'സുഹൃത്തിൽ നിന്നും ഭാര്യയുടെ പദവിയിലേക്ക്', ഒരു വർഷം കൊണ്ട് മൃദുലയ്ക്ക് സംഭവിച്ച മാറ്റം
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സീരിയൽ സിനിമാ താരം മൃദുല വിജയിയയും യുവ കൃഷ്ണയും. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നില്ല. ബന്ധുക്കൾ വഴി വന്ന ആലോചന പെണ്ണുകാണലും മറ്റ് അറേഞ്ച്ഡ് മാരേജ് രീതികളും പിന്നിട്ടാണ് വിവാഹത്തിലേക്ക് എത്തിയത്. അറേഞ്ച്ഡ് മാരേജ് ആണെങ്കിലും പ്രണയ വിവാഹമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഇരുവരും ഇന്ന് പരസ്പരം പ്രണയിക്കുകയാണ്. മൃദുല വിജയ്‌യുടെയും യുവയുടേയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷമുളള തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

വിവാഹശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ യുവ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന്റെ വീഡിയോ ഇരുവരുടെയും യുട്യൂബ് പേജായ മൃദ്‌വ വ്ലോഗിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. വിവാഹശേഷം ഒന്നിച്ചുള്ള ആദ്യത്തെ ഓണവും ആഘോഷമാക്കിയിരുന്നു ഇരുവരും. ഓണവിശേഷങ്ങളും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക് ഷോയിൽ എത്തിയപ്പോഴും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഷോയിലെത്തിയ യുവയും മൃദുലയും ഇന്ദ്രപ്രസ്ഥം സിനിമയിലെ തങ്കത്തിങ്കൾ എന്ന ഗാനത്തിന് ചുവടുവെയ്ക്കുകയും ചെയ്തു.
Also Read: കരീന കപൂർ ഇഷ ഡിയോൾ സൗഹൃദം നശിപ്പിച്ചത് ഹൃത്വിക്കിന്റെ ഭാര്യയും സഹോദരനും?
എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള താരങ്ങൾ ഇപ്പോൾ ഒരു വർഷം കൊണ്ട് തങ്ങൾക്ക് സംഭവിച്ച മാറ്റത്തെ കുറിച്ച് വിവരിക്കുന്ന ഫോട്ടോ പങ്കുവെച്ചപ്പോൾ വലിയ ശ്രദ്ധനേടിയിരിക്കുകയാണ്. 2020 നവംബറിൽ കണ്ടപ്പോൾ വെറും സുഹൃത്തുക്കൾ മാത്രമായിരുന്ന ഞങ്ങൾ 2021 നവംബർ ആയപ്പോഴേക്കും ദമ്പതികളായി എന്നാണ് മുദുല ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആദ്യമായി കണ്ടപ്പോഴുള്ള ചിത്രവും മൃദുല പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോ ഏറ്റെടുത്തും ആശംസകൾ നേർന്നും താരങ്ങളുടെ നിരവധി ആരാധകരും രംഗത്തെത്തി. നടനെന്നതിലുപരി മജീഷ്യനും മെന്റലിസ്റ്റുമാണ് യുവ കൃഷ്ണ. മൃദുല നടിയും മോഡലുമാണ്.

ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലെ നായികയാണ് മൃദുല. വീണ എന്ന സാധാരണ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ മൃദുലയ്ക്ക്. പൂക്കാലം വരവായി എന്ന സീരിയലിലാണ് മൃദുല അവസാനമായി അഭിനയിച്ചത്. തുമ്പപ്പൂ സീരിയലിന്റെ വൺലൈൻ കേട്ടപ്പോഴെ കഥാപാത്രത്തോടും സീരിയലിനോടും ഒരു അടുപ്പം തോന്നിയിരുന്നുവെന്നും അതിനാലാണ് വീണയാകാൻ തീരുമാനിച്ചത് എന്നുമാണ് മൃദുല പറഞ്ഞത്. ഒക്ടോബർ 18മുതലാണ് തുമ്പപ്പൂവിന്റെ സംപ്രേഷണം മഴവിൽ മനോരമയിൽ ആരംഭിച്ചത്. ഇതുവരെയുള്ള കഥാപാത്രങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ തുമ്പപ്പൂവിലെ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ ചലഞ്ചിങ്ങായ ഒന്നാണ് എന്നാണ് തോന്നിയതെന്നും നേരത്തെ മൃദുല വിജയ് പറഞ്ഞിരുന്നു. ബാഹ്യസൗന്ദര്യത്തേക്കാൾ ആന്തരീക സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ശക്തയായ വീണ എന്ന പെൺകുട്ടിയായാണ് മൃദുല എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മണിക്കായിരിക്കും തുമ്പപ്പൂ സീരിയലിന്റെ സംപ്രേക്ഷണ സമയം. ഒരു അമ്മയുടെയം രണ്ട് പെണ്‍മക്കളുടെയും കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കൂടാതെ വിക്ക് മൂലം കഷ്ടപ്പെടുന്ന രമേശനെന്ന കഥാപാത്രമാണ് മൃദുലയുടെ വീണ എന്ന കഥാപാത്രത്തിന്റെ നായകനായി എത്തുന്നത്. മൃദുലയ്ക്ക് പുറമെ സച്ചിൽ എസ്.ജി, രമ്യ സുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സംഗീത മോഹനാണ് സീരിയലിന് തിരക്കഥ എഴുതിയിരിക്കുന്നത്.
Recommended Video
Also Read: 'ഒരു ആയുസിൽ കേൾക്കേണ്ട തെറിവിളി ഞാൻ കേട്ടുകഴിഞ്ഞു, മാനസീക വിദഗ്ധനെ വരെ കണ്ടു'


Click it and Unblock the Notifications











