For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശങ്കരന്റെ രക്ഷകനെ കാത്തിരിക്കുന്ന ജയന്തി, ശിവനെ സഹായിച്ചവരെ ചോദ്യം ചെയ്ത് ബാലൻ!

  |

  മുന്നൂറിന്റെ നിറവിലാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് പ്രായഭേ​ദമന്യേ ദിനംപ്രതി ആരാധകർ വർധിച്ച് വരികയാണ്. കൂട്ടുകുടുംബത്തിലെ സ്നേഹവും, ബന്ധത്തിന്റെ കെട്ടുറപ്പും, സഹകരണവുമെല്ലാം തുറന്നുകാട്ടുന്ന പരമ്പര തമിഴിൽ സംപ്രേഷണം ചെയ്തിരുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ്. മൂന്നിറ് പിന്നിട്ട പരമ്പരയ്ക്ക് മാഷപ്പ് വീഡിയോകളിലൂടെയും മറ്റുമാണ് ആരാധകർ ആശംസ അറിയിച്ചത്. അണിയറപ്രവർത്തകരും മുന്നൂറ് പിന്നിട്ട സന്തോഷം ആഘോഷിച്ചിരുന്നു. എല്ലാ പ്രധാന കഥാപാത്രങ്ങൾക്കും ഒരുപോലെ ആരാധക പിന്തുണ ലഭിക്കുക എന്നത് സാധ്യമായ ഒന്നല്ല എന്നാൽ സാന്ത്വനത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്.

  Also Read: 'സുഹൃത്തിൽ നിന്നും ഭാര്യയുടെ പദവിയിലേക്ക്', ഒരു വർഷം കൊണ്ട് മൃദുലയ്ക്ക് സംഭവിച്ച മാറ്റം

  മലയാളിയുടെ സീരിയല്‍ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ പരമ്പര എന്ന് കൂടി ഒരു വിശേഷണം സാന്ത്വനത്തിനുണ്ട്. കാലങ്ങളായുള്ള പരമ്പരകളില്‍ നിന്നും മാറിയ കഥാഗതിയും മേക്കിംങും തന്നെയാണ് പരമ്പരയെ മറ്റ് പരമ്പരകളില്‍നിന്നും വ്യത്യസ്തമാക്കുന്നതും. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പര കൂടിയാണ് സാന്ത്വനം. പുതിയ വഴിത്തിരിവുകളുമായി വികാരഭരിതമായി നീങ്ങികൊണ്ടിരിക്കുന്ന പരമ്പരയുടെ പുതിയ പ്രമോ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷക മനസ് അറിഞ്ഞ് തന്നെയാണ് പരമ്പര മുന്നോട്ട് പോകുന്നത് എന്നാണ് പുതിയ പ്രമോ വ്യക്തമാക്കുന്നത്.

  Also Read: 'ഒരു ആയുസിൽ കേൾക്കേണ്ട തെറിവിളി ഞാൻ കേട്ടുകഴിഞ്ഞു, മാനസീക വിദ​ഗ്ധനെ വരെ കണ്ടു'

  സാന്ത്വനം കുടുംബത്തിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡിയാണ് ശിവനും അഞ്ജലിയും. അഞ്ജലിയുടെ മാതാപിതാക്കളെ അപർണ്ണയുടെ അച്ഛൻ തമ്പി വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. കടംവാങ്ങിയ പണം ശങ്കരൻ തിരികെ നൽകിയില്ല എന്നതായിരുന്നു ആരോപണം. ഇപ്പോൾ ശിവൻ നടത്തിയ ചില ഇടപെടലുകൾ മൂലം ശങ്കരന് തമ്പിയുടെ കൈയ്യിൽ നിന്നും വീട് തിരികെ വാങ്ങി ശങ്കരനെ ഏൽപ്പിച്ചിരിക്കുകയാണ്. അഞ്ജലിയുടെ സ്വർണം കാരണം വ്യക്തമാക്കാതെ വാങ്ങിയാണ് ശങ്കരനെ വീട് തിരികെ വാങ്ങാനുള്ള പണം ശിവൻ കണ്ടെത്തിയത്. ഈ സത്യങ്ങളൊന്നും സാന്ത്വനത്തിലെ ആർക്കും അറിയില്ല. കൂടാതെ അഞ്ജലിയുടെ സ്വർണം തിരികെ വാങ്ങി സ്വന്തം ആവശ്യത്തിന് ഉപയോ​ഗിച്ചതിന്റെ പേരിൽ ശിവന് നേരെ ജേഷ്ഠൻ ബാലൻ രം​ഗത്തെത്തിയിരുന്നു. പിന്നീട് ശ്രീദേവിയുടെ ഇടപെടൽ മൂലമാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പായത്.

