For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകന്റെ വസതിയിൽ വിവാഹനിശ്ചയം നടത്തി വിക്കിയും കത്രീനയും?

  |

  സിനിമാ ലോകവും ആരാധകരും ഉറ്റുനോക്കുന്ന ഒന്നാണ് വിക്കി കൗശൽ കത്രീന കൈഫ് വിവാഹം. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഡിസംബറിൽ വിവാഹം ഉണ്ടാകുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം നടന്നുവെന്ന തരത്തിൽ നേരത്ത നിരവധി വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു. വിക്കിയോ കത്രീനയോ എന്നാൽ ഈ വാർത്തകൾ സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരുവരുടേയും വിവാഹ നിശ്ചയം ദീപാവലി ദിനത്തിൽ ഒരു സ്വകാര്യ ചടങ്ങിൽ നടന്നുവെന്നാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

  Also Read: 'ബോധമുണ്ടായിരുന്നില്ല... നേരിയ പുരോ​ഗതിയുണ്ട്, കരൾ മാറ്റിവെക്കണം'; കെ.പി.എ.സി ലളിത ആശുപത്രിയിൽ

  പാപ്പരാസികളുടേയും മാധ്യമങ്ങളുടേയും കണ്ണിൽപ്പെടാതിരിക്കാൻ സംവിധായകൻ കബീർ ഖാന്റെ മുംബൈയിലെ വസതിയിൽ വെച്ചാണ് വിക്കി കത്രീന വിവാഹ നിശ്ചയം നടന്നത് എന്നാണ് ബോളിവുഡിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഇരു വീട്ടുകാരും ദീപാവലി ദിനം ശുഭദിനമായി കരുതിയതിനാലാണ് നിശ്ചയം രഹസ്യമായി ദീപാവലി ദിനത്തിൽ നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. പാപ്പരാസികളുടെ ഊഹാപോഹങ്ങളും മറ്റും ഒഴിവാക്കാൻ വിക്കി കൗശലും കത്രീന കൈഫും വിവാഹ നിശ്ചയ വേദിയിലേക്ക് വ്യത്യസ്ത കാറുകളിൽ ആണ് എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ഡിസംബറിൽ കത്രീനയും വിക്കിയും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

  Also Read: ആലീസിനോടൊപ്പം ജീവിക്കാൻ സജിൻ ഒരുക്കിയ 'ബെത്‌ലഹേം'

  രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെൻസ് ഫോർട്ട് റിസോർട്ടിലായിരിക്കും റിപ്പോർട്ടുകൾ സത്യമാമെങ്കിൽ ഇരുവരുടേയും രാജകീയ വിവാ​ഹം നടക്കുക. കബീർ ഖാന്റെ വസതിയിൽ നടന്ന വിവാഹ നിശ്ചയത്തിൽ വിക്കിക്കൊപ്പം അവന്റെ സഹോദരൻ സണ്ണി കൗശലും താരത്തിന്റെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. കത്രീനയുടെ വീട്ടിൽ നിന്നും താരത്തിന്റെ സഹോദരി ഇസബെല്ലയും അമ്മയുമാണ് നിശ്ചയത്തിൽ പങ്കെടുത്തത്. കത്രീനയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സംവിധായകനാണ് കബീർ ഖാനും കുടുംബവും. സംവിധായകൻ, ഛായാ​ഗ്രഹകൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംവിധായകനാണ് കബീർ ഖാൻ. ബിയോണ്ട് ദി ഹിമാലയാസ്, ദി ഫോർ​ഗോട്ടൺ ആർമി എന്നീ ഡോക്യുമെന്ററികളുടെ ഭാ​ഗമായി പ്രവർത്തിച്ചുകൊണ്ടാണ് കബീർ ഖാന്റെ സിനിമാ ജീവിതം ആരംഭിച്ചത്. കാബൂൾ എക്സ്പ്രസായിരുന്നു ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും സംവിധാനവും കബീർ ഖാനായിരുന്നു. കബീർ ഖാന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് കത്രീന കൈഫ്. ഇരുവരും ആദ്യം ഒന്നിച്ചത് ന്യൂയോർക്ക് എന്ന സിനിമയ്ക്ക് വേണ്ടിയാണ്. 2009ൽ പുറത്തിറങ്ങിയ സിനിമ ആക്ഷൻ ത്രില്ലറായിരുന്നു. ജോൺ എബ്രഹാം, കത്രീനകൈഫ്, ഇർഫാൻ ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചിത്രത്തിൽ അവതരിപ്പിച്ചത്.

