'ഡിമ്പിളിന്റേയും വീട്ടുകാരുടേയും ചങ്കാണ്', മറിയാമ്മയുടെ വിശേഷങ്ങളുമായി ഡിവൈൻ

കുട്ടിക്കാലം മുതൽ സിനിമ-സീരിയൽ രം​ഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നടിയാണ് ഡിമ്പിൾ റോസ്. കുട്ടിക്കാലത്ത് തെങ്കാശിപ്പട്ടണം അടക്കം നിരവധി സിനിമകളിൽ ഡിമ്പിൾ അഭിനയിച്ചിരുന്നു. മുതിർന്നപ്പോൾ നിരവധി സിരീയലുകളുടേയും ഭാ​ഗമായിരുന്നു ഡിമ്പിൾ റോസ്. തൃശൂർ സ്വദേശിനിയായ ഡിമ്പിൾ 2017ൽ കൊച്ചി സ്വദേശിയും ബിസിനസുകരനുമായ ആൻസൺ ഫ്രാൻസിസിനെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമാ സീരിയൽ രം​ഗത്ത് നിന്നും വിട്ടുനിൽക്കുന്ന ഡിമ്പിളിനെ പോലെ തന്നെ താരത്തിന്റെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്.

Also Read: 'നീയാണ് എന്നെ പൂർണനാക്കിയത്, നിന്നെ ഞാൻ സ്നേഹിക്കുന്നു', നല്ലപാതിയോട് അഭിഷേക്

ഡിമ്പിളിന്റെ സഹോദരൻ ഡോൺ ടോമി സീരിയൽ നടി മേഘ്ന വിൻസെന്റിനെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ മൂലം ഇരുവരും വിവാഹമോചിതരായി. മേഘ്ന ഇപ്പോൾ വീണ്ടും സീരിയലുകളിൽ സജീവമാണ്. ഡോൺ 2020ൽ വീണ്ടും വിവാഹിതനായി. ഡിവൈന്‍ ക്ലാരയാണ് ഡോണിന്റെ ജീവിത പങ്കാളി. ഡിമ്പിളിനെ പോലെ തന്നെ ഡിവൈനും ഒരു യുട്യൂബ് ചാനൽ സ്വന്തമായിട്ടുണ്ട്. ഇടയ്ക്കിടെ വീട്ടുവിശേഷങ്ങൾ പങ്കുവെച്ച് ഡിവൈൻ പ്രത്യക്ഷപ്പെടാറുമുണ്ട്.

Also Read: 'കുറവുകളുണ്ടെന്ന് അറിയാം... അവൾക്ക് പറക്കാൻ നിങ്ങളുടെ സ്നേഹം വേണം'; മുക്ത

മറിയാമ്മയുടെ വിശേഷങ്ങൾ

ഡിവൈന്റേയും ഡിമ്പിളിന്റേയും വീഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ് മറിയാമ്മ. ‍ഡിമ്പിളിനെ പരിചയമുള്ളവരെല്ലാം മറിയാമ്മയേയും അറിയുന്നവരാണ്. ഇപ്പോൾ മറിയാമ്മയുടെ വിശേഷങ്ങൾ തിരക്കിയവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിമ്പിളിന്റെ നാത്തൂൻ ഡിവൈൻ. മറിയാമ്മ തന്റേയും ഡിമ്പിളിന്റേയും മകന്റേയുമെല്ലാം ചങ്കാണ് എന്ന് പറഞ്ഞുകൊണ്ടാണ് മറിയാമ്മയുടെ വിശേഷങ്ങൾ ഡിവൈൻ പങ്കുവെക്കുന്നത്. നിരവധി പേർ വീഡിയോകൾക്ക് താഴെ മറിയാമ്മയെ കുറിച്ച് വിശേഷങ്ങൾ ചോദിക്കാറുണ്ടെന്നും. എല്ലാവർക്കും പ്രത്യേകം ഉത്തരം നൽകുന്നതിന് പകരം ഒരുമിച്ച് ഒരു വീഡിയോ ചെയ്ത് മറിയാമ്മയുടെ വിശേഷങ്ങൾ പറയാൻ വേണ്ടിയാണ് വീഡിയോ ചെയ്തതെന്നും ഡിവൈൻ പറഞ്ഞു.

