For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുറവുകളുണ്ടെന്ന് അറിയാം... അവൾക്ക് പറക്കാൻ നിങ്ങളുടെ സ്നേഹം വേണം'; മുക്ത

  |

  സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മുക്തയും കുടുംബവവും എല്ലാവർക്കും സുപരിചിതരാണ്. സോഷ്യൽമീഡിയകൾ വഴിയാണ് തന്റെ കുഞ്ഞ് വിശേഷങ്ങൾ ഏറെയും മുക്ത അറിയിക്കാറുള്ളത്. ​ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം ചെയ്ത മുക്തയ്ക്ക് കിയാര എന്നൊരു മകളാണുള്ളത്. മുക്തയെപ്പോലെ തന്നെ കിയാരയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. റിമി ടോമിയുടെ യുട്യൂബ് ചാനൽ വഴിയും മുക്തയുടെ സോഷ്യൽമീഡിയ പേജുകൾ വഴിയും കിയാരയുടെ വീഡിയോകളും കൊച്ച് പാട്ടുകളും റീൽസുമെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

  Also Read: മുഖമില്ലാതെ‌‌ കത്രീനയുടെ ശരീരമായി അഭിനയിച്ചതിനെ കുറിച്ച് ബി​ഗ് ബോസ് വിജയിയായ നടി

  അടുത്തിടെ അമ്മയുടേയും കൊച്ചമ്മയുടേയും പാത പിന്തുടർന്ന് സിനിമയിലും കിയാര അരങ്ങേറിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറിയത്. എം.പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കൺമണി മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.

  Also Read: പ്രതികരിച്ചവന് നേരെ ആക്രോശിക്കുന്നതും വണ്ടി തല്ലിപൊളിക്കുന്നതും 'വിജിലന്റ് ഫാസിസം' അഡോണി ജോൺ

  മമ്മൂട്ടി നായകനായ മാമാങ്കത്തിന് ശേഷം എം.പദ്‍മകുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്. മകളുടെ പുതിയ സന്തോഷം മുക്ത തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. യുജിഎമ്മിന്‍റെ ബാനറില്‍ ഡോ.സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സിനിമ നിർമിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം രതീഷ് റാം. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് പത്താംവളവിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. അതേസമയം കിയാരയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമല്ല. സിനിമാ അഭിനയത്തിന് പുറമെ മറ്റൊരു സന്തോഷം കൂടി കിയാരയുടെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മുക്ത പങ്കുവെച്ച സോഷ്യൽമീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൺമണി എന്ന് ഓമനിച്ച് വിളിക്കുന്ന കിയാരയുടെ ജീവിതത്തിലെ പുത്തൻ കാൽവെപ്പിന്റെ വിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മുക്ത പങ്കുവെച്ചത്.

  കിയാര ആദ്യമായി ആലപിച്ച കവർസോങ് വിശേഷമാണത്. അന്തരിച്ച കവയത്രി സു​ഗതകുമാരി ടീച്ചറുടെ ഒരു കവിതയാണ് കിയാര ആദ്യമായി ആലപിച്ചിരിക്കുന്നത്. ഒരു തൈ നടാം എന്ന കവിത വളരെ മനോഹരമായാണ് കിയാര അവതരിപ്പിച്ചിരിക്കുന്നത്. പാട്ടിനൊപ്പം കിയാരയുടെ കുട്ടിത്തം നിറഞ്ഞ ആക്ഷനുകളും കവർ സോങിനെ കൂടുതൽ മനോഹരമാക്കുന്നു. കിയാരയ്ക്ക് വേണ്ടി പുതുതായി ആരംഭിച്ച യുട്യൂബ് ചാനൽ വഴിയാണ് കൺമണിയുടെ ആദ്യ ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. യുവേഴ്സ് കൺമണി ഒഫീഷ്യൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. കൺമണിയുടെ ഏറെ നാളത്തെ ആ​ഗ്രഹമാണ് ഒരു യുട്യൂബ് ചാനൽ സ്വന്തമായി വേണം എന്നതെന്നും മുക്ത പറയുന്നു. ആദ്യമായി കൺമണി പാടിയ മ്യൂസിക് കവർ സോങ് പുറത്തിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും മുക്ത പങ്കുവെച്ചിട്ടുണ്ട്. അന്തരിച്ച കവയത്രി സു​ഗതകുമാരി ടീച്ചർക്കുള്ള സമർപ്പണം കൂടിയായിരുന്നു കൺമണിയുടെ കവർ സോങ്. കേരളപ്പിറവി ദിനത്തിലാണ് കൺമണിയുടെ വീഡിയോ റിലീസ് ചെയ്തത്. യുട്യൂബ് ചാനലിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് എല്ലാവരുടേയും സ്നേഹം ആവശ്യമാണെന്നും മുക്ത കുറിച്ചു.

