twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിലങ്ങുമായി മണിക്കൂറുകളോളം ഇരുന്നു', അവസാനം പ്രേം നസീർ പ്രതികരിച്ചത് ഇങ്ങനെ!

    |

    അറുന്നൂറോളം മലയാള ചിത്രങ്ങൾ, അമ്പത്തിയാറ് തമിഴ് സിനിമകൾ, ഇരുപതോളം തെലുങ്ക് ചിത്രങ്ങളും മുപ്പതിലധികം കന്നഡ സിനിമകളും. പ്രേം നസീർ ഒരു നിത്യഹരിത നായകനാകുന്നത് വെള്ളിത്തിരയിൽ അയാൾ സൃഷ്‌ടിച്ച റെക്കോഡുകളിലൂടെ മാത്രമല്ല. അതിനേക്കാളുപരി പ്രണയവും വിരഹവും ആക്ഷനും കോമഡിയും അനായാസം ചെയ്‌ത് ഇന്നത്തെ തലമുറക്കും അയാളൊരു ഒരു അത്ഭുതമാകുന്നതിനാലാണ്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും പ്രേംനസീർ എന്ന നാമം നമ്മുടെയെല്ലാം ഹൃദയത്തിൽ മരണമില്ലാതെ ജീവിക്കുന്നു.

    Prem Nazir Handcuffs, Prem Nazir Mukesh, Mukesh speaking, Mukesh news, Mukesh films, മുകേഷ് പ്രേം നസീർ, പ്രേം നസീർ വാർത്തകൾ, പ്രേം നസീർ സിനിമകൾ, മുകേഷ് സ്പീക്കിങ്

    മരുമകൾ മുതൽ ധ്വനി വരെ 781 സിനിമകളിൽ മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ നായകനായിട്ടുണ്ട്. മലയാളത്തിൽ മാത്രം 672 സിനിമകൾ. 56 തമിഴ് സിനിമകൾ, 21 തെലുങ്ക് സിനിമകൾ, 32 കന്നഡ സിനിമകൾ. മിസ് കുമാരി മുതൽ അംബിക വരെ എൺപതിലധികം നായികമാർക്കൊപ്പം അദ്ദേഹം അഭിനയിച്ചു. ഷീല എന്ന ഒറ്റ നായികയ്ക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകൾ ചെയ്തു. കുറ്റാന്വേഷകനായും എഴുത്തുകാരനായും കർഷകനായും കുടുംബനാഥനായും വടക്കൻ പാട്ടുകളിലെ വീരനായും പ്രണയ നായകനായും അദ്ദേഹം പ്രേക്ഷക മനസുകൾ കീഴടക്കി. സസ്പെൻസും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം അദ്ദേഹം അനായാസം ബിഗ് സ്‌ക്രീനിൽ പകർന്നാടി.

    Also Read: 'മമ്മൂട്ടിയേയും ജോഷിയേയും ഷെഡ്ഡിൽ കയറ്റാനായിയെന്ന് വരെ ആളുകൾ പറഞ്ഞു'

    പ്രേം നസീറിനെ കുറിച്ചുള്ള മുകേഷിന്റെ ഓർമകൾ

    1983ൽ പത്മഭൂഷൺ നൽകി രാജ്യം മലയാളത്തിന്റെ സ്വന്തമായ പ്രേ നസീറിനെ ആദരിച്ചിട്ടുണ്ട്. 1989 ജനുവരി 16 നാണ് പ്രേം നസീർ ഓർമയുടെ തിരശീലയ്ക്ക് പിന്നിലേക്ക് മടങ്ങിയത്. 62ആം വയസിലായിരുന്നു ആ വിടവാങ്ങൽ. അദ്ദേഹത്തോടൊപ്പമുള്ള തന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മുകേഷ് ഇപ്പോൾ. മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ​പ്രേം നസീറിനെന്ന അതുല്യപ്രതിഭയ്ക്കൊപ്പം തനിക്കുള്ള ഓർമകളെ കുറിച്ച് മുകേഷ് വിവരിച്ചത്. തന്റെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും സിനിമാ കഥകളുമാണ് മുകേഷ് അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്.

    Also Read: 'ചിലത് സന്തോഷം നൽകി മറ്റ് ചിലത് അനുഭവങ്ങളും', വിവാഹജീവിതത്തെ കുറിച്ച് പ്രേക്ഷകരുടെ 'വേദിക'