  കബീർ ഖാന്റെ മൂന്നാമത്തെ സിനിമ ഏക് ത ​ടൈ​ഗറിലും കത്രീനയായിരുന്നു നായിക. 2012ൽ പുറത്തിറങ്ങിയ സിനിമയിൽ സൽമാൻ ഖാനായിരുന്നു നായിക. കബീർ ഖാൻ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബോക്സോഫീസിൽ നിന്നും 325 കോടി രൂപയാണ് സിനിമ കലക്ട് ചെയ്തത്. 2015ൽ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാൻ സിനിമ ഫാന്റത്തിലും കത്രീനയായിരുന്നു നായിക. ട്യൂബ് ലൈറ്റ്, ദി ഫോർ​ഗോട്ടൺ ആർമി എന്നിവയാണ് കബീർ ഖാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഇനി റിലീസിനായി എത്താനുള്ള സിനിമ രൺവീർ സിങ് നായകനായ 83 ആണ്. ക്രിക്കറ്റിലെ രാജാക്കാൻമാരായ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യൻ ടീം ലോകകപ്പിൽ മുത്തമിട്ടതിന്റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്. തമിഴ്നടൻ ജീവയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീകാന്ത് ആയാണ് ജീവ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ ഈ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

  വിക്കിയും കത്രീനയും ദീപാവലി ആശംസിച്ചുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പീച്ച് നിറത്തിലുള്ള സാരിയണിഞ്ഞ് സുന്ദരിയായിട്ടാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ദീപാവലി ചിത്രങ്ങളിൽ കത്രീന പ്രത്യക്ഷപ്പെട്ടത്. വിക്കി കൗശൽ കുർത്തയണിഞ്ഞ് ദീപവും കൈയ്യിലേന്തി നിൽക്കുന്ന ചിത്രമാണ് ദീപാവലിക്ക് പങ്കുവെച്ചത്. ഇരുവരുടേയും ചിത്രങ്ങൾക്ക് താഴെ വിവാഹമെന്നാണ് തിരക്ക് നിരവധി പേർ കമന്റുകൾ കുറിച്ചിരുന്നു. കത്രീനയും വിക്കിയും നിലവില്‍ പുതിയ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. ഇരുവരും രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. വിക്കിയുടെ ഏറ്റവും പുതിയ റിലീസ് സർദ്ദാർ ഉദ്ദമിന്റെ റിലീസ് ദിവസവും വിക്കിക്കൊപ്പം കത്രീന എത്തിയിരുന്നു.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  ഡിസംബർ ആദ്യ വാരം തന്നെയായിരിക്കും ഇരുവരുടേയും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. ഹൽദി, മെഹന്ദി തുടങ്ങിയ ചടങ്ങുകൾ ഉൾപ്പെട്ട പഞ്ചാബി രീതിയിലും അതോടൊപ്പം കാത്തോലിക് രീതിയിലും വിവാഹ ചടങ്ങുകൾ നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ആരാധകരും ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ്. ബോളിവുഡ് സിനിമാലോകത്തെ ഗ്ലാമർ താരങ്ങളിലൊരാളാണ് നടി കത്രീന കൈഫ്. ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി സിനിമകളിൽ കത്രീന അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലടക്കം അഭിനയിച്ചുള്ള നടി എന്ന നിലയിൽ കത്രീന കേരളക്കരയിലുള്ളവർക്കും സുപരിചിതയാണ്. കത്രീനയുടെ ഏറ്റവും പുതിയ റിലീസ് സിനിമ സൂര്യവൻഷി എന്ന അക്ഷയ് കുമാർ സിനിമയാണ്. നവംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നുള്ള പുതിയ ചിത്രം കൂടിയാണ് ഇത്. രോഹിത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിന്റെ പൊലീസ് സിനിമയില്‍ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നീ താരങ്ങളും ഉണ്ട്. അക്ഷയ് കുമാര്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ഡിസിപി വീര്‍ സൂര്യവന്‍ഷിയെ മുന്‍നിര്‍ത്തിയാണ് സിനിമ കഥപറയുന്നത്. അക്ഷയുടെ ഭാര്യയുടെ വേഷത്തിലാണ് കത്രീന. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് യുട്യൂബില്‍ ലഭിച്ചത്. ചിത്രത്തിലെ കത്രീനയുടെ ഡാൻസ് രം​ഗങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഫോൺ ബൂത്ത്, ടൈ​ഗർ 3 എന്നിവയാണ് ഇനി റിലീസിനെത്താനുള്ള കത്രീന കൈഫ് സിനിമകൾ. സൂർജിത്ത് സിർക്കാർ സംവിധാനം ചെയ്ത സിനിമയായിരുന്നു വിക്കി കൗശലിന്റെ സർദ്ദാർ ഉദ്ദം സിങ്.

  Read more about: vicky kaushal katrina kaif
  English summary
  report says Katrina Kaif and Vicky Kaushal had a private roka ceremony at director Kabir Khan’s home in Mumbai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X