twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആശങ്കപ്പെടേണ്ടതില്ല...അമ്മ സുഖം പ്രാപിക്കുന്നു, വൈകാതെ തിരിച്ചെത്തും'; സിദ്ധാർഥ് ഭരതൻ

    |

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ.പി.എ.സി ലളിത വിവിധ അസുഖങ്ങളാൽ എറണാകുളത്ത് ചികിത്സയിലാണ്. കരൾസംബന്ധമായ അസുഖങ്ങൾ നേരത്തെ മുതൽ താരത്തെ അലട്ടുന്നുണ്ടായിരുന്നു. കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി കഴിഞ്ഞ ദിവസം അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോൾ ലളിത ഐ.സി.യുവിലാണ്.

    Also Read: 'ചുവന്ന കണ്ണും ​ഗുണ്ടയുടെ ലുക്കും', സുനിച്ചനെ പെണ്ണുകാണാൻ പോയപ്പോൾ

    തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിതയെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കരള്‍രോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പ്രായവും ആരോഗ്യവും പരിഗണിച്ച് ഡോക്ടർമാർ ഇതിന് തയാറായിട്ടില്ല. 'ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ' എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

    Also Read: 'ആ അടി ഞാൻ മേടിക്കേണ്ടത് അല്ലായിരുന്നുവെന്ന് പിന്നീട് എല്ലാവർക്കും മനസിലാകും'; വിൻസി അലോഷ്യസ്

    പാനിക്ക് ആകേണ്ട ആവശ്യമില്ല

    കരൾ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ പ്രമേഹമടക്കമുള്ള പല രോഗങ്ങളും കെ.പി.എ.സി ലളിതയെ അലട്ടുന്നുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് കെ.പി.എ.സി. ലളിത. ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും സിനിമയിലും ടെലിവിഷനിലുമായി സജീവമായിരുന്നു താരം. ഇപ്പോൾ താരത്തിന്റെ മകനും സംവിധായകനും നടനുമെല്ലാമായ സിദ്ധാർഥ് കെ.പി.എ.സി ലളിതയുടെ നിലവിലെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ചു. ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് സിദ്ധാർഥ് സോഷ്യൽമീഡിയയിൽ കുറിച്ചത്. നിലവിലെ സാഹചര്യം അത്ര പാനിക്ക് സ്റ്റേജിൽ അല്ല ഉള്ളതെന്നും സിദ്ധാർഥ് പറയുന്നു.

    അമ്മ ഉടൻ തിരിച്ചുവരുമെന്ന്  സിദ്ധാർഥ്

    'അമ്മയ്ക്ക് കുഴപ്പമില്ല... സുഖം പ്രാപിച്ച് വരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല... എല്ലാവരുടേയും പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി' സിദ്ധാർഥ് കുറിച്ചു. തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ ഇതിനോടകം നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരിയാണ് കെ.പി.എ.സി ലളിത. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീട് നിരവധി സിനിമകളുടെ ഭാ​ഗമായ ലളിത 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ കുറച്ച് വർഷങ്ങൽ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കെ.പി.എ.സി ലളിത വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

    Recommended Video

    ആദ്യം ബോധമുണ്ടായിരുന്നില്ല കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം KPAC ലളിത ICUവിൽ
    കരൾ സംബന്ധമായ അസുഖങ്ങൾ

    കാമുകി മുതൽ മുത്തശ്ശി വരെ ഏത് കഥാപാത്രവും ലളിത അനായാസമായി കൈകാര്യം ചെയ്യുമായിരുന്നു. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ മലയാള സിനിമകളിലെ ലളിതയുടെ പ്രകടനങ്ങൾ അതിനുള്ള ഉദാഹരണമാണ്. നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ കലാകാരിയായതിനാൽ തന്നെ ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ലളിതയുടേതായ ചില കൈയ്യൊപ്പുകൾ ആ കഥാപാത്രത്തിന് നൽകാറുണ്ട്. വിവാഹത്തിന് മുമ്പ് അനുഭവങ്ങൾ പാളിച്ചകൾ, സ്വയംവരം, ചക്രവാളം, കൊടിയേറ്റം എന്നീ സിനിമകളിലാണ് ലളിത അഭിനയിച്ചത്. വിവാഹശേഷം അഞ്ച് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന ലളിത 1983ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമായത്. താരത്തിന്റെ ഭർത്താവ് ഭരതൻ തന്നെയായിരുന്നു ലളിതയുടെ തിരിച്ചുവരവിന് കാരണമായതും. നിരവധി ഭരതൻ സിനിമകളിൽ ലളിത വേഷമിട്ടിട്ടുണ്ട്. മാളൂട്ടി, വെങ്കലം എന്നിവയാണ് അവയിൽ ചിലത്. 1998 ജൂലൈ 29ന് ഭരതൻ മരിച്ചതോടെ വീണ്ടും ലളിത വീട്ടിലേക്ക് ഒതുങ്ങി കൂടി. പിന്നീട് 1999ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രം കെ.പി.എ.സി ലളിതയുടെ തിരിച്ചവരവിന് കാരണമായി. മകൻ സിദ്ധാർഥും അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയോട് ചേർന്നാണ് ജീവിക്കുന്നത്.

    Read more about: kpac lalitha
    English summary
    'amma is fine and recuperating', sidharth bharathan about kpac lalitha health condition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X