'എല്ലാവരോടും ദേഷ്യമായിരുന്നു... ജീവിതം കൈവിട്ട് പോകുന്ന അവസ്ഥ...താരാട്ട് പോലും വെറുത്തു'
വളരെ വിഷമം നിറഞ്ഞ കാലങ്ങളെയെല്ലാം മറികടന്ന് ഡിമ്പിൾ റോസ് കുഞ്ഞുമായി സന്തോഷിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളൂ. ആറ്റുനോറ്റിരുന്ന് നടി ഡിമ്പിളിന്റേയും ഭർത്താവ് ആൻസണിന്റേയും ജീവിതത്തിലേക്ക് എത്തിയത് ഒരുമിച്ചാണ് രണ്ട് ആൺകുഞ്ഞുങ്ങൾ എത്തിയത്. ഇരട്ടകുട്ടികളായിരുന്നതിനാൽ വളരെയേറെ വിഷമം നിറഞ്ഞതായിരുന്നു പ്രവസം. തിയ്യതി അടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ രണ്ട് കുഞ്ഞുങ്ങളേയും പ്രസവിക്കേണ്ട സാഹര്യമായിരുന്നു ഡിമ്പിളിന്.
Also Read: 'ഡിമ്പിളിന്റേയും വീട്ടുകാരുടേയും ചങ്കാണ്', മറിയാമ്മയുടെ വിശേഷങ്ങളുമായി ഡിവൈൻ
പ്രസവശേഷം രണ്ട് കുഞ്ഞുങ്ങളേയും ജീവനോടെ ലഭിച്ചുവെങ്കിലും ഒരാളെ ദിവസങ്ങൾക്കുള്ളിൽ തന്നെ ഡിമ്പിളിന് നഷ്ടപ്പെട്ടു. പ്രീമെച്വേറായ പ്രസവമായിരുന്നതിനാൽ വളരെയേറെ നാളുകളുടെ കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കും ശേഷമാണ് ഡിമ്പിളിന് അവശേഷിക്കുന്ന ഒരു കുഞ്ഞിനെ കൈയ്യിലേക്ക് ലഭിച്ചത്. വിവാഹത്തോടെ സിനിമാ-സീരിയൽ രംഗത്ത് നിന്നും വിട്ടുനിൽക്കുന്ന ഡിമ്പിൾ തന്റെ സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരോട് സംവദിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും. മുമ്പ് രണ്ട് കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് എത്തിയതിനെ കുറിച്ചും പിന്നീട് നടന്ന അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ചുമെല്ലാം നേരത്തെ തന്നെ ഡിമ്പിൾ വീഡിയോകളിലൂടെ പറഞ്ഞിരുന്നു. ഇപ്പോൾ പ്രസവശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ തന്നലേൽപ്പിച്ച ആഘാതങ്ങളെ കുറിച്ചും ജീവിതം കൈവിട്ട് പോകുമെന്ന് തോന്നിയിരുന്ന സാഹചര്യങ്ങളെ കുറിച്ചുമെല്ലാം വിശദീകരിക്കുകയാണ് ഇപ്പോൾ ഡിമ്പിൾ റോസ്.
Also Read: 'നീയാണ് എന്നെ പൂർണനാക്കിയത്, നിന്നെ ഞാൻ സ്നേഹിക്കുന്നു', നല്ലപാതിയോട് അഭിഷേക്

ഒരുപാട് സന്തോഷങ്ങളും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഒപ്പം കുറേ ആശങ്കകളും അച്ഛനമ്മമാര്‍ക്ക് നല്‍കിക്കൊണ്ടാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. മാനസികവും ശാരീരികവും സാമൂഹികവുമായി വളരെയധികം മാറ്റങ്ങള്‍ ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ക്കുണ്ടാകാറുണ്ട്. അതിൽ അമ്മമാരിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ സുപ്രധാന ഒന്നാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. പലരും തിരിച്ചറിഞ്ഞ് ചികിത്സിക്കാറില്ല എന്നതിനാൽ തന്നെ ഈ അവസ്ഥ പല അമ്മമാരേയും വലിയ ദുരന്തങ്ങളിലേക്ക് തള്ളിയിട്ടിട്ടുണ്ട്. സാധാരണ ആറുമാസംവരെ നീണ്ടുനില്‍ക്കാവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം. അങ്ങനെയുള്ളവരില്‍ ഒരുവര്‍ഷമോ അതിലധികമോ ഈയവസ്ഥ നീണ്ടുനില്‍ക്കാം.

ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ് ആദ്യമായി അമ്മയായ ഭൂരിഭാഗം സ്ത്രീകളും. പ്രസവശേഷം മാനസീകമായി താൻ തളർന്നുപോയ ദിവസങ്ങളെ കുറിച്ചാണ് ഡിമ്പിൾ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. പ്രസവശേഷമുള്ള ശാരീക ബുദ്ധിമുട്ടുകളും കുഞ്ഞുങ്ങളെ ആരോഗ്യാവസ്ഥ സംബന്ധിച്ചുള്ള വേവലാതികളുമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് നയിച്ചതെന്നും അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സഹായമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ സഹായിച്ചതുമെന്നും ഡിമ്പിൾ പറയുന്നു.

'പ്രസവത്തോടെ പ്രീമെച്വേറായ കുഞ്ഞുങ്ങൾ ജനിച്ചതിനാൽ രണ്ടുപേരേയും തുടക്കം മുതൽ കാണാൻ സാധിച്ചിരുന്നില്ല. ആദ്യ നാളുകളിൽ കുഞ്ഞുങ്ങളെ അവസ്ഥയെ കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഒരാൾ എന്നെ വിട്ടുപോയതും അറിഞ്ഞത് വൈകിയാണ്. ആ വാർത്ത കേട്ടപ്പോൾ തന്നെ മരവിച്ച് ഒരിരുപ്പായിരുന്നു. മമ്മിയടക്കം എല്ലാവരും എന്നോട് കരഞ്ഞ് സങ്കടം തീർക്കാൻ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. ഒരു മരവിപ്പായിരുന്നു. പിന്നീട് എൻഐസിയുവിന്റെ മുമ്പിൽ പോയി നിന്ന് കരയും ഇടയ്ക്ക് കുഞ്ഞിന്റെ അവസ്ഥ കാണുമ്പോൾ ബോധം നഷ്ടപ്പെട്ട് വീഴും. പ്രവസത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ഞാൻ വീട്ടിലേക്ക് വന്നത്. അതും കൈയ്യിൽ കുഞ്ഞുങ്ങളില്ലാതെ. പിന്നീട് വീട്ടിൽ എത്തിയ ശേഷം ഞാൻ വല്ലാതെ മാറാൻ തുടങ്ങി. എല്ലാവരോടും ദേഷ്യമായിരുന്നു. മുറിക്ക് പുറത്ത് ഇറങ്ങാറുണ്ടായിരുന്നില്ല. ആരെയും അഭിമുഖീകരിക്കാൻ എനിക്ക് സങ്കടമായിരുന്നു. പലപ്പോഴും ദൈവത്തെ പഴിച്ചു. ചിലപ്പോൾ ഒറ്റയ്ക്കിരുന്ന കരയും തോമുവിനെ കാണുമ്പോൾ പോലും നിർത്താതെ കരയുമായിരുന്നു. താരാട്ട് പാട്ടുകളെ സ്നേഹിച്ചിരുന്ന ഞാൻ പിന്നീട് അവയെല്ലാം കേൾക്കുമ്പോൾ സങ്കടപ്പെടാൻ തുടങ്ങി. കുഞ്ഞുങ്ങളിൽ ഒരാളെ ദൈവം തിരിച്ച് വിളിച്ചപ്പോൾ. മറ്റെയാളുടെ ആരോഗ്യത്തിന് വേണ്ടിയായിരുന്നു പിന്നീടുള്ള പ്രാർഥന. ഒരു ഘട്ടത്തിൽ അവനേയും നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായിരുന്നു. എല്ലാം കൊണ്ടും തളർന്നുപോയ ഞാൻ രണ്ടാമത്തെ കുഞ്ഞിനെ കൈയ്യിലേക്ക് ലഭിച്ച ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങിയത്' ഡിമ്പിൾ പറയുന്നു.
Recommended Video

പോസ്റ്റ്പാർട്ടം സമയങ്ങളിൽ അമ്മയോടായിരുന്നു തന്റെ ദേഷ്യവും സങ്കടവും തീർത്തിരുന്നതെന്നും ഡിമ്പിൾ പറയുന്നു. 'ഡിമ്പിളിന്റെ അവസ്ഥ എന്നേയും വല്ലാതെ ബാധിച്ചിരുന്നുവെങ്കിലും ഒന്നും പുറത്ത് കാണിച്ചിരുന്നില്ല. അവൾ കാണാതെ മാറി നിന്ന് കരയുക മാത്രമാണ് ചെയ്തത്. അവളുടെ നിരന്തരമായ കരച്ചിൽ താങ്ങാൻ കഴിയാതെ പലപ്പോഴും അവളോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനൊരു അവസ്ഥ ഒരു കുഞ്ഞിനും വരരുതെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്' ഡിമ്പിളിന്റെ അമ്മ പറഞ്ഞു.


Click it and Unblock the Notifications