'ഉറ്റ സുഹൃത്തുക്കളായിരുന്നിട്ടും ഷാരൂഖിന് പിറന്നാൾ ആശംസിച്ചില്ല', കാരണം വെളിപ്പെടുത്തി കജോൾ

ബോളിവുഡിലെ ഹിറ്റ് ജോഡികളും അടുത്ത സുഹൃത്തുക്കളുമാണ് കിങ് ഖാൻ ഷാരൂഖും പ്രിയ നടി കജോളുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ച സിനിമകൾ പോലെ തന്നെ പത്തരമാറ്റിന്റെ പകിട്ടോടെയാണ് തങ്ങളുടെ സൗഹൃദവും ഷാരൂഖും കജോളും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. ദിൽവാലേ ദുൽഹനിയ ജായേംഗേ പോലെ നിരവധി സിനിമകൾ ഷാരൂഖ്-കജോൾ ജോഡികളുടെ കെമിസ്ട്രിയിലൂടെ ഹിറ്റായിട്ടുണ്ട്. ഇരുവരുടേയും സ്ക്രീനിലെ പ്രണയവും സൗഹൃദവും എല്ലാ എന്നും ആരാധകർക്ക് കൗതുകം പകരുന്നവയാണ്.

Also Read: 'കുറുപ്പ് എന്ന സിനിമയെയാണ് പ്രമോട്ട് ചെയ്യുന്നത്, സുകുമാര കുറുപ്പ് എന്ന വ്യക്തിയെയല്ല'‍‍‍‍; സംവിധായകൻ

കഴിഞ്ഞ ഒരുമാസം ഷാരൂഖും കുടുംബവും അനുഭവിച്ചത് ഒരു ആയുസിൽ ഒരു മനുഷ്യൻ അനുഭവിക്കേണ്ട വിഷമങ്ങളാണ്. മൂത്തമകൻ ആര്യൻ ഖാന്റെ അറസ്റ്റായിരുന്നു മന്നത്തിലുള്ളവരുടെ സമാധാനക്കേടിന് കാരണമായത്. ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെയാണ് ആര്യൻ ഖാനും സുഹൃത്തുക്കളും എൻസിബിയുടെ പിടിയിലായത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. മകന്റെ അറസ്റ്റിന് ശേഷം എല്ലാവിധ തിരക്കുകളും മാറ്റിവെച്ച് എത്തിയ ഷാരൂഖ് മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഒരു മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഷാരൂഖിന് ആര്യനെ ജയിൽ മോചിതനാക്കാൻ സാധിച്ചത്.

Also Read: ശങ്കരന്റെ രക്ഷകനെ കാത്തിരിക്കുന്ന ജയന്തി, ശിവനെ സഹായിച്ചവരെ ചോദ്യം ചെയ്ത് ബാലൻ!

മകന് വേണ്ടി ഒരുമാസത്തോളം നീണ്ട അലച്ചിൽ

ഒരു മാസത്തോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഷാരൂഖ് മകനെ റിലീസ് ചെയ്യാനുള്ള വഴികൾ തേടുകയായിരുന്നു. താരം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ സൽമാൻ ഖാൻ അടക്കമുള്ള മുൻനിര താരങ്ങൾ ഷാരൂഖിനെ ആശ്വസിപ്പിക്കാനും പിന്തുണ അറിയിക്കാനുമായി മന്നത്തിലേക്ക് എത്താറുണ്ടായിരുന്നു. നേരിട്ട് കണ്ട് ഷാരൂഖിനെ ആശ്വസിപ്പിക്കാൻ സാധിക്കാതിരുന്ന മറ്റ് താരങ്ങൾ സോഷ്യൽമീഡിയ വഴിയും പിന്തുണ അറിയിച്ചിരുന്നു. അപ്പൊഴെല്ലാം താരത്തിന്റെ ഉറ്റ സുഹൃത്ത് കജോൾ മൗനം പാലിക്കുകയായിരുന്നു. ആ സമയങ്ങളിലെ കജോളിന്റെ മൗനവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മൗനം പാലിച്ചതിന് പിന്നിൽ

കഴിഞ്ഞ ദിവസം ഷാരൂഖ്​ ഖാൻ 56 ആം പിറന്നാൾ ആഘോഷിച്ചിരുന്നു. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന്​ ആശംസകളുമായെത്തിയിരുന്നുവെങ്കിലും കജോൾ മൗനം തുടരുകയായിരുന്നു. ഉറ്റസുഹൃത്തിന് പിറന്നാൾ ആശംസിക്കാതെ കജോൾ മാറിനിൽക്കുന്നതിന് പിന്നിലെ കാരണം പലരും മെസേജുകളിലൂടെയും കമന്റുകളിലൂടെയും കജോളിന് ചോദിച്ചിരുന്നു. മൗനം വെടിഞ്ഞ് കാരണം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയണിപ്പോൾ കജോൾ. ആരാധകർക്കായി സോഷ്യൽമീഡിയയിൽ ചോദ്യത്തോര വേള സംഘടിപ്പിച്ചപ്പോഴാണ് പിറന്നാൾ ആശംസിക്കാതിരുന്നതിന് പിന്നെല കാരണം കജോൾ വ്യക്തമാക്കിയത്. മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ തന്നെ ഷാരൂഖിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായാണ് കരുതുന്നതെന്നും ഇതിൽ കൂടുതൽ എന്ത് ആശംസയാണ് നൽകേണ്ടതെന്ന് അറിയില്ലെന്നുമാണ് കജോൾ മറുപടിയായി പറഞ്ഞത്. 'മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്' കജോൾ പറഞ്ഞു.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
മന്നത്തിൽ വീണ്ടും സന്തോഷം തിരികെയെത്തി

വർഷങ്ങൾക്കുശേഷം ഷാരൂഖും കജോളും ഒന്നിച്ചെത്തിയ സിനിമ ദിവാലെയായിരുന്നു. ഷാരൂഖിന്റെ ഓം ശാന്തി ഓം, സീറോ തുടങ്ങിയ ചിത്രങ്ങളിൽ കാജോൾ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ആര്യന് ജാമ്യം അനുവദിച്ചത്. ലഹരി മരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഷാരൂഖ് ഖാനെഴുതിയ കത്തും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ 14ന് എഴുതിയ കത്താണ് പുറത്തുവന്നത്. രാജ്യം ഷാരൂഖിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് രാഹുല്‍ കുറിച്ചത്. കത്ത് ഇപ്പോൾ വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ഒരുകുട്ടിയും ഇത്തരത്തിലുള്ള പരിചരണം അര്‍ഹിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത നല്ലകാര്യങ്ങള്‍ താൻ കണ്ടിട്ടുണ്ടെന്നും അവരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഷാരൂഖിനൊപ്പം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി കത്തില്‍ കഉറിച്ചത്. മകൻ വീട്ടിൽ തിരിച്ചെത്തിയതോടെ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഷാരൂഖ് വീണ്ടും സിനിമകളിൽ സജീവമാകുമെന്നാണ് റിപ്പോർട്ട്.

More from Filmibeat

Read more about: shah rukh khan kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X