twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതികരിച്ചവന് നേരെ ആക്രോശിക്കുന്നതും വണ്ടി തല്ലിപൊളിക്കുന്നതും 'വിജിലന്റ് ഫാസിസം' അഡോണി ജോൺ

    |

    ഇന്ന് ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞത് നടൻ ജോജു ജോർജാണ്. ഇന്ധന വില വർധനയ്ക്കെതിരെ വാഹനങ്ങൾ നിർത്തിയിട്ട പൊതു ​ഗതാ​ഗതം തടസപ്പെടുത്തി കോൺപ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ എതിർപ്പുമായി എത്തുകയും ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി ജോജു ജോർജ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പ്രവർത്തകർ ജോജു ജോർജുമായി കയർക്കുകയും താരത്തിന്റെ വാഹനത്തിന്റെ പിന്നിലെ ​ഗ്ലാസ് തല്ലി തകർക്കുകയും ചെയ്തിരുന്നു. ഏറെ നേരത്തെ സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും ശേഷം പൊലീസ് ഇടപെട്ടാണ് ജോജുവിനെ പ്രതിഷേധക്കാർക്ക് ഇടയിൽ നിന്ന് രക്ഷിച്ചത്.

    bigg boss fame adoney john, bigg boss fame adoney john news, adoney john joju george, joju george congress, അഡോണി ജോൺ വാർത്തകൾ, ജോജു ജോർജ് സിനിമകൾ, ജോജു ജോർജ് അഡോണി ജോൺ, ജോജു ജോർജ് കോൺ​ഗ്രസ്

    ദേശീയ പാതയിൽ ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡിന്റെ ഇടത് ഭാഗം അടച്ചിട്ട് ഉപരോധ സമരം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഉപരോധത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത തടസമുണ്ടായിരുന്നു. വാഹനങ്ങളും രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളും അരമണിക്കൂറിലേറെ വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

    Also Read: നടിയാണെന്നതിനാൽ തെറ്റുകാരിയായി, മനോധൈര്യം പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്-ജ്യോതിർമയി

    കാറുകളും മുച്ചക്ര വാഹനങ്ങളും ഉൾപ്പടെ 1500 ഓളം വാഹനങ്ങൾ നിരത്തിലിറക്കിയാണ് കോൺഗ്രസ് സമരം നടത്തിയത്. ജോജു പ്രതിഷേധിച്ചതിന് ശേഷം നടൻ മദ്യപിച്ചിട്ടാണ് സംസാരിച്ചതെന്നും സ്ത്രീകളോട് മോശമായി പെരുമാറയിരുന്നുവെന്നും കോൺ​ഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിച്ചു. പ്രവർത്തകരുടെ ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കാൻ ആശുപത്രിയിൽ പൊലീസിന്റെ സാന്നിധ്യത്തിലെത്തി ജോജു രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ ജോജു മദ്യപിച്ചിരുന്നില്ലെന്നും തെളിഞ്ഞിട്ടുണ്ട്. സംഭവം വൈറലായതോടെ സോഷ്യൽമീഡിയയിൽ അടക്കം കോൺ​ഗ്രസ് പാർട്ടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സിനിമാ-സാമൂഹിക-സാംസ്കാരിക രം​ഗത്തെ നിരവധി പ്രമുഖർ ജോജുവിനെ അനുകൂലിച്ച് രം​ഗത്തെത്തി. പലരും കോൺ​ഗ്രസിന്റേത് തരംതാണ സമീപനമായിരുന്നുവെന്നാണ് വിലയിരുത്തിയിത്. സംഭവത്തിൽ പ്രതികരണവുമായി ഫെഫ്ക പ്രസിഡന്റും നിർമാതാവുമായ ബി.ഉണ്ണികൃഷ്ണനും രം​ഗത്തെത്തിയിരുന്നു. നടന്റെ വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമർശം തികച്ചും പ്രതിഷേധാർഹമാണെന്നുമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. നടനായതുകൊണ്ട് മാത്രമാണോ പ്രതിഷേധിച്ചപ്പോൾ പ്രവർത്തകർ ഇത്രയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചതും വാഹനം തല്ലിതകർത്തതുമെന്നുമാണ് സോഷ്യൽമീഡിയ വഴി നിരവധിപേർ കുറിപ്പിലൂടെ ചോദിക്കുന്നത്.

