twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബോധമുണ്ടായിരുന്നില്ല... നേരിയ പുരോ​ഗതിയുണ്ട്, കരൾ മാറ്റിവെക്കണം'; കെ.പി.എ.സി ലളിത ആശുപത്രിയിൽ

    |

    മുതിർന്ന നടി കെ.പി.എ.സി ലളിത ആശുപത്രിയിൽ. കരൾ സംബന്ധമായ അസുഖങ്ങൾ മൂലം ആരോ​ഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ആദ്യം. വിദ​​ഗ്ധ ചികിത്സയുടെ ഭാ​ഗമായാണ് ഇപ്പോൾ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയിൽ കഴിയുന്ന കെ.പി.എ.സി ലളിത ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതിയുള്ളതായാണ് റിപ്പോർട്ട്.

    Recommended Video

    ആദ്യം ബോധമുണ്ടായിരുന്നില്ല കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം KPAC ലളിത ICUവിൽ

    Also Read: 'ഒന്ന് കാണാൻ കൊതിച്ച് 'എൻ ഐ സി യു'വിന് മുമ്പിൽ കാത്തുനിന്നിട്ടുണ്ട്'; ലക്ഷ്മി പ്രിയ

    കരള്‍ രോഗം കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി.

    Also Read: ആലീസിനോടൊപ്പം ജീവിക്കാൻ സജിൻ ഒരുക്കിയ 'ബെത്‌ലഹേം'

    എറണാകുളത്ത് വിദ​ഗ്ധ ചികിത്സയിൽ

    കരൾ മാറ്റിവെയ്ക്കുകയാണ് പരിഹാരമെന്നും. നേരത്തേതിനേക്കാൾ മെച്ചപ്പെട്ട ആരോ​ഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു വനിതയോട് പറഞ്ഞു. 'ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ'. കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോ​ഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി ലളിത.

    നാടകങ്ങളിലൂടെ സിനിമയിലേക്ക്

    കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമാവുകയും പിന്നീട് തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തുകയും സിനിമയിലെ അമ്മ സങ്കല്പത്തിന് ജീവൻ നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. അമ്മ, ചേച്ചി, ചേട്ടത്തിയമ്മ, അമ്മായി, അമ്മൂമ്മ, അമ്മായിയമ്മ തുടങ്ങി എത് കഥാപാത്രത്തിനേയും അനായാസം ഉൾക്കൊള്ളുന്ന കലാകാരിയാണ് കെ.പി.എ.സി ലളിത. ഏത് കഥാപാത്രത്തെയും അസാധാരണമായ തന്മയത്വത്തോടെയും സ്വാഭാവികതോടെയും കാഴ്ചക്കാരന് പ്രിയപ്പെട്ടതാക്കാനുള്ള ശേഷി കെ.പി.എ.സി ലളിതയ്ക്കുണ്ട്. പത്ത് വയസ് മുതൽ നാടകരം​ഗത്തുണ്ട് ലളിത. യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്. 1978ലാണ് മലയാള സിനിമയ്ക്ക് നിരവധി ക്ലാസിക് സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ഭരതനുമായി ലളിതയുടെ വിവാഹം നടന്നത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിലൂടെ ലളിതയെ തേടിയെത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ കെ.പി.എ.സി ലളിത അഭിനയിച്ച് കഴിഞ്ഞു. കാമുകിയായി അഭിനയിക്കുമ്പോൾ പോലും സ്വതസിദ്ധമായ സൈലിയും സംഭാഷണ രീതിയുമെല്ലാം കെ.പി.എ.സി ലളിതയുടെ മുഖത്തും സംഭാഷണത്തിലുമുണ്ടാകും.

    അഞ്ഞൂറിലധികം സിനിമകളും ദേശീയ തലത്തിലുള്ള അം​ഗീകരങ്ങളും

    മതിലുകൾ എന്ന മമ്മൂട്ടി സിനിമയിലുട നീളം ശബ്ദത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോഴും കാഴ്ചക്കാരനിലേക്ക് ഭാവഭേദങ്ങളെല്ലാം പകർന്ന് നൽകിയ പ്രകടനം കെ.പി.എ.സി ലളിതയുടെ ശബ്ദത്തിലൂടെ മാത്രമുള്ള അഭിനയത്തിൽ പ്രകടമായിരുന്നു. ഓരോ ഡയലോ​ഗും പറയുമ്പോൾ വ്യക്തിയെ കാണുന്നില്ലെങ്കിലും എന്തായിരിക്കും അയാളുടെ മുഖഭാവം എന്ന് കാഴ്ചക്കാരന് കൃത്യമായി സങ്കൽപ്പിക്കാൻ ലളിതയുടെ ശബ്ദത്തിലെ പ്രകടനത്തിലൂടെ സാധിച്ചിരുന്നു. മതിലുകളിൽ മുഖമില്ലാതെ നാരായണിയായി ഭം​ഗിയായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കെ.പി.എ.സി ലളിതയെ പോലെ മറ്റൊരു കലാകാരിക്ക് സാധിക്കുമോ എന്നത് സംശയാണ്. ശാന്തം, അമരം സിനിമകളിലെ പ്രകടനമാണ് ലളിതയ്ക്ക് ദേശീയ പുരസ്കാരങ്ങൾ നേടികൊടുത്തത്. 1998 ജൂലൈ 29ന് ഭരതൻ മരിച്ച ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്ന ലളിതയെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്തത് കെ.പി.എ.സി ലളിതയായിരുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം, പൊൻ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, സ്ഫടികം, വെങ്കലം, ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, അനിയത്തിപ്രാവ്, അമരം, ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അലൈപായുതേ, വാൽകണ്ണാടി എന്നിവയാണ് പ്രധാന സിനിമകൾ.

    Read more about: kpac lalitha
    English summary
    Legendary Malayalam actress KPAC Lalitha hospitalized, confirmed Idavela Babu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X