കരീന കപൂർ ഇഷ ഡിയോൾ സൗഹൃദം നശിപ്പിച്ചത് ഹൃത്വിക്കിന്റെ ഭാര്യയും സഹോദരനും?

എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ സംഭവിക്കുന്ന ഒന്നാണ് സൗഹൃദങ്ങൾ. ഒരു സൗഹൃദമെങ്കിലും കാത്തുസൂക്ഷിക്കാത്ത മനുഷ്യരുണ്ടാകില്ല. ജാതി, മത, വര്‍ണ്ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ശക്തമായ ബന്ധം ദൃഢമാക്കുവാനും തിരിച്ചറിയാനും സൗഹൃദ ദിനം പോലും ലോകത്തെമ്പാടും ആഘോഷിക്കപ്പെടാറുമുണ്ട്. ഒരു നല്ല സുഹൃത്തിന് വില നിശ്ചയിക്കാൻ നമുക്കാർക്കും കഴിയില്ല.

Also Read: 'കുടുംബജീവിതത്തിലേക്ക് താൻ മൂലം വരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരുന്നത് ​ഗൗരി', കിങ് ഖാൻ

സിനിമാ താരങ്ങൾക്കിടയിലും സഹതാരമെന്നതിനപ്പുറത്തേക്ക് സൗഹൃദം സൂക്ഷിക്കുന്ന നിരവധി താരങ്ങളുണ്ട്. ബോളിവുഡിൽ ഒരുകാലത്ത് അ​ഗാദമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു കരീന കപൂറും ഇഷ ഡിയോളും പിന്നീട് ഇരുവരും വേർപിരിഞ്ഞു. അത്രയേറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കരീനയും ഇഷയും പിരിയാനുള്ള കാരണത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ബോളിവുഡിൽ നിലനിൽക്കുന്നത്. രണ്ട് നടിമാർ തമ്മിലുള്ള സൗഹൃദം അസാധ്യമായിരുന്ന സമയത്താണ് കരീനയും ഇഷയും ആത്മാർഥ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നത്.

Also Read: 'എല്ലാവരോടും ദേഷ്യമായിരുന്നു... ജീവിതം കൈവിട്ട് പോകുന്ന അവസ്ഥ...താരാട്ട് പോലും വെറുത്തു'

കരീന-ഇഷ ഡിയോൾ

കരീന കപൂറിന്റേയും ഇഷ ഡിയോളിന്റേയും സൗഹൃദം പലർക്കും മാതൃകയാക്കാൻ ഉതകുന്നതായിരുന്നു. ഇഷയും കരീനയും ഒരേ സ്‌കൂളിൽ പഠിച്ചിരുന്നവരാണ്. ഷാഹിദ് കപൂറുമായുള്ള കരീനയുടെ പ്രണയത്തെ കുറിച്ച് സിനിമാ മേഖലയും മറ്റുള്ളവരും അറിയുന്നതിന് മുമ്പ് തന്നെ ഇഷ അറിഞ്ഞിരുന്നുവെന്നത് അവരുടെ സൗഹൃദത്തിന്റെ ആഴം എത്രത്തോളം വലുതായിരുന്നുവെന്നതിനുള്ള വലിയ ഉദാഹരണമാണ്. കരീന കപൂറിന്റെ ചില പ്രസ്താവനകൾ ഇഷാ ഡിയോളിനെ വേദനിപ്പിച്ചതാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് മങ്ങലേൽപ്പിത് എന്നാണ് ഇരുവരുടേയും സൗഹൃദ തകർച്ചയെ കുറിച്ച് പ്രചരിക്കുന്ന പ്രധാന കഥകളിൽ ഒന്ന്. ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസന്ന ഖാനും സയിദ് ഖാനും മൂലമാണ് കരീന-ഇഷ സൗഹൃദം തകർന്നത് എന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ.

