For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനൊപ്പം ആദ്യത്തെ ദീപാവലി ആഘോഷിച്ച് ഡിംപിൾ, ഒപ്പം കാത്തിരുന്ന സന്തോഷവും

  |

  ബാലതാരമായി ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുകയും പിന്നീട് നിരവധി സിനിമകളുടേയും ടെലിവിഷൻ പരമ്പരകളുടേയും ഭാ​ഗമാവുകയും ചെയ്ത നടിയാണ് ഡിംപിൾ റോസ്. 2017ൽ വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഡിംപിൾ. നിരവധി ആരാധകരുള്ള താരം വിവാഹശേഷം സിനിമാ സീരിയൽ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനൽ ഒരു വർഷം മുമ്പ് ആരംഭിച്ചിരുന്നു. വീട്ടിലെ വിശേഷങ്ങളും കുക്കിങും വ്ലോ​ഗിങും എല്ലാമായി യുട്യൂബിൽ സജീവമാണ് ഡിംപിൾ.

  Also Read: സംവിധായകന്റെ വസതിയിൽ വിവാഹനിശ്ചയം നടത്തി വിക്കിയും കത്രീനയും?

  അടുത്തിടെയാണ് തന്റേയും ഭർത്താവ് ആൻസണിന്റേയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തിയ വിവരം ഡിംപിൾ ആരാധകരെ അറിയിച്ചത്. ഇരട്ട കുഞ്ഞുങ്ങൾക്കാണ് താരം ജന്മം നൽകിയത് എങ്കിലും ഒരാളെ മാത്രമാണ് ഡിംപിളിന് ജീവനോടെ ലഭിച്ചത്. മാസം തികയാതെയുള്ള പ്രസവമായിരുന്നതിനാൽ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി സ്ഥിതിയുമുണ്ടായി. ആശങ്കയുടെയും കാത്തിരിപ്പിന്‍റെയും ആ നിമിഷങ്ങളെ കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ ഡിംപിൾ തുറന്നുപറയുകയും ചെയ്തിരുന്നു.

  Also Read: 'ബോധമുണ്ടായിരുന്നില്ല... നേരിയ പുരോ​ഗതിയുണ്ട്, കരൾ മാറ്റിവെക്കണം'; കെ.പി.എ.സി ലളിത ആശുപത്രിയിൽ

  മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചിലവഴിച്ച ശേഷമാണ് കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് വരാൻ ഡിംപിളിനായത്. പ്രസവത്തെ തുടർന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ചുമുള്ള ഡിംപിളിന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയും ആരാധകർക്കിടയിൽ ലഭിച്ചിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞായതിനാൽ മകനെ ഇതുവരെ ക്യാമറയ്ക്ക് മുമ്പിൽ ഡിംപിൾ കാണിച്ചിട്ടില്ല. വൈകാതെ കാണിക്കുമെന്നും താരം അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോൾ മകനൊപ്പമുള്ള ആദ്യത്തെ ദീപാവലി ആ​ഘോഷത്തിന്റേയും മറ്റും വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡിംപിൾ. വീട്ടുകാർക്കൊപ്പം മധുരം വിളമ്പിയും പൂത്തിരി കത്തിച്ചുമെല്ലാമായിരുന്നു ഡിംപിളിന്റെ ദീപാവലി. ചെറിയ രീതിയിലെങ്കിലും എല്ലാ ആഘോഷങ്ങളേയും കൊണ്ടാടണമെന്ന് ആ​ഗ്രഹിക്കുന്ന ആളാണ് താനെന്നും ഡിംപിൾ പറയുന്നു. എല്ലാ ആഘോഷങ്ങൾക്കും നന്നായി വസ്ത്രം ധരിച്ച് ഫോട്ടോകൾ പകർത്തി സൂക്ഷിക്കുന്നതെല്ലാം ചെറുപ്പം മുതൽ തന്റെ ശീലമാണെന്നും ഡിംപിൾ പറയുന്നു. താരം തന്നെയാണ് പടക്കവും മധുര പലഹാരങ്ങലും വാങ്ങി വീട്ടുകാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ മുന്നിലുണ്ടായിരുന്നത്.

  കൂടാതെ പുതിയൊരു സന്തോഷം കൂടി ദീപാവലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഡിംപിളിന് ഉണ്ടായിരുന്നു. യുട്യൂബ് ചാനലിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചതിനുള്ള അം​ഗീകാരമായ യുട്യൂബ് പ്ലേ ബട്ടൺ അൺബോക്സിങിന്റെ വീഡിയോയും ദീപാവലി ആഘോഷങ്ങളുടെ വീഡിയോയിൽ ഡിംപിൾ ഉൾപ്പെടുത്തിയിരുന്നു. ഏറെ നാളായി കാത്തിരുന്ന ഒന്നായിരുന്നു യുട്യൂബിൽ നിന്നും ലഭിച്ച പ്ലേ ബട്ടൺ എന്നാണ് ഡിംപിൾ പറഞ്ഞത്. 'കുറേ നാളുകളായി കാത്തിരുന്ന ഒന്നായിരുന്നു യുട്യൂബ് പ്ലേ ബട്ടൺ. കുറച്ച് ദിവസം മുമ്പാണ് കറങ്ങി തിരിഞ്ഞ് അത് എന്റെ കൈയ്യിൽ എത്തിയത്. എനിക്ക് ലഭിച്ച ഈ അം​ഗീകാരം നിങ്ങൾക്ക് ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. നല്ലൊരു സുദിനത്തിൽ അൺബോക്സ് ചെയ്യാമെന്ന് കരുതി കാത്തിരുന്നപ്പോഴാണ് ദീപാവലി എത്തിയത്. കൂടാതെ പാച്ചുട്ടന്റേയും ആദ്യത്തെ ദീപാവലി ആയതിനാൽ ഒരുപാട് സന്തോഷമുണ്ട്' ഡിംപിൾ പറഞ്ഞു.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  അമ്മയും ഭർത്താവും നാത്തൂൻ ഡിവൈനുമാണ് തനിക്ക് യുട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായതെന്നും ആദ്യമെല്ലാം ചമ്മിലോടെയിരുന്ന തനിക്ക് ആത്മവിശ്വാസം പകർന്നതും ഇവർ മൂന്നുപേരാണെന്നും ഡിംപിൾ കൂട്ടിച്ചേർത്തു. പ്രവസത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ മൂലം ആറ് മാസത്തിലധികമായി യുട്യൂബ് ചാനലിൽ സജീവമായിരുന്നില്ല ഡിംപിൾ. മകൻ പിറന്നശേഷമുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മകനൊപ്പം വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് വീണ്ടും ഡിംപിൾ യുട്യൂബ് ചാനൽ പുനരാരംഭിച്ചതും വീഡിയോകൾ ഇടാൻ തുടങ്ങിയതും. ഇപ്പോൾ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ഡിംപിളിനും താരത്തിന്റെ വീഡിയോകൾക്കും ലഭിക്കുന്നത്.

  Read more about: dimple rose
  English summary
  Dimple Rose Celebrates Diwali 2021 By Wearing Her 9th Standard Dress And Shared Her New Happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X