'ഒന്ന് കാണാൻ കൊതിച്ച് 'എൻ ഐ സി യു'വിന് മുമ്പിൽ കാത്തുനിന്നിട്ടുണ്ട്'; ലക്ഷ്മി പ്രിയ
ക്യാരക്ടര്‍ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്‍മി പ്രിയ. ഒരുപിടി നല്ല സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിയുടേതായ അഭിനയശൈലിയാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ലക്ഷ്മിയെ സഹായിച്ചത്. മകളുടെ ജന്മദിനത്തില്‍ ലക്ഷ്‍മി പ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മകളുടെ ഫോട്ടോകൾ അടങ്ങിയ വീഡിയോയും ലക്ഷ്മി പ്രിയ പങ്കുവെച്ചു. മകളെ കുറിച്ച് എല്ലാവർഷവും ഹൃദയഹാരിയായ കുറിപ്പുകൾ ലക്ഷ്മിപ്രിയ പങ്കുവെക്കാറുണ്ട്.

'ഹാപ്പി ബർത്ത് ഡേ മാതു. ഹൃദയം നിറഞ്ഞ് തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്' എന്ന് കുറിച്ചുകൊണ്ടാണ് മകൾക്കുള്ള ലക്ഷ്മിയുടെ പിറന്നാൾ ആശംസ ആരംഭിക്കുന്നത്. മാതംഗിയെന്നാണ് മകൾക്ക് ലക്ഷ്മി പ്രിയ പേരിട്ടിട്ടുള്ളത്. മാസം തികയാതെയാണ് ലക്ഷ്മിക്ക് മകൾ ജനിച്ചത്. ജീവനോടെ കൈകളിൽ എടുക്കാൻ സാധിക്കുമോ എന്ന് പോലും അറിയാതെ ആറ് വർഷങ്ങൾക്ക് മുമ്പ് ആശുപത്രി വരാന്തയിൽ വേദനയോടെ കാത്തിരുന്നതിനെ കുറിച്ചെല്ലാം മകൾക്കുള്ള പിറന്നാൾ ആശംസ കുറിപ്പിൽ ലക്ഷ്മി എഴുതിയിട്ടുണ്ട്.
Also Read: 'അനങ്ങിയാൽ പനിയും ജലദോഷവും പരിപാടികൾ ധൈര്യത്തോടെ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥ'; റിമി ടോമി
'ഹൃദയം നിറഞ്ഞ് തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്... മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം. അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്ക് അത്ഭുതമാണ്. ഒന്ന് കാണാൻ കൊതിച്ച് എൻ ഐ സി യു വരാന്തയിൽ കാത്തുനിന്ന ദിവസങ്ങൾ എനിക്കോർമ്മ വരും. ഈ കുഞ്ഞിക്കാലിൽ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓർമ്മവരും. ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാൻ എന്ന വ്യാജേന ഒന്ന് കൂടി കാണാനുള്ള കൊതിയോടെ എൻ ഐ സി യുവിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു. എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന്. ഇന്ന് ഞാൻ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിനു പരിധികളില്ല പൊന്നേ... തുലാം മാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിന് ആയിരുന്നു. ഈ ആറ് വർഷവും വൈക്കത്തപ്പന്റെ മുന്നിലായിരുന്നു പിറന്നാൾ ആഘോഷം. കൊറോണ ആഘോഷമാക്കാൻ സമ്മതിക്കാഞ്ഞ പിറന്നാൾ ഇത്തവണ ചെറുതായി ആഘോഷിക്കാനാണ് തീരുമാനം. എല്ലാവരും മാതുനെ അനുഗ്രഹിക്കണം. അമ്മയുടെ തങ്കം ദീർഘായുസ്സായി ഇരിക്കട്ടെ.... ഭക്തിയുള്ള കുഞ്ഞായി വളരട്ടെ.... എല്ലാവരോടും സ്നേഹം ഉള്ള കുഞ്ഞാവട്ടെ..... മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് വളരാൻ എന്റെ മകൾക്ക് കഴിയട്ടെ.....' ലക്ഷ്മി പ്രിയ കുറിച്ചു. മകൾക്കൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങൾ അടങ്ങിയ വീഡിയോയും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
Also Read: ബച്ചൻ കുടുംബത്തിന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോയിലെ ചുമർ ചിത്രത്തിന് പിന്നിലെ കഥ!
കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലെ ചോരകണ്ട് സങ്കടപ്പെടുന്ന മകൾ മാതംഗിയുടെ ചിത്രങ്ങളും വീഡിയോകളും മുമ്പ് ലക്ഷ്മിയുടെ ഭർത്താവ് ജയേഷ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. 'എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത്..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു, പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു, എന്നിട്ട് ബെഡ്‌റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്' എന്നായിരുന്നു ജയേഷ് അന്ന് കുറിച്ചത്. മകളുടെ സഹാനുഭൂതിയെ നടി ലക്ഷ്മിപ്രിയയും പ്രശംസിച്ചിരുന്നു. നിലവിൽ സിനിമകളിൽ ലകഷ്മി സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലൂടെയും മറ്റും മിനി സ്‌ക്രീൻ രംഗത്ത് ലക്ഷ്മി പ്രിയ നിറ സാന്നിധ്യമാണ്. കുടുംബവിശേഷങ്ങൾക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായം ലക്ഷ്മി തുറന്നെഴുതാറുണ്ട്. അടുത്തിടെ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ വിവാദ സമയത്തും ജോജുവിനെ അനുകൂലിച്ച് ലക്ഷ്മി കുറിപ്പ് പങ്കുവെച്ചിരുന്നു.
Recommended Video
Also Read: 'എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ'; അമൃത സുരേഷ്


Click it and Unblock the Notifications











