'എന്റെ സുഹൃത്തിന് ഷാഹിദിനെ ഇഷ്ടമായിരുന്നു, അത് പറഞ്ഞ് ഞങ്ങൾ ഇപ്പോഴും ചിരിക്കും'

ബോളിവുഡില്‍ മാതൃകാപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് നടൻ ഷാഹിദ് കപൂറും മിറ രജ്പുത്തും. 2015 ജൂലൈ ഏഴിന് ആയിരുന്നു വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച പ്രകാരം ഷാഹിദ് കപൂറിന്റേയും മിറയുടേയും വിവാഹം നടന്നത്. ഡൽഹി ലേഡി ശ്രീറാം കോളജിൽ മൂന്നാം വർഷ ഇം​ഗ്ലീഷ് ബിരുദ വിദ്യാർഥിനിയായിരുന്നു വിവാഹ സമയത്ത് മിറ. ​ഗുരു​ഗ്രാമിൽ വെച്ചായിരുന്നു ഷാഹിദിന്റേയും മിറയുടേയും ആർഭാടമായ വിവാഹം നടന്നത്. ഇന്ന് ദമ്പതികൾക്ക് മിഷ, സെയ്ൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Also Read: മരുമകളുടെ ബാ​ഗ് പരിശോധനയിൽ കുടുങ്ങി കെകെ, 'പേസ്റ്റ് മുതൽ ഡ്രൈ ഫ്രൂട്ട്സ് വരെ'

സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് മിറ എങ്കിലും താരത്തിന് പിറകെ എപ്പോഴും പാപ്പരാസികളുണ്ടാകും. അതിനാൽ തന്നെ സോഷ്യൽമീഡിയയിൽ സജീവമായ മിറയുടെ പോസ്റ്റുകളും കുടുംബത്തോടൊപ്പമുള്ള മിറയുടെ ഫോട്ടോകളും പെട്ടന്നുതന്നെ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മിറ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്തതിന്റെ വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: 'കുമ്പളങിയിൽ അഭിനയിച്ച പെൺകുട്ടിയെന്നായിരിക്കും പറയുക', അ‍ഞ്ച് വർഷം കൊണ്ടുണ്ടായ മാറ്റങ്ങളെ കുറിച്ച്

ഷാഹിദിനോട് സുഹൃത്തിന് പ്രണയമായിരുന്നു

തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ഷാഹിദ് കപൂറിനെ ഇഷ്ടമായിരുന്നുവെന്നാണ് മിറ തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു ചാറ്റ് ഷോയിൽ പങ്കെടുത്ത് കൊണ്ടായിരുന്നു മിറയുടെ വെളിപ്പെടുത്തൽ. വിവാഹത്തിന് മുമ്പ് ഷാഹിദിനെ സ്ക്രീൻ കാണുമ്പോൾ എപ്പോഴെങ്കിലും പ്രണയമോ ക്രഷോ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി. 'എന്റെ ഉറ്റ സുഹൃത്തിന് ഷാഹിദിനോട് ഒരു പ്രണയമുണ്ടായിരുന്നു. തങ്ങൾ വിവാഹിതരാകാൻ പോവുകയാണ് എന്ന് അവളോട് പറഞ്ഞപ്പോൾ 'ദൈവമേ' എന്നായിരുന്നു ആദ്യത്തെ പ്രതികരണം. കാരണം അവൾക്ക് ഷാഹിദിനോട് ഒരു പ്രണയമുണ്ടെന്ന് മുമ്പ് പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. കാരണം ആ സമയത്ത് ഷാഹിദ് എന്റെ ജീവിതത്തിൽ ആരുമല്ലായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്താണ് എന്റെ കൂട്ടുകാരിക്ക് ഷാഹിദിനോട് പ്രണയം തുടങ്ങിയത്. അത് അവൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. അത് അവൾ പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു' മിറ രജ്പുത്ത് പറഞ്ഞു.

ഞങ്ങൾ പഴയ സംഭവങ്ങൾ ഓർത്ത് ഇപ്പോഴും ചിരിക്കാറുണ്ട്

ഇന്നും ഈ സംഭവം പറ‍‍ഞ്ഞ് താനും ഷാഹിദും ഇടയ്ക്ക് ചിരിക്കാറുണ്ടെന്നും മീറ പറയുന്നു. കൊവിഡ് കാലത്ത് കൂറെനാൾ സ്വന്തം സ്ഥലമായ പഞ്ചാബിൽ കഴിയാൻ അവസരം ലഭിച്ചപ്പോൾ അന്നത്തെ തന്റെ ഉറ്റ സുഹൃത്തിനേയും ഭർത്താവിനേയും കണ്ട് സംസാരിക്കാൻ സാധിച്ചിരുന്നുവെന്നും മിറ പറഞ്ഞു. ന​ഗര ജീവിതത്തിൽ നിന്നും ഒരു മോചനം എന്ന രീതിയിലാണ് ആദ്യത്തെ ലോക്ക് ഡൗണിന് ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ മക്കളോടൊപ്പം പഞ്ചാബിലേക്ക് പോയതെന്നും എന്നാൽ കൊവിഡ് രൂക്ഷമായതോടെ കുറച്ച്നാൾ കൂടി അവിടെ താമസിക്കേണ്ടി വന്നുവെന്നും മിറ പറഞ്ഞു. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന പ്രതിസന്ധിയായിരിക്കും ഈ കൊവിഡ് എന്നാണ് തുടക്കകാലത്ത് തങ്ങൾ കരുതിയിരുന്നതെന്നും എന്നാൽ അത് രണ്ട് വർഷത്തോളം നാമെല്ലാവർക്കുമൊപ്പം സഞ്ചരിച്ചുവെന്നും മിറ പറയുന്നു. ലമിറയും ഷാഹിദും അടുത്തിടെ മുംബൈയിൽ ഒരു പുതിയ ബം​ഗ്ലാവ് സ്വന്തമാക്കിയിരുന്നു. ഷാഹിദും മിറയും ഇടയ്ക്കിടെ കടലിനെ അഭിമുഖം ചെയ്ത് നിൽക്കുന്ന ബം​ഗ്ലാവിന്റെ പണികൾ വിലയിരുത്താൻ എത്താറുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
റിലീസിനൊരുങ്ങുന്ന ജേഴ്സി

അടുത്തിടെ ഷാഹിദും കുടുംബവും അവധി ആഘോഷിക്കാൻ മാൽഡീവ്സിൽ പോയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടിയിരുന്നു. ജേഴ്സിയാണ് ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ഷാഹിദ് കപൂർ സിനിമ. മൃണാൽ ഠാക്കൂർ, പങ്കജ് ഠാക്കൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്കാണ് ഷാഹിദിന്റെ ജേഴ്സി. അവസാനമായി റിലീസ് ചെയ്ത ഷാഹിദ് കപൂർ സിനിമ കബീർ സിങാണ്. കിയാര അധ്വാനി നായികയായ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു.

More from Filmibeat

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X