  സംഘർഷങ്ങൾ ഒഴിഞ്ഞുവെന്ന് ആരാധകർ കരുതി ഇരിക്കുമ്പോഴാണ് പുതിയ പ്രശ്നം സാന്ത്വനം വീട്ടിലേക്ക് എത്തുന്നത്. അപ്പുവിന് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം തമ്പിയെ അറിയിക്കാൻ എത്തിയ ബാലനെ കാത്തിരുന്നത് തമ്പിക്ക് ശിവനെ കുറിച്ചുള്ള പരാതികളായിരുന്നു. സാന്ത്വനം കുടുംബത്തിലെ അം​ഗങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ താൽപര്യമില്ലായെന്ന തരത്തിലാണ് തമ്പി ബാലനോടും ഭാര്യ ശ്രീദേവിയോടും സംസാരിച്ചത്. ശിവൻ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും തമ്പി പറയുന്നുണ്ട്. ഇതോടെ വീണ്ടും ബാലൻ ശിവനെതിരെ രം​ഗത്തെത്തുകയാണ്. പുതിയ പ്രമോയിൽ ശിവന്റെ സുഹൃത്ത് ശത്രുവിനെ അടക്കം ബാലൻ ചോദ്യം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം. അച്ഛന്റെ സ്നേഹം വീണ്ടും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അപർണ്ണയ്ക്ക് അത് നിഷേധിച്ചത് ശിവനാണ് എന്നാണ് ബാലൻ കരുതിയിരിക്കുന്നത്. അതേസമയം തനിക്ക് വീട് തിരികെ ലഭിക്കാൻ കാരണക്കാരനായ വ്യക്തിയെ കുറിച്ച് സാവിത്രിയോട് വാതോരാതെ സംസാരിക്കുന്ന ശങ്കരനും പുതിയ പ്രമോയിലുണ്ട്.

  Recommended Video

  Kurup Trailer Reaction | Dulquer Salmaan | FilmiBeat Malayalam

  ശങ്കരന്റെ വിഷമഘട്ടത്തിൽ താങ്ങും തണലുമായ വ്യക്തിയെ കാണാൻ സാവിത്രിയും അഞ്ജലിയും കാത്തിരിക്കുന്നതും ശിവൻ അവിടേക്ക് എത്തുന്നതും സത്യങ്ങൾ സാവിത്രി തിരിച്ചറിയുന്നതും ഉടൻ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. കൂടാതെ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരിയായ ജയന്തിയും ശങ്കരന്റെ രക്ഷകനെ കാണാനെത്തിയവരിലുണ്ട്. ശിവന്റെ നന്മ തിരിച്ചറിയുന്നതോടൊപ്പം ജയന്തിയുടെ കൊള്ളരുതായ്മകൾ സാന്ത്വനം വീട്ടിലെ അം​ഗങ്ങളും സാവിത്രിയും അഞ്ജലിയുമെല്ലാം തിരിച്ചറിയുന്നതും വരും എപ്പിസോഡുകളിൽ കാണാൻ സാധിക്കുമെന്ന സൂചനയും പുതിയ പ്രമോ നൽകുന്നുണ്ട്. ചിപ്പി, രാജീവ് പരമേശ്വര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളോടൊപ്പം പുതുമുഖങ്ങളടങ്ങിയ ഒരുകൂട്ടം താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

  Read more about: television malayalam serial
  English summary
  popular serial santhwanam latest promo: 'sankaran revealing the truth about shivan'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X