'ആ അടി ഞാൻ മേടിക്കേണ്ടത് അല്ലായിരുന്നുവെന്ന് പിന്നീട് എല്ലാവർക്കും മനസിലാകും'; വിൻസി അലോഷ്യസ്

നായിക നായകൻ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് വിൻസി അലോഷ്യസ്. ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ തുടങ്ങിയവർ ജ‍‍‍‍ഡ്ജായിരുന്ന ഷോയിലെ പ്രകടനത്തിലൂടെയാണ് വിൻസിയെ തേടി സിനിമാ അവസരങ്ങൾ എത്തിയത്. ആർകിടെക്ടായ വിൻസി അഭിനയത്തിന് പുറമെ അവതാരിക, മോഡലിങ് എന്നീ രം​ഗത്തേക്കും ചുവടുവെച്ചിരുന്നു. സൗബിന്റെ നായികയായിട്ടാണ് വിൻസി സിനിമയിലേക്ക് എത്തിയത്. സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായ വികൃതിയായിരുന്നു വിൻസിയുടെ ആദ്യ സിനിമ.

Also Read: 'ജെനുവിനല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്'; ​ഗ്രേസ് ആന്റണി

നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കനകം കാമിനി കലഹമാണ് വിന്‍സിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവംബര്‍ 12 ന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യും. റിസപ്ഷനിസ്റ്റായിട്ടാണ് വിൻസി ചിത്രത്തിൽ എത്തുന്നത്. വിൻസിയുടേതടക്കം എല്ലാവരുടേയും പ്രകടനങ്ങൾ മികച്ചത് ആണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ട്രെയിലറും ടീസറുമാണ് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ റിലീസ് ചെയ്തത്. റിസപ്ഷനിസ്റ്റായ തന്റെ കഥാപാത്രത്തെ കുറിച്ചും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും വിൻസി പങ്കുവെക്കുന്നു.

Also Read: മകനൊപ്പം ആദ്യത്തെ ദീപാവലി ആഘോഷിച്ച് ഡിംപിൾ, ഒപ്പം കാത്തിരുന്ന സന്തോഷവും

റിസപ്ഷനിസ്റ്റ് ശാലിനി

വിൻസിയുടെ കരിയറിലെ രണ്ടാമത്തെ സിനിമയാണ് കനകം കാമിനി കലഹം. നിവിൻ പോളിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ മൂത്തോനാണ് മനസിലേക്ക് വന്നത്. ആ സിനിമയിലെ നിവിന്റെ പ്രകടനങ്ങൾ മനസിൽ കണ്ടാണ് കനകം കാമിനി കലഹത്തിൽ അഭിനയിക്കാൻ പോയതെന്നും എന്നാൽ തീർത്തും വ്യത്യസ്ഥനായ ഒരു നിവിൻ പോളിയെയാണ് സെറ്റിൽ കണ്ടതെന്നും വിൻസി പറയുന്നു.'മൂത്തോൻ സിനിമയായിരുന്നു സെറ്റിലേക്ക് പോകുമ്പോൾ മനസിൽ. എന്നാൽ നിവിൻ ചേട്ടനോട് സംസാരിച്ചപ്പോൾ അദ്ദേഹം എല്ലാവരോടും സൗഹൃദത്തോടെ സംസാരിക്കുന്ന സപ്പോർട്ടീവായ ഒരാളായിട്ടാണ് അനുഭവപ്പെട്ടത്. സിനിമ നിർമിച്ചിരിക്കുന്നതും നിവിൻ ചേട്ടനാണ്. എന്നാൽ അങ്ങനൊരു പ്രൊഡ്യൂസറായി അദ്ദേഹം ഒരിക്കലും പെരുമാറിയില്ല. നിവിൻ ചേട്ടൻ വളരെ സിമ്പിളും കൂളുമായിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തോട് ദേഷ്യത്തിൽ സംസാരിക്കേണ്ട രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മികച്ചത് പുറത്തെടുക്കാനുള്ള ആത്മവിശ്വാസമാണ് നിവിൻ ചേട്ടൻ തന്നത്' വിൻസി പറയുന്നു.

വികൃതിയിലൂടെ ആരംഭിച്ച കരിയർ

ട്രെയിലറിൽ കാണിക്കുന്ന മുഖത്ത് അടി കിട്ടുന്ന രം​ഗത്തെ കുറിച്ചും വിൻസി വിവരിച്ചു. ​ഗ്രേസ് ആന്റണിയിൽ നിന്നും തനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല അത് എന്ന് സിനിമ കാണുമ്പോൾ എല്ലാവർക്കും മനസിലാകും എന്നാണ് ആ രം​ഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിൻസി പറയുന്നത്. ​ഗ്രേ് ആന്റണിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വിൻസി പറഞ്ഞു. 'ഗ്രേസ് ശരിയ്ക്കും ആ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്തത്. അത്തരം സന്ദര്‍ഭങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്. ഒരു ഇമോഷന്‍ രംഗം ചെയ്ത് കഴിഞ്ഞ്... ഓകെ കട്ട് എന്ന് പറഞ്ഞ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാതെ ഗ്രേസ് നിൽക്കുന്ന ഒരു സംഭവം ഷൂട്ടിങിനിടയില്‍ ഉണ്ടായിരുന്നു. ഭയങ്കര ഡെഡിക്കേറ്റഡ് ആണ് ഗ്രേസ്. എനിക്ക് തോന്നുന്നു ഞാന്‍ കൊടുക്കുന്ന എഫേര്‍ട്ടിലും ഒരു 20 ശതമാനത്തില്‍ അധികം എഫേര്‍ട്ട് അവള്‍ കൊടുക്കുന്നുണ്ടെന്ന്. ഗ്രേസിന് അടുത്ത് നില്‍ക്കുമ്പോള്‍ നമുക്കും ആ ഒരു പവര്‍ അനുഭവപ്പെടും. ഷൂട്ടിങിന് ഇടയില്‍ നമ്മളെ സഹായിക്കുകയും ചെയ്യും. മികച്ച നടിയാണ്' വിൻസി പറഞ്ഞു.

വഴിത്തിരിവായ നായിക നായകൻ

പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എല്ലാത്തിനോടും പ്രണയമുണ്ടെന്നും അത് ഏത് തരത്തിലുള്ളതാണെന്ന് വിവരിക്കാൻ സാധിക്കില്ലെന്നും വിൻസി പറയുന്നു. ആർക്കിടെക്ടായ വിൻസി കോളജ് പഠനകാലത്താണ് നായിക നായകനിൽ പങ്കെടുക്കാൻ എത്തിയത്. നായിക നായകനിലെ മറ്റൊരു മത്സരാർഥിയായിരുന്ന ആഡിസുമായുള്ള വിൻസിയുടെ ഒരു പെർഫോമൻസ് വൈറലായിരുന്നു. കോമഡിയും നന്നായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വിൻസി. ഇൻസ്റ്റ​​ഗ്രാമിലെ വിൻസിയുടെ റീൽസിന് നിരവധി ആരാധകരാണുള്ളത്.

More from Filmibeat

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X