സിദ്ധാർഥിനെ ചോദ്യം ചെയ്ത് അനിരുദ്ധ്, അനിരുദ്ധിന്റെ കരണം പുകച്ച് സുമിത്ര!

കുടുംബവിളക്ക് എന്ന പരമ്പരയിലെ നിലവിലെ ചര്‍ച്ചാവിഷയമാണ് ഇന്ദ്രജയും അനിരുദ്ധും തമ്മിലുള്ള ബന്ധം. ഇരുവരുടേയും ബന്ധത്തിൽ സംശയങ്ങളുള്ള സുമിത്ര അത് ചോദിക്കാൻ കഴിഞ്ഞ ദിവസം ഇന്ദ്രജയുടെ അടുത്തെത്തിയിരുന്നു. എന്നാൽ സുമിത്രയോട് കയർത്ത് സംസാരിക്കുകയാണ് ഇന്ദ്രജ ചെയ്തത്. സുമിത്ര തന്നെ മകന്റെ പേരിൽ കഥകൾ കെട്ടിച്ചമച്ച് അനിരു​ദ്ധിന്റെ കുടുംബ ജീവിതം തകർക്കുകയാണ് എന്ന തരത്തിലാണ് സുമിത്രയോട് ഇന്ദ്രജ സംസാരിച്ചത്. എന്നാൽ സുമിത്ര ഇന്ദ്രജയുടെ ഭീഷണിക്ക് മുമ്പിൽ തളാരതെ സത്യം താൻ തെളിയിക്കുമെന്ന് ഇന്ദ്രജയെ അറിയിച്ച ശേഷമാണ് തിരിച്ച് പോയത്.

Also Read: 'ആശങ്കപ്പെടേണ്ടതില്ല...അമ്മ സുഖം പ്രാപിക്കുന്നു, വൈകാതെ തിരിച്ചെത്തും'; സിദ്ധാർഥ് ഭരതൻ

സുമിത്ര തന്നെ ചോദ്യം ചെയ്യാൻ എത്തിയ വിവരം അനിരുദ്ധിനോട് ഇന്ദ്രജ പറഞ്ഞിരുന്നു. ഇതിൽ കലിപൂണ്ട അനിരുദ്ധ് തിരികെ വീട്ടിലെത്തി സഹോദരൻ പ്രതീഷിനെ കൈയ്യേറ്റം ചെയ്യുന്നതും തല്ലുന്നതുമെല്ലാമാണ് പുതിയ പ്രമോയിലുള്ളത്. പ്രതീഷ് തന്റെ പേരിൽ കള്ളകഥകൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അനിരുദ്ധ് വീട്ടിലെത്തി എല്ലാവരുടേയും മുമ്പിലിട്ട് പ്രതീഷിനെ അടിക്കുന്നതും ആക്രമിക്കുന്നതും കാണാം. ഇത് കണ്ട് അവിടേക്ക് എത്തുന്ന സുമിത്ര അനിരുദ്ധിനെ ചോദ്യം ചെയ്യുകയും പ്രതീഷിനെ തല്ലിയതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നുണ്ട്.

Also Read: 'ചുവന്ന കണ്ണും ​ഗുണ്ടയുടെ ലുക്കും', സുനിച്ചനെ പെണ്ണുകാണാൻ പോയപ്പോൾ

പ്രതീഷിനും സുമിത്രയ്ക്കും നേരെ അനിരുദ്ധ്

സംഭവമറി‍ഞ്ഞ് അവിടേക്ക് എത്തുന്ന സിദ്ധാർഥ് അനിരുദ്ധിനെ ഉപദേശിക്കാൻ ശ്രമിക്കുമ്പോൾ സിദ്ധാർഥിന്റെ മുഖത്തടിക്കുന്ന തരത്തിലുള്ള മറുപടിയാണ് അനിരുദ്ധ് നൽകുന്നത്. സഹോദരങ്ങൾ തമ്മിൽ വഴക്കുകൾ പാടില്ലെന്നും സ്നേഹത്തോടെ കഴിയണമെന്നുമാണ് അനിരുദ്ധിനോട് സിദ്ധാർഥ് പറയുന്നത്. എന്നാൽ ഉപദേശം കേട്ട അനിരുദ്ധ് 'അച്ഛനും വേദിക ആന്റിയുടെ വാക്കുകേട്ട് പ്രതീഷിനെ ഉപദ്രവിച്ചിട്ടില്ലേ...' എന്നാണ് സിദ്ധാർഥിനോട് ചോദിക്കുന്നത്. ഇതോടെ മറുപടിയില്ലാതെ മൗനം പാലിക്കേണ്ട അവസ്ഥ സിദ്ധാർഥിന് ഉണ്ടാവുകയാണ്. കുടുംബവിളിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പേർ ആസ്വദിക്കുന്ന ഒന്നാണ്.

പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്തി ഇന്ദ്രജ

നിരവധി ആരാധകരുള്ള സീരിയൽ റേറ്റിങിലും ഒന്നാം സ്ഥാനത്താണ്. സുമിത്രയെ വേദിക കള്ളക്കേസിൽ കുടുക്കിയപ്പോൾ മുതലാണ് കുടുംബവിളക്കിന്റെ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ വീണ്ടും വർധിച്ചത്. സുമിത്രയെ ഉപേക്ഷിച്ചാണ് വേദികയെ തന്റെ ജീവിതത്തിലേക്ക് സിദ്ധാർഥ് കൂട്ടിക്കൊണ്ട് വന്നത്. ശേഷം വേദികയിൽ നിന്ന് തന്നെ സിദ്ധാർഥിന് തിരിച്ചടികൾ ഉണ്ടായപ്പോൾ ആദ്യം സഹായവുമായി ഓടിയെത്തിയത് സുമിത്രയാണ്. ഇപ്പോൾ സുമിത്രയുടെ സംരക്ഷണയിലാണ് സിദ്ധാർഥ് കഴിയുന്നത്. ഇരുവരും വീണ്ടും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നത് കാണാൻ ആ​ഗ്രഹമുള്ളതായി പ്രേക്ഷകരും കമന്റുകൾ വഴി അറിയിക്കാറുണ്ട്. വരും ദിവസങ്ങളിൽ ഇന്ദ്രജയും അനിരുദ്ധും തമ്മിലുള്ള ബന്ധമെന്നാണ് മറ്റുള്ളവരെല്ലാം അറിയാൻ സാധ്യതയുണ്ട് എന്ന തരത്തിലാണ് ഇപ്പോൾ എപ്പിസോഡുകൾ സഞ്ചരിക്കുന്നത്. അതേസമയം പുതിയ പ്രമോയിൽ ആരാധകർ തൃപ്തരാണ് എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇന്ദ്രജയ്ക്ക് വേണ്ടി സഹോദരനെ കൈയ്യേറ്റം ചെയ്ത അനിരുദ്ധിനെ സുമിത്ര തല്ലിയത് നല്ല തീരുമാനമായിരുന്നുവെന്ന തരത്തിലാണ് കമന്റുകൾ വന്നത്.

Recommended Video

ആരാണീ കോഴിക്കോട് ശാരദ ? ചെറിയ വേഷങ്ങളിലെ വലിയ കലാകാരി
റേറ്റിങ് ചാർട്ടിൽ ഒന്നാംസ്ഥാനം

കുടുംബവിളക്കിനെ വഴിതിരിച്ചുവിടുന്ന കഥാപാത്രമായ ഇന്ദ്രജയെ അവതരിപ്പിക്കുന്നത് കാസര്‍ഗോഡ് സ്വദേശിനിയായ അമൃത ഗണേഷ് ആണ്. കുടുംബവിളക്കിലെ അനിരുദ്ധായെത്തുന്നത് ആനന്ദ് ആണ്. തിങ്കള്‍കലമാന്‍ എന്ന പരമ്പരയിലൂടെയാണ് അമൃതയെ മലയാളികള്‍ അറിയുന്നത്. തിങ്കള്‍കലമാനിലെ അഞ്ജലി എന്ന നെഗറ്റീവ് കഥാപാത്രത്തെ അമൃത മനോഹരമാക്കിയിരുന്നു. അതുതന്നെയാണ് കുടുംബവിളക്കിലെ നെഗറ്റീവ് കഥാപാത്രത്തിലേക്കും അമൃത എത്തിപ്പെടാനുള്ള കാരണവും. പകരക്കാരിയായാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത്. ഇന്ദ്രജ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് ഷഹ്നു ആയിരുന്നു. സാധാരണക്കാരിയായ ഒരു വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്ന അസാധാരണമായ വെല്ലുവിളികളുടെ കഥയാണ് കുടുംബവിളക്ക് പരമ്പര പറയുന്നത്. സുമിത്രയുടേയും മക്കളുടേയും മുന്‍ ഭര്‍ത്താവിന്‍റെയും അയാളുടെ പുതിയ ഭാര്യയുടെയും ജീവിതങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X