കുടുംബത്തിലെ ഒരു അം​ഗത്തെപ്പോലെ

മുമ്പുള്ള വീഡിയോകളിൽ മറിയാമ്മയെ കണ്ടപ്പോൾ പലരും മറിയാമ്മ ചെറുപ്പത്തിൽ തന്നെ നൈറ്റി ഇട്ട് നടക്കുന്നതിനെ കുറിച്ച് ചോദിച്ചിരുന്നുവെന്നും തങ്ങൾക്കും മറിയാമ്മയ്ക്കും തമ്മിലുള്ള ബന്ധമെന്താണെന്ന് പലരും നിരന്തരം ചോദിക്കുന്നതാണെന്നും എല്ലാത്തിനുമുള്ള ഉത്തരം മറിയാമ്മ നൽകുമെന്നും ഡിവൈൻ പറഞ്ഞു. 'ഡിമ്പിളിന്റേയും മമ്മിയുടേയും വീഡിയോയിലാണ് പൊതുവെ മറിയാമ്മയെ കാണാറുള്ളത്. കബോര്‍ഡ് ഓര്‍ഗനൈസിങ് വീഡിയോ ഇട്ടപ്പോള്‍ കുറേപര്‍ മറിയാമ്മയെക്കുറിച്ച് ചോദിച്ചിരുന്നു. എന്റെ വീഡിയോയില്‍ മറിയാമ്മ വന്നിട്ടില്ല. എന്തുകൊണ്ടാണ് മറിയാമ്മ ഇറക്കം കുറഞ്ഞ നൈറ്റി ഇട്ടത്? എന്തിനാണ് ഈ ചെറുപ്രായത്തില്‍ നൈറ്റി ഇടുന്നത് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. രാവിലെ വീട്ടില്‍ നിന്നും വരുമ്പോള്‍ ചുരിദാറാണ് മറിയാമ്മ ധരിക്കാറ്. പൊട്ടൊക്കെയിട്ട് മുടി ഒക്കെ കെട്ടി വെച്ചാണ് വരാറുള്ളത്. അത് ഞാനൊരു ദിവസം കാണിക്കാം. നൈറ്റി ഇടുന്നത് മറിയാമ്മയ്ക്ക് വളരെയേറെ ഇഷ്ടമാണ്. ഞങ്ങള്‍ നിര്‍ബന്ധിച്ച് ഇടീക്കുന്നതൊന്നുമല്ല. ചുരിദാറിനേക്കാളും കംഫര്‍ട്ട് നൈറ്റിയാണന്ന് മറിയാമ്മ പറയാറുണ്ട്' ഡിവൈൻ പറയുന്നു. ഞങ്ങളാരും അവളെ ഒന്നും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ലെന്നും ഡിവൈൻ പറയുന്നു.

Recommended Video

meghna vincent opens up about her life ,whether she want a new partner in life | FilmiBeat Malayalam
ഞങ്ങളുടെ എല്ലാവരുടേയും ചങ്കാണ്

'ഞങ്ങളുടെ വീട്ടില്‍ ഹെല്‍പ്പിന് വരുന്ന കുട്ടിയാണ് മറിയാമ്മ. എന്റെ ചങ്കാണ്, തോമുവിന്റെ ചങ്കാണ്... തോമുവിന് പനി വന്നപ്പോള്‍ മറിയാമ്മയാണ് നോക്കിയത്. ഒടുക്കം മറിയാമ്മയ്ക്കും പനി വന്നു. ഡിമ്പിളിനും കുഞ്ഞിനും എന്നും സഹായമായി നിൽക്കുന്നതും മറിയാമ്മയാണ്. പ്രസവശേഷം മറിയാമ്മ സ്വന്തം വീട്ടിലേക്ക് വളരെ വിരളമായി മാത്രമാണ് പോയിരുന്നത്. വീട്ടുകാരുടെ കൂടെ നിൽക്കണമെന്ന് അവൾ പറഞ്ഞു. കല്യാണപ്പേടി മനസില്‍ കയറിയോ എന്ന് സംശയമുണ്ട്. അധികം വൈകാതെ തന്നെ മറിയാമ്മയുടെ വിവാഹം നടന്നേക്കും' ഡിവൈൻ പറയുന്നു. ഡിമ്പിളിന് രണ്ട് ഇരട്ടകുഞ്ഞുങ്ങളായിരുന്നു പിറന്നത്. മാസം തികയാതെ പിറന്നതിനാൽ ഒരാളെ മാത്രമെ ഡിമ്പിളിന് തിരികെ ജീവിതത്തിലേക്ക് ലഭിച്ചുള്ളൂ.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X