'തന്റെ ഏറ്റവും വലിയ ദൗർബല്യം', താരങ്ങളുടെ താരം വെളിപ്പെടുത്തുന്നു

മോഹൻലാൽ എന്ന നടനെ കുറിച്ച് മലയാളിക്ക് എന്നും കേൾക്കാനിഷ്ടമാണ്. അദ്ദേഹത്തിന്റെ ജീവിതരീതി, ഇഷ്ടങ്ങൾ, സംസാരം, അഭിനയം എന്നിവയ്ക്കെല്ലാം ലോകത്തെമ്പാടുമായി നിരവധി ആരാധകരുണ്ട്. മോഹൻലാലിനെ നടനെ സ്നേഹിക്കാത്തവരുണ്ടാകില്ല. അദ്ദേഹത്തേ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും അപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്ത് വെക്കാനും ആരാധകരടക്കമുള്ള സിനിമാ സ്നേഹികൾ ശ്രദ്ധിക്കാറുണ്ട്. വളരെ മനോഹരമായി അഭിമുഖങ്ങളിൽ സംസാരിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. സിനിമാ തിരക്കുകൾക്കിടയിൽ വല്ലപ്പോഴും മാത്രമാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Mohanlal Biggest Weaknesses, mohanlal news, actor mohanlal old interview, mohanlal films, നടൻ മോഹൻലാൽ, മോഹൻലാൽ അഭിമുഖങ്ങൾ, മോഹൻലാൽ‍ വാർത്തകൾ, മോഹൻലാൽ വീഡിയോ

പഴയകാല അഭിമുഖങ്ങൾ കേട്ടിരിക്കുമ്പോൾ തന്നെ വളരെ രസകരമായി തോന്നും. അത്തരത്തിൽ അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിന്റെ ശകലങ്ങൾ സോഷ്യൽമീഡിയയിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കൈരളി ടിവിക്ക് നൽകിയ അഭിമുഖമാണ് ആരാധകർ വീണ്ടും തപ്പിയെടുത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ മനോഹരമായ ഒരു ഒഴുക്കോടെയാണ് മോഹൻലാൽ അഭിമുഖത്തിൽ സംസാരിക്കുന്നത്.

Also Read: 'അന്നും ഇന്നും ഒരുപോലെ', കരൺ ജോഹറിനെ പുച്ഛിച്ച് നടന്ന് പോകുന്ന കങ്കണയുടെ വീഡിയോ വൈറൽ‌

തന്മാത്ര എന്ന ഹിറ്റ് ചിത്രത്തിന്റെ റിലീസിന് ശേഷം നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് മധ്യവർ​ഗത്തിൽപ്പെടുന്ന കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയുള്ള ആളുകളും മുമ്പ് ചെയ്ത് വെച്ചിട്ടുള്ള ടി.പി ബാല​ഗോപാലൻ എം.എ അടക്കമുള്ള സിനിമകളുമാണ് എന്നാണ് മോഹൻലാൽ പ്രതികരിക്കുന്നത്. അത്തരം കാര്യങ്ങൾക്ക് വേണ്ടി കുറച്ച് ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരോട് ചോദിച്ചാലും ചിലപ്പോൾ കഥാപാത്രമാകുമ്പോൾ സിനിമയിലേക്ക് താൻ നേരത്തെ പഠിച്ച് വെച്ചത് ചേർന്നില്ലെന്ന് വരുമെന്നും അതിനാൽ അനുഭവങ്ങൾ ഉൾക്കൊണ്ട് തന്റേതായ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളതെന്നും മോഹൻലാൽ പറഞ്ഞു.

Also Read: 'ഋഷിയേയും സൂര്യയേയും വെറുതെ വിടില്ല', തീരാത്ത പകയുമായി മിത്ര

പിന്നീട് അവതാരകൻ മോഹൻലാലിനോട് ചോദിച്ചത് 'ലാൽ എന്ന വ്യക്തിയുടെ ദൗർബല്യം എന്താണ്' എന്നാണ്. 'പണം, പ്രശസ്തി, സ്ത്രീ, സ്വന്തം മുഖം ' എന്നിങ്ങനെയുള്ള നിരവധി ഓപ്ഷനുകളും അവതാരകൻ താരത്തിന് നൽകിയിരുന്നു. എന്നാൽ വളരെ വ്യത്യസ്തമായി തന്റെ ദൗർബല്യങ്ങൾ ഇപ്പോൾ പരസ്യമാക്കിയാൽ പലരും അതുവെച്ച് ഭാവിയിൽ തന്നെ ചൂഷണം ചെയ്തേക്കും എന്നതിനാൽ അത് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നാണ് മോഹൻലാൽ പറഞ്ഞു. ശേഷം, 'തന്റെ സുഹൃത്തുക്കളിൽ നിന്നും ചോദിച്ച് മനസിലാക്കിയ ശേഷമാണോ ഇത്തരം ചോദ്യം ചോദിച്ചത്' എന്നും മോഹൻലാൽ ചെറുചിരിയോടെ അവതാരകനോട് ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനൊന്നും സംഭവിച്ചില്ല എന്നാണ് അവതാരകൻ മറുപടി നൽകിയത്.

ശേഷം തന്മാത്ര സിനിമയിലെ അൽഷിമേഴ്സ് ബാധിതനായ കഥാപാത്രത്തിന് വേണ്ടി നടത്തിയ ഒരുക്കങ്ങളെ കുറിച്ചും മോഹൻലാൽ വിവരിച്ചു. രമേശൻ നായരുടെ അവസ്ഥ തനിക്കുണ്ടായാൽ എന്ത് സംഭവിക്കും എന്ന് ചിന്തിച്ച ശേഷമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അല്ലാതെ അത്തരം രോ​ഗം ബാധിച്ചവരെ ശ്രദ്ധിച്ച് അതേപടി പകർത്തുകയല്ലായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ബ്ലസിയുടെ സംവിദാനത്തിൽ 2005ൽ റിലീസിനെത്തിയ സിനിമയായിരുന്നു തന്മാത്ര. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അന്ന് മോഹൻലാലിനാണ് ലഭിച്ചത്. അന്തരിച്ച നടൻ നെടുമുടി വേണു അടക്കം നിരവധി താരങ്ങൾ തന്മാത്രയുടെ ഭാ​ഗമായിരുന്നു.

ബോളിവുഡ് നടൻ സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുകയാണ് മോഹൻലാലും ഭാര്യ സുചിത്രയും. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. താരമിപ്പോൾ ഭാര്യ സുചിത്രയ്ക്കൊപ്പം ദുബൈയിലാണ്. ദീപാവലി ആഘോഷിക്കാനായി ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ക്ഷണം സ്വീകരിച്ച് പോയതാണ് താരം. ദുബൈയിലെ സഞ്ജയ് ദത്തിന്റെ വീട്ടിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. സഞ്ജയ്ദത്തിന്റെ ഭാര്യ മന്യത ദത്ത് വ്യവസായിയും മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തുമായ സമീർ ഹംസ എന്നിവരും ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയിരുന്നു. കഴിഞ്ഞ വർഷവും സഞ്ജയ് ദത്തിനും കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ ദീപാവലി ആഘോഷം.

Also Read: 'വിലങ്ങുമായി മണിക്കൂറുകളോളം ഇരുന്നു', അവസാനം പ്രേം നസീർ പ്രതികരിച്ചത് ഇങ്ങനെ!

More from Filmibeat

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X