    ആർക്കും അറിയാതിരുന്ന യഥാർഥ പേര്

    '​ഗൾഫിൽ ഒരു ഷോ ഞാനടക്കം ഉൾപ്പെടുന്ന താരങ്ങളെ വെച്ച് നസീർ സാറിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. അന്ന് ​ഗൾഫ് നാടുകളിൽ സിനിമാ താരങ്ങളുടെ ഇത്തരത്തിലുള്ള ഷോകൾ ആരംഭിക്കുന്നതേയുള്ളൂ. ഷോ കഴിഞ്ഞ് ഞങ്ങൾ തിരികെ നാട്ടിലേക്ക് വരാനായി എയർപോർട്ടിൽ നിൽക്കുകയായിരുന്നു. ഒരു വലിയ സംഘം സിനിമാക്കാർ എമി​​ഗ്രേഷന് കാത്തുനിൽക്കുന്നുണ്ടെന്ന് അറിഞ്ഞ് ആരൊക്കയോ ഇടപെട്ട് ഞങ്ങൾക്ക് പ്രത്യേകം കൗണ്ടർ തുറന്ന് എമി​ഗ്രേഷൻ നടത്തി. ഞങ്ങൾ പാസ്പോർട്ട് അറബിക്ക് മുമ്പിൽ അടുക്കിവെച്ചിരിക്കുകയായിരുന്നു. ഒരു പാസ് പോർട്ട് തുറന്ന് അറബി അദുൾ ഖാദർ എന്ന് വിളിച്ചു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആലപ്പി അഷ്റഫ് നമ്മുടെ കൂട്ടത്തിൽ അങ്ങനൊരാൾ ഇല്ലെന്ന് അറബിക്ക് മറുപടി നൽകി. വീണ്ടും അയാൾ ആ പേര് വിളിച്ചു. അപ്പോൾ പ്രേം നസീർ സർ പുറകിൽ നിന്നും എഴുന്നേറ്റ് അറബിക്ക് അടുത്തേക്ക് എത്തി. അത് തന്റെ പാസ്പോർട്ടാണ്. നാട്ടിൽ ഞാൻ പ്രേം നസീർ എന്നാണ് അറിയപ്പെടുന്നത് അതുകൊണ്ട് പലർക്കും തന്റെ അബ്ദുൾ ഖാദർ എന്ന എന്റെ പേര് അറിയില്ല... ക്ഷമിക്കണം ഇത് എന്റെ പാസ്പോർട്ടാണ്. അന്നാണ് ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ യഥാർഥ നാമം അബ്ദുൾ ഖാദർ ആണെന്ന് തിരിച്ചറിഞ്ഞത്' മുകേഷ് പറയുന്നു.

    Also Read: 'പ്രതിഫലം കുത്തനെ ഉയർത്തി സാമന്ത', കാരണം ഇതാണ്...

    വിലങ്ങുമായി മണിക്കൂറുകളോളം ഇരുന്ന പ്രേം നസീർ

    'ഇത് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്ന കഥകളിൽ ഒന്നാണ്. ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം എത്തിയതായിരുന്നു. അന്ന് അദ്ദേഹത്തെ വിലങ്ങ് വെച്ചുള്ള രം​ഗങ്ങളാണ് ചിത്രീകരിച്ചത്. അദ്ദേഹം പല സിനിമകളിൽ സമയം ക്രമപ്പെടുത്തി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയാണ്. ആദ്യം അദ്ദേഹത്തെ വിലങ്ങ് അണിയിച്ചു. വിലങ്ങിന് ഒരു താക്കോൽ മാത്രമേയുള്ളൂ. ശേഷം സിനിമയിലെ അദ്ദേഹത്തിന്റെ രം​ഗങ്ങളെല്ലാം ചിത്രീകരിച്ചു. ശേഷം വിലങ്ങഴിക്കാൻ താക്കോൽ തപ്പിയപ്പോഴാണ് അതൊരു ആർട്ട് ഡയറക്ടറുടെ കൈയ്യിലാണ് ഉള്ളത് എന്ന് മനസിലായത്. അയാൾ മറ്റെന്തോ ആവശ്യത്തിന് ടൗണിലായിരുന്നു. നസീർ സർ അണിയറപ്രവർത്തകരുടെ സഹായത്താൽ വീട്ടിലെത്തി. ശേഷം സംഭവം അറിഞ്ഞ് പേടിച്ച് വിറച്ച് ആർട്ട് ഡയറക്ടർ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. വിലങ്ങ് അഴിച്ച് നൽകിയ ശേഷം അദ്ദേഹം ചീത്ത പറയുമെന്നാണ് ആർട്ട് ഡയറക്ടർ കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അദ്ദേഹം അയാൾക്ക് നന്ദി പറഞ്ഞു. എന്നിട്ട് പറഞ്ഞു താങ്കൾ കാരണം ഇന്ന് എനിക്ക് എന്റെ ഭാര്യ ഭക്ഷമം വാരിതന്നു. അതിനാൽ ഞാൻ താങ്കളോട് നന്ദി പറയുന്നു' അത്രത്തോളം ക്ഷമാശീലനും മറ്റുള്ളവർ മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയുമായിരുന്നു പ്രേം നസീറെന്നും മുകേഷ് കൂട്ടിച്ചേർത്തു.

    Recommended Video

    ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran

    Also Read: 'എന്നോടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ താരങ്ങൾ നിരവധി'; തുറന്ന് പറഞ്ഞ് താപ്സി

    Read more about: mukesh prem nazir
    English summary
    Mukesh Opens Up How Handcuffs Troubled Prem Nazir And How It Becomes A Blessing In Personal Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X