For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനങ്ങിയാൽ പനിയും ജലദോഷവും പരിപാടികൾ ധൈര്യത്തോടെ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥ'; റിമി ടോമി

  |

  ഗായിക, അവതാരിക, യുട്യൂബര്‍, നടി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചയാളാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗണ്‍ മുതലാണ് റിമി സോഷ്യല്‍മീഡിയയില്‍ കൂടുതലും ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ഫിറ്റ്‌നസിന്‍റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റിമി ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തുടക്കകാലത്തെ റിമിയെ അറിയാവുന്നവർക്കെല്ലാം ഇപ്പോഴത്തെ റിമിയിലേക്കുള്ള താരത്തിന്റെ രൂപമാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.

  Also Read: 'ജീപ്പിടിച്ച് അനങ്ങാൻ കഴിയാതെ കിടന്നപ്പോൾ ആദ്യം ഓടിയെത്തിയത് അക്ഷയ്കുമാർ'; ഐശ്വര്യ റായ്

  ഇന്ന് തെന്നിന്ത്യൻ നായികമാരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് റിമി കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ആരോ​ഗ്യത്തിൽ ശ്രദ്ധ ചെലുത്താം എന്ന തീരുമാനത്തിലേക്ക് റിമി എത്തിയതും അതിനായുള്ള പരിശ്രമം ആരംഭിച്ചതും. രണ്ട് വർഷം കൊണ്ട് റിമിക്കുണ്ടായ മാറ്റം കാണുമ്പോൾ തന്നെ ആരും താരത്തിന്റേത് പോലൊരു ഫിറ്റ്നസ് ആ​ഗ്രഹിച്ച് പോകും.

  രണ്ട് ലോക്ക് ഡൗൺ സമയത്തും ലോകം ഒന്നാതെ അടഞ്ഞ് കിടന്നപ്പോൾ എല്ലാവരും പുതിയ വിനോദങ്ങളും കഴിവുകളും എല്ലാം പരിശീലിക്കുകയായിരുന്നു ചെയ്തത്. അത്തരത്തിൽ ലോക്ക് ഡൗൺ കാലത്ത് നേരംപോക്കിന് വേണ്ടിയാണ് റിമി യുട്യൂബ് ചാനൽ ആരംഭിച്ചതും. തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകൾ തന്നെ സ്നേഹിക്കുന്നവർക്കായി പങ്കുവെക്കാനും റിമി തുടങ്ങി. പട്ടിണി കിടന്നുള്ള ഡയറ്റല്ല താന്റേതെന്ന് പലപ്പോഴായി ഫിറ്റ്നസ് രഹസ്യം ചോദിച്ചവർക്കായി റിമി പറഞ്ഞിരുന്നു. നിരന്തരമായി ഫിറ്റ്നസ് സീക്രട്ടുകൾ ചോദിച്ചവർക്കും ആരോ​ഗ്യകരമായ ശരീരം ആ​ഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ റിമി.

  രണ്ട് വർഷത്തോളമായി വർക്കൗട്ടും യോ​ഗയും റിമി ജീവിതത്തിന്റെ ഭാ​ഗമാക്കിയിട്ടുണ്ട്. വീടിന് അടുത്തായുള്ള സുഹൃത്തിന്റെ ജിമ്മിലാണ് റിമിയുടെ വർക്കൗട്ട്. പണ്ട് സ്ഥിരമായി പനിയും ജലദോഷവും വരുമായിരുന്നുവെന്നും ഇപ്പോൾ അതെല്ലാം വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണെന്നും ജിമ്മിൽ വരാനും ആരോ​​ഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണം കഴിക്കാനും തുടങ്ങിയതോടെ തന്റെ പ്രതിരോധ ശേഷി അടക്കം ഉയർന്നിട്ടുണ്ടെന്നും റിമി പറയുന്നു. ശരീരത്തിന്റെ ആകാരഭം​ഗി, വണ്ണം കുറയ്ക്കൽ എന്നതിനപ്പുറത്തേക്ക് ചിട്ടയായ ജീവിതം നയിക്കാൻ വർക്കൗട്ട് തന്നെ സഹായിച്ചുവെന്നാണ് റിമി ടോമി പറയുന്നത്.

  'രണ്ട് വർഷം മുമ്പാണ് ജിമ്മിൽ ചേരാനും വർക്കൗട്ട് യോ​ഗ പോലുള്ള ചെയ്യാനും ഞാൻ തീരുമാനിച്ചത്. തലകഴുകിയാൽ പോലും പനിയും ജലദോഷവും ഓടിയെത്തുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിപാടി പോലും പേടിച്ചിട്ട് ഏറ്റെടുക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. അതിലെല്ലാം ഒരുപാട് മാറ്റം വന്നു. വല്ലപ്പോഴും മാത്രമാണ് പനിയും ജല​ദോഷവും മറ്റ് ആ​രോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. വർക്കൗട്ട് ചെയ്യുമ്പോൾ മനസിനും ശരീരത്തിനെന്നപോലെ ഉന്മേഷം ലഭിക്കുന്നായി തോന്നിയിട്ടുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയല്ല ഞാൻ പിന്തുടരുന്ന രീതി എന്റ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തി ഭക്ഷണം ക്രമീകരിച്ചാണ് എന്റെ ഫിറ്റ്നസ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. ഒരു ദിവസം കൊണ്ടോ... ഒരു ആഴ്ചകൊണ്ടോ ഫിറ്റ്നസ് ഉണ്ടാക്കിയെടുക്കാൻ ആർക്കും സാധിക്കില്ല. രണ്ടാഴ്ച ചെയ്ത് കഴിഞ്ഞ് മടുത്തു എന്ന് പറഞ്ഞ് നിർത്തിയാലും ഫലം ഉണ്ടാകില്ലെന്നും സമർപ്പണ ബോധത്തോടെ മാത്രമെ ഫിറ്റ്നസും യോ​ഗയും പരിശീലിക്കനാ‍ പാടുള്ളൂവെന്നും' റിമി പറയുന്നു.

  പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് 16:8 ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണെന്ന് മുമ്പോരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണി ഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ചിങ്ങമാസം വന്നുചേർന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

  Recommended Video

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  Also Read: 'എന്റെ സുഹൃത്തിന് ഷാഹിദിനെ ഇഷ്ടമായിരുന്നു, അത് പറഞ്ഞ് ഞങ്ങൾ ഇപ്പോഴും ചിരിക്കും'

  Read more about: rimi tomy
  English summary
  Health is wealth rather than achiving anything, singer rimi tomy Shared her fitness manthra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X