'സീതയായി പ്രേക്ഷകർക്കിടയിലേക്ക്', പ്രിയ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ
എല്ലാവർക്കും സുപരിചിതയായ നടിയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലുമെല്ലാം സജീവമായിരുന്ന താരത്തെ ആരാധകർ ഇന്നും തിരിച്ചറിയുന്നത് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സീരിയലിലൂടെയായിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ സമാനതകളില്ലാത്ത സ്വീകാര്യത ലഭിച്ച സീരിയലായിരുന്നു സീത. പരമ്പരയില്‍ സീതയായി വേഷമിട്ടത് സ്വാസികയായിരുന്നു. ഇന്ദ്രനായി വേഷമിട്ടത് ഷാനവാസ് ഷാനു എന്ന നടനും. വളരെ സിനിമാറ്റിക്കായി നിര്‍മിച്ച സീരിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. സീരിയല്‍ അവസാനിപ്പിച്ചിട്ടും സീത-ഇന്ദ്രൻ തരംഗം സ്വാസികയുടേയും നായകൻ ഷാനവാസിന്റേയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

വ്യത്യസ്തമായ പ്രണയാവതരണവും കുടുംബ ജീവിതവുമെല്ലാമായിരുന്നു സീരിയലിന്റെ പ്രമേയം. കഥാപാത്രങ്ങളായ ഇന്ദ്രന്‍റെയും സീതയുടെയും വിവാഹം പോലും തത്സമയം സംപ്രേഷണം ചെയ്തും സീരിയൽ വ്യത്യസ്തത പുലർത്തിയിരുന്നു. പരമ്പരയ്ക്ക് ശേഷവും സ്വാസികയ്ക്കും ഷാനവാസിനും ആരാധകര്‍ വര്‍ധിച്ചിട്ടുണ്ട്. 2019ൽ ആണ് സീരിയൽ അവസാനിച്ചത്.
Also Read: 'ഗോസിപ്പുകൾ ചിരിക്കാനുള്ള വക മാത്രമായിരുന്നു, പക്ഷെ അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ചു'
സീത സീരിയൽ അവസാനിച്ചിട്ട് രണ്ട് വർഷം പൂർത്തിയായതിനാൽ പ്രേക്ഷകർ ഇപ്പോഴും സീതയെന്ന കഥാപാത്രത്തെ ഓർക്കുന്നുണ്ടോ എന്നറിയാൻ സ്വാസിക നടത്തിയ ഒരു പരീക്ഷണം വിജയം കണ്ടിരിക്കുകയാണ്. അടുത്തിടെ താരം ആരംഭിച്ച യുട്യൂബ് ചാനലിലാണ് ഇത് സംബന്ധിച്ച വീഡിയോ സ്വാസിക വിജയ് പങ്കുവെച്ചിരിക്കുന്നത്. സീതയുടെ വേഷത്തിൽ ഒരുങ്ങിയാണ് സ്വാസിക പരീക്ഷണം നടത്തിയത്. സീതയായി വേഷം ധരിച്ചാണ് സ്വാസിക തിരുവനന്തപുരത്തെ ചാലാ മാർക്കറ്റിലും പരിസരപ്രദേശങ്ങിലും സഞ്ചരിച്ചത്. യാത്രയ്ക്കിടെ പലരും താരത്തെ തിരിച്ചറിഞ്ഞു. സ്വാസികയെ തിരിച്ചറിഞ്ഞ് സംസാരിക്കാനെത്തിയവരെല്ലാം സീത സീരിയലിലെ സീത അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് സംസാരിക്കാനെത്തിയത്.

സീരിയൽ അവസാനിച്ചിട്ട് രണ്ടുവർഷം പൂർത്തിയായിട്ടും പ്രേക്ഷകർ തന്നേയും കഥാപാത്രത്തേയും ഓർത്തിരിക്കുന്നുവെന്നതും തിരിച്ചറിയുന്നുവെന്നതും സന്തോഷം പകരുന്നുവെന്നാണ് വീഡിയോ അവസാനിപ്പിച്ച് കൊണ്ട് സ്വാസിക വിജയ് പറഞ്ഞത്. 2020ൽ അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സ്വാസികയായിരുന്നു മികച്ച സ്വഭാവ നടി. പത്ത് വർഷത്തിന് മുകളിലായി സിനിമാ സീരിയൽ രംഗത്ത് സ്വാസിക സജീവമാണ്. അഭിനയ ജീവിതത്തിനിടയിൽ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത സമ്മാനമെന്നാണ് അന്ന് സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ സ്വാസിക പറഞ്ഞത്. വാസന്തി എന്ന സിനിമയിലെ പ്രകടനമായിരുന്നു താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. സിജു വിൽസണായിരുന്നു ചിത്രത്തിൽ സ്വാസികയുടെ നായകൻ. ആറാട്ട്, ചതുരം, കുടുക്ക്, ഒരുത്തി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് ഇനി സ്വാസികയുടേതായി റിലീസിനെത്താനുള്ളത്.
Also Read: 'തന്റെ ഏറ്റവും വലിയ ദൈർബല്യം', താരങ്ങളുടെ താരം വെളിപ്പെടുത്തുന്നു
നടി എന്നതിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. അടുത്തിടെ താൻ ജനുവരിയിൽ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ വിവാഹം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞത്. ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക. സീരിയലിലെ നായകൻ നടൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ. മോഹൻലാൽ സിനിമ ആറാട്ടിലും ശ്രദ്ധേയ കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നുണ്ട്. ചതുരം, കുടുക്ക്, ഒരുത്തി തുടങ്ങി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്ന സ്വാസിക അഭിനയിച്ച മറ്റ് സിനിമകൾ.
Recommended Video
Also Read: 'അമ്മമാരുടെ വയറ്റിലായിരിക്കുമ്പോഴെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു', നിറകണ്ണുകളോടെ സൂര്യ


Click it and Unblock the Notifications











