'പ്രതിഫലം കുത്തനെ ഉയർത്തി സാമന്ത', കാരണം ഇതാണ്...
കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് തെന്നിന്ത്യൻ സുന്ദരി സാമന്ത റൂത്ത് പ്രഭു. കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി ഇപ്പോൾ. അടുത്തിടെ രണ്ട് തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള കരാറിൽ താരം ഒപ്പുവെച്ച് കഴിഞ്ഞു. തെലുങ്കിലടക്കം ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നത് നിരവധി സാമന്ത സിനിമകളാണ്. അവയിൽ ഏറെയും ബഹുഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്നവയാണ്. ഇപ്പോൾ വീണ്ടും സാമന്ത എന്ന പേര് സിനിമാ ലോകത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. അഭിനയിക്കാൻ താരം വാങ്ങുന്ന പ്രതിഫലവുമായി ബന്ധപ്പെട്ടാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.
Also Read: 'എന്നോടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ താരങ്ങൾ നിരവധി'; തുറന്ന് പറഞ്ഞ് താപ്സി
അണിയറയിൽ ഒരുങ്ങുന്ന നാനിയുടെ ഏറ്റവും പുതിയ സിനിമ ദസ്റയിൽ നിന്നും സാമന്ത പിന്മാറി എന്നുള്ള തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ടോളിവുഡ് ഡോട്ട് നെറ്റ് എന്ന ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. സെക്കന്റ് ഹീറോയിൻ ആയിട്ടാണ് സാമന്തയെ സിനിമയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സെക്കന്റ് ഹീറോയിൻ വേഷം ചെയ്യാൻ താൽപര്യമില്ലെന്ന് അറിയിച്ച് സാമന്ത സിനിമയിൽ നിന്നും പിന്മാറി എന്നാണ് റിപ്പോർട്ട്.
Also Read: 'ഉറ്റ സുഹൃത്തുക്കളായിരുന്നിട്ടും ഷാരൂഖിന് പിറന്നാൾ ആശംസിച്ചില്ല', കാരണം വെളിപ്പെടുത്തി കജോൾ

വിവാഹത്തിന് മുമ്പുണ്ടായിരുന്ന അതേ ആരാധക വൃന്ദമാണ് വിവാഹത്തിന് ശേഷവും വിവാഹമോചന ശേഷവും സാമന്തയ്ക്ക് ഒപ്പമുള്ളത്. സോഷ്യൽമീഡിയകളിലെല്ലാം വലിയ ഫാൻ ഫോളോയിങ് താരത്തിനുണ്ട്. നടിയുടെ ഓരോ സോഷ്യൽമീഡിയ പോസ്റ്റുകൾക്കും ലഭിക്കുന്ന സ്വീകര്യത അതിനുള്ള ഉദാഹരമാണ്. വിവാഹമോചന ശേഷം പതിന്മടങ്ങ് ശക്തിയോടെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സാമന്ത പ്രതിഫലം ഉയർത്തിയെന്നാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. മൂന്ന് കോടിയോളം രൂപയാണ് ജിഎസ്ടി ഒഴികെ താരം ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ ഈടാക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെന്നിന്ത്യൻ താരസുന്ദരികളായ പൂജാ ഹെഗ്‌ഡെ, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും മറ്റ് യുവതാരങ്ങളും 2.2.5 കോടി രൂപയ്ക്കടുത്താണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ ഒപ്പമെത്തുന്ന തരത്തിലാണ് സാമന്ത ഇപ്പോൾ പ്രതിഫലം ഉയർത്തിയിരിക്കുന്നത്. അതേസമയം ഈച്ച എന്ന രാജമൗലി സിനിമയ്ക്ക് ശേഷം നാനിയോടൊപ്പം സാമന്ത വെള്ളിത്തിരയിൽ എത്താൻ പോകുന്നുവെന്ന വാർത്തയിൽ ആരാധകരും സന്തോഷത്തിലായിരുന്നു. എന്നാൽ നായിക പദവിയാണ് താൻ ആഗ്രഹിക്കുന്നത് എന്ന് സാമന്ത പറഞ്ഞതോടൊയാണ് നിർമാതാക്കൾ മറ്റ് താരങ്ങളെ സമീപിക്കാനൊരുങ്ങുന്നത്.

അതേസമയം താരം പ്രതിഫലം ഉയർത്തിയതും നിർമാതാക്കൾ മറ്റ് നായികമാരെ തേടി പോകാൻ കാരണമായതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒക്ടോബറിലാണ് താര ജോഡികളായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്. വിവാഹമോചന വാർത്ത പങ്കുവെച്ച ശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാമന്ത. വിവാഹമോചനവും അതുമായി ബന്ധപ്പെട്ട കഥകളിൽ നിന്നും രക്ഷതേടുന്നതിനായി വിവാഹമോചന വാർത്ത പ്രഖ്യാപിച്ച ശേഷം താരം കൂട്ടുകാർക്കൊപ്പം യാത്രയിലായിരുന്നു. തന്റെ എല്ലാവിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള സാമന്ത പ്രചോദനമേകുന്ന വാക്കുകളും കുറിപ്പുകളും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മ പറഞ്ഞ് തന്ന ചില പാഠങ്ങളെ കുറിച്ച് സാമന്ത എഴുതിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവളാണെന്നും തോറ്റ് പിന്മാറാന്‍ തയ്യാറല്ലെന്നുമാണ് സാമന്ത സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്.
Recommended Video

അടുത്തിടെ സ്ത്രീകളുടെ വിവാഹത്തേയും വിദ്യാഭ്യാസത്തേയും കുറിച്ച് സാമന്ത പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. പെൺകുട്ടികളുടെ വിവാഹത്തിന് പണം സ്വരൂപിക്കാതെ അവരുടെ പഠനത്തിനായി പണം സ്വരൂപിക്കൂ എന്നാണ് സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സോഷ്യൽ മീഡിയ വഴി സാമന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചത്. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കാത്തുവാക്ക്ലെ രണ്ട് കാതൽ, ശാകുന്തളം എന്നിവയാണ് ചിത്രീകരണം പൂർത്തിയായ സാമന്ത സിനിമകൾ.


Click it and Unblock the Notifications











