For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുമ്പളങിയിൽ അഭിനയിച്ച പെൺകുട്ടിയെന്നായിരിക്കും പറയുക', അ‍ഞ്ച് വർഷം കൊണ്ടുണ്ടായ മാറ്റങ്ങളെ കുറിച്ച് ​ഗ്രേസ്

  |

  ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. 'രാത്രി ശുഭരാത്രി' എന്ന ​ഗാനം മാത്രം മതി ​ഗ്രേസിനെ മലയാളികൾ തിരിച്ചറിയാൻ. ടീന എന്ന കോളജ് വിദ്യാർഥിനിയുടെ വേഷമായിരുന്നു സിനിമയിൽ ​ഗ്രേസിന്. വളരെ കുറച്ച് സീനുകളിൽ മാത്രമെ ​ഗ്രേസ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും ആ ഒറ്റ സിനിമകൊണ്ടാണ് ​ഗ്രേസിന്റെ തലവര മാറിയത്. ഹാപ്പി വെഡ്ഡിങിലെ പ്രകടനമായിരുന്നു ​ഗ്രേസിനെ കുമ്പളങി നൈറ്റ്സ് സിനിമയിലേക്ക് എത്തിച്ചത്.

  Also Read: ​'സീതയായി പ്രേക്ഷകർക്കിടയിലേക്ക്', പ്രിയ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ

  ദിലീഷ് പോത്തനായിരുന്നു ​ഗ്രേസിനെ കുമ്പളങിയിലേക്ക് തെരഞ്ഞെടുത്തത്. ചിത്രത്തിൽ ഫഹദിന്റെ നായിക സിനിമ എന്ന മുഴുനീള കഥാപാത്രത്തെ ​ഗ്രേസ് പിന്നീട് അവതരിപ്പിച്ചു. ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യയായ സിമിയുടെ റോളിലെ ​ഗ്രേസിന്റെ പ്രകടനത്തിന് സിനിമയുടെ റിലീസിന് ശേഷം അഭിനന്ദന പ്രവാഹമായിരുന്നു.

  Also Read: ​'ഗോസിപ്പുകൾ ചിരിക്കാനുള്ള വക മാത്രമായിരുന്നു, പക്ഷെ അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ചു'

  തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ സിനിമകളിലാണ് പിന്നീട് ​ഗ്രേസ് അഭിനയിച്ചത്. ഗ്രേസിന് സോഷ്യൽമീഡിയകളിലും നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ സ്വാഭാവിക അഭിനയത്തിനാണ് ആരാധകർ ഏറെയും നർത്തകി കൂടിയാണ് ​ഗ്രേസ്. കുട്ടിക്കാലം മുതൽ ഡാൻസ്, നാടകാഭിനയം തുടങ്ങിയവയിലെല്ലാം ​ഗ്രേസ് തിളങ്ങുന്നുണ്ട്. അതിനാൽ തന്നെ തനിക്ക് ലഭിക്കുന്ന റോളുകളെയെല്ലാം അതിമനോഹരമായാണ് ​ഗ്രേസ് കൈകാര്യം ചെയ്യുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ഇപ്പോൾ ശ്രദ്ധനേടുന്നുണ്ട്.

  സാജൻ ബേക്കറി സിൻസ് 1962 ആണ് ​ഗ്രേസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇനി വരാനിരിക്കുന്നത് കനകം കാമിനി കലഹം എന്ന നിവിൻ പോളി സിനിമയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമയാണ് കനകം കാമിനി കലഹം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബർ 12നാണ് ചിത്രത്തിന്‍റെ റിലീസ്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് ആണ് നിര്‍മാണം. ഹരിപ്രിയ എന്ന സീരിയൽ നടിയാണ് ചിത്രത്തിൽ ​ഗ്രേസ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും അഞ്ച് വർഷം കൊണ്ട് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ​ഗ്രേസ് ആന്റണി ഇപ്പോൾ. കുമ്പളങി നൈറ്റ്സിന് ശേഷം സിനിമയെ കൂടുതൽ പഠിക്കാൻ ശ്രമിച്ചുവെന്നും നടി എന്ന രീതിയിൽ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ​ഗ്രേസ് പറയുന്നു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ​ഗ്രേസ് സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്.

  'അഞ്ച് വർഷം മുമ്പായിരുന്നുവെങ്കിൽ ആന്റപ്പന്റെ മോള് എന്ന ടാ​ഗ് ലൈനിലാണ് ഞാൻ നാട്ടിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ചോദിച്ചാൽ കുമ്പളങിയിൽ അഭിനയിച്ച കുട്ടി ഞങ്ങളുടെ നാട്ടുകാരിയാണ് എന്നായിരിക്കും അവർ പറയുക. ഞാൻ സിനിമയിൽ എത്തണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും മാതാപിതാക്കൾക്ക് ആ​ഗ്രഹമുണ്ടായിരുന്നു. എനിക്ക് എങ്ങനേലും ഒരു വേഷം ചെയ്യണമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും തന്നെ രണ്ടുപേർ തിരിച്ചറിയുന്നതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് മാതാപിതാക്കൾ തന്നെയാണ് എന്റെ വിമർശകരും അവർ തന്നെയാണ്. ആദ്യം സിനിമകൾ ചെയ്യുമ്പോൾ എങ്ങനെ തിരഞ്ഞെടുക്കണം എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. പക്ഷെ കുമ്പളങിക്ക് ശേഷം കുറച്ച് കൂടി ശ്രദ്ധിക്കാൻ തുടങ്ങി. എന്നിലെ അഭിനേത്രിക്ക് പ്രാധാന്യം നൽകി തുടങ്ങി. ഷോർട്ട് ഫിലിം പോലുള്ള എഴുതുന്നതും സംവിധാനം ചെയ്യുന്നതും എന്റെ സന്തോഷത്തിന് വേണ്ടിയാണ്. എന്നിലെ സിനിമ സ്നേഹിയെ സന്തോഷിപ്പിക്കാനാണ്. നന്നായാലും മോശമായാലും അത് എന്നെ മാത്രം ബാധിക്കുന്ന വിഷയമാണ് എന്ന രീതിയിലാണ് ഞാൻ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുന്നത്' ​ഗ്രേസ് ആന്റണി പറയുന്നു.

  Read more about: grace antony
  English summary
  actress Grace antony open up about the changes over the past five years and upcoming projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X