ഇഷ പ്രിയ സുഹൃത്തെന്ന് പറഞ്ഞ കരീന

ജോലിത്തിരക്കുകൾ കാരണം സുഹൃത്തുക്കളെ കാണാൻ മതിയായ സമയം ലഭിക്കുന്നുണ്ടോ എന്ന തരത്തിൽ ഫിലിംഫെയർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കരീന കപൂറിനോട് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. 'അധികം സമയം ലഭിക്കാറില്ല... എങ്കിലും പക്ഷേ കുഴപ്പമില്ല. 16 വയസ് മുതൽ എന്റെ സഹോദരി സൗഹൃദങ്ങൾ ഒഴിവാക്കുമായിരുന്നു. ഞാൻ പുറത്തുപോകാറുണ്ട്... പക്ഷേ എന്റെ സോഷ്യൽ സർക്കിളിൽ കരൺ ജോഹറും മനീഷ് മൽഹോത്രയും പോലെയുള്ള നാലോ അഞ്ചോ അടുത്ത സുഹൃത്തുക്കൾ മാത്രമാണുള്ളത്. ഞാൻ അഭിഷേക് ബച്ചനുമായും അക്ഷയ് കുമാറുമായും വളരെ നല്ല സൗഹൃദത്തിലാണ്. ഇഷ ഡിയോളുമായി നല്ല സൗഹൃദമാണ്. അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഞാൻ അവളെ ഒരു അനുജത്തിയെപ്പോലെയാണ് കാണുന്നത്. അവൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും ഞാൻ പറഞ്ഞ് കൊടുക്കാറുണ്ട്. അവൾ എന്നെപ്പോലെ ആവേശഭരിതയും സ്വഭാവഗുണമുള്ളവളുമാണ്. ഞങ്ങളുടെ സൗഹൃദം എല്ലാവരേയും അസൂയപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്' കരീന കപൂർ പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സൗഹൃദം തകർത്തത് സൂസന്നയും സയിദും?

പക്ഷെ ഇരുവരും പിന്നീട് പിരിഞ്ഞു. ഇഷ ഡിയോളിന്റെ വിവാഹത്തിൽ പങ്കെടുക്കാനും കരീന എത്തിയിരുന്നില്ല. കാരണം ആരാഞ്ഞപ്പോൾ ഷൂട്ടിങ് തിരിക്കുകളാൽ വിവാഹത്തിൽ സംബന്ധിക്കാൻ സാധിച്ചില്ല എന്നാണ് കരീന വ്യക്തമാക്കിയത്. അതേസമയം ഇഷയുടെ സഹോദരി അഹാനയുടെ സുഹൃത്ത് ഇഷ കരീന സൗഹൃദം തകർന്നത് ഹൃത്വിക്കിന്റെ ആദ്യ ഭാര്യ സൂസന്നയും സഹോദരൻ സയിദും മൂലമാണെന്നാണ് പറഞ്ഞത്. ഒരു കാലത്ത് സയിദ് ഖാനുമായി ഇഷയ്ക്ക് പ്രണയമായിരുന്നു. ലഹരി മരുന്നുകളുടെ ഉപയോഗത്തിന്റെ പേരിൽ സയിദിന് ബോളിവുഡിൽ അന്ന് മോശം പേരായിരുന്നു. അതിനാൽ തന്നെ ഇഷയുടെ അമ്മ ഹേമമാലിനിക്ക് സയിദുമായുള്ള ഇഷയുടെ ബന്ധത്തോട് താൽപര്യമുണ്ടായിരുന്നില്ല. ഇതോടെ കരീനയെ സമീപിച്ച് ഇഷയെ ഉപദേശിക്കാൻ ഹേമമാലിനി ആവശ്യപ്പെട്ടു. എന്നാൽ കരീനയുടെ ഉപദേശം ഇഷ ചെവിക്കൊണ്ടില്ല. അന്ന് മുതൽ ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലാതെയായി എന്നാണ് ഇഷയുടെ സഹോദരിയുടെ സുഹൃത്ത് വെളിപ്പെടുത്തിയത്. കൂടാതെ സൂസന്ന യുടെ മുൻ ഭർത്താവും നടനുമായ ഹൃത്വിക്കിനോട് കരീന കാണിക്കുന്ന അടുപ്പം സൂസന്നയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതിനാൽ തന്നെ കരീനയെ സ്നേഹിക്കുന്നവരെ തമ്മിൽ അകറ്റാൻ സൂസന്ന ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

More from Filmibeat

Read more about: kareena kapoor esha deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X