  'എന്റെ മോളുടെ ആദ്യത്തെ കവർ സോങ് നാളെ കേരളപിറവി ദിനത്തിൽ നിങ്ങളിലേക്ക് എത്തുകയാണ്. അതും കണ്മണിയുടെ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത് കൂടുതൽ സന്തോഷം നൽകുന്നു. പാട്ടിന്റെ എബിസിഡി അറിയാത്ത കുട്ടിയാണ്. ഒരുപാട് കുറവുകൾ ഉണ്ട്.... അറിയാം.... എന്നാലും ഈ അമ്മയുടെ വലിയ സ്വപ്നം ആയിരുന്നു കണ്മണിയുടെ ഒരു കവർസോങ്. അത് നമ്മുടെ പ്രിയ കവിയത്രി സുഗത കുമാരി ടീച്ചറിന് വേണ്ടിയുള്ള സമർപ്പണം കൂടി ആവുമ്പോൾ അമ്മയും, പപ്പയും, കണ്മണിയും ഇരട്ടി സന്തോഷത്തിൽ ആണ്. ഈ കുഞ്ഞുപാട്ട് എല്ലാവർക്കും ഇഷ്ടമാകും എന്ന് തന്നെ ആണ് വിശ്വാസം. കണ്മണി എപ്പോഴും പറയുമായിരുന്നു എനിക്കും ഒരു യുട്യൂബ് ചാനൽ വേണം എന്ന്. കണ്മണിയുടെ വലിയ ആഗ്രഹം ആണ് ഈ ചാനൽ. എങ്ങനെ ഈ ചാനൽ മുന്നോട്ട് കൊണ്ടുപോകണം എന്ന് ഒരു പിടിയും ഇല്ല... ചിറകുകൾ മുളക്കാത്ത ഒരു കുഞ്ഞു പക്ഷി കുഞ്ഞാണ്. അവൾക്ക് പറന്ന് ഉയരണം എങ്കിൽ നിങ്ങളുടെ സ്നേഹം ആവിശ്യം ആണ്. അത് ഉണ്ടാവും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു....' എന്നാണ് മകളുടെ പുതിയ കാൽവെപ്പിനെ കുറിച്ച് മുക്ത എഴുതിയത്.

  കൺമണിയുടെ ആലാപനത്തിന് വലിയ സ്വീകര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. കൺമണിയുടെ കൊച്ചമ്മ റിമി ടോമിയെപ്പോലെ വലിയ ​ഗായികയായി വളരാൻ സാധിക്കട്ടയെന്നാണ് കിയാരയുടെ പ്രേക്ഷകർ ആശംസിച്ചത്. അടുത്തിടെ ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിൽ അതിഥിയായി വന്നപ്പോൾ മുക്ത നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടികൾ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാനുള്ളതാണെന്നുമായിരുന്നു മുക്തയുടെ പരാമർശം. ഇതാണ് വലിയ വിമർശനത്തിന് ഇടയാക്കിയത്. സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടതോടെ മുക്തയും സംഭവത്തിൽ തനിക്കെതിരെ ഉയരുന്ന പരാമർശത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. 'അവൾ എന്റേതാണ്.... ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരുവാക്കിൽ കേറി പിടിച്ച് അത് ഷെയർ ചെയ്ത് സമയം കളയേണ്ട' എന്നായിരുന്നു മുക്തയുടെ മറുപടി.

  Recommended Video

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  മുക്തക്കെതിരേ വനിതാകമ്മിഷനും ബാലാവകാശകമ്മിഷനും വാര്‍ത്താവിതരണ വകുപ്പിനും നിരവധി പേർ പരാതി നല്‍കിയതും വാർത്തയായിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നാണ് പരാതിയില്‍ പറഞ്ഞത്. ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടിയുടെ വീഡിയോ പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യം ഉയർന്നിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മുക്ത. പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് കൂടത്തായി പരമ്പരയിലൂടെയാണ് അഭിനയം വീണ്ടും ആരംഭിച്ചത്. ഇപ്പോൾ തമിഴിലടക്കം നിരവധി സീരിയലുകളുടെ ഭാ​ഗമാണ് മുക്ത.

  Read more about: muktha
  English summary
  actress muktha daughter kiara first cover song released, muktha seeking prayers from her fans and well wishers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X