    bigg boss fame adoney john, bigg boss fame adoney john news, adoney john joju george, joju george congress, അഡോണി ജോൺ വാർത്തകൾ, ജോജു ജോർജ് സിനിമകൾ, ജോജു ജോർജ് അഡോണി ജോൺ, ജോജു ജോർജ് കോൺ​ഗ്രസ്

    ഇപ്പോൾ സംഭവത്തിൽ പ്രതിഷേധമറിയിച്ച് രം​​ഗത്തെത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മൂന്നാം സീസൺ മത്സരാർഥിയായിരുന്ന അഡോണി.ടി.ജോൺ. തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ജോജുവിന് നേരെ നടത്തിയ പ്രതിഷേധത്തെ അഡോണി വിമർശിച്ചത്. ഇന്ധന വില വർധനവിനെതിരെ സമരം ചെയ്യുക തന്നെ വേണമെന്നും ഗവണ്മെന്റുകളുടെ അന്യയത്തിനെതിരെ പൊതുബോധമുണർത്തുകയും അവകാശങ്ങൾ നേടിയെടുക്കുകയും വേണമെങ്കിലും "നിനക്ക് കാശുണ്ടെടാ"എന്ന ആക്രോശവും വണ്ടി തല്ലിപ്പൊളിക്കലും അസാധാരണമല്ലാത്ത ജനാരോഷത്തിന്റെ ഭാഗമായി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കുറിച്ചുകൊണ്ടുമാണ് അഡോണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

    Also Read: സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഡീലിറ്റ് ചെയ്ത് രാജ് കുന്ദ്ര

    'നീ കാശുള്ളവനല്ലേടാ? എന്ന ആക്രോശത്തിന് ജോജുച്ചേട്ടന്റെ മറുപടി വ്യക്തമാണ്. അതേടാ ഞാൻ പണിയെടുത്തുണ്ടാക്കിയതാണ്!സിനിമാക്കാരെല്ലാവരും കഞ്ചാവ് കടത്തി പണമുണ്ടാക്കുന്നതാണെന്ന ചിന്താ​ഗതിയുടെ പുറത്തുനിന്ന് ഉപരിമധ്യവർഗ്ഗത്തിന്റെ ഒരു പ്രതിനിധിയുടെ വണ്ടി തല്ലിപ്പൊളിക്കാൻ കാണിക്കുന്നത് എന്ത് പൊളിറ്റിക്കൽ മെസേജാണ്? അതോ ഒരു കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡർ അല്ലേ... അതുകൊണ്ട് അടിച്ചുപൊട്ടിച്ചാലും കുഴപ്പമില്ലെന്നാണോ? ആ സമരത്തിനിടയിലെങ്ങാനും ഏതെങ്കിലുമൊരു അത്യാഹിതരോഗി മരിച്ചിരുന്നെങ്കിലോ? അടിയന്തിരമായി എത്തേണ്ട ഉദ്യോഗാർത്തികൾ ഉണ്ടായിരുന്നില്ലേ? മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ലേ?എല്ലാവരും വണ്ടി നിർത്തിയിട്ട് ബ്ലോക്ക് ആസ്വദിച്ച് സമരത്തിൽ പങ്കെടുക്കുകയായിരുന്നില്ല മിസ്റ്റർ.... പക്ഷെ ഒന്നുറപ്പാണ് ആരും ഇന്ധന വിലവർദ്ധനവിനെ അംഗീകരിക്കുന്നില്ല... ശക്തമായ പ്രതിഷേധം ഉയരുകയും വേണ്ട നടപടി എടുക്കുകയും വേണം. അതിന് നിങ്ങൾ കൈയിലേന്തുന്ന ജനാധിപത്യ സമവാക്യത്തിന്റെ ഇങ്ങേ കോണിൽ തന്നെയാണ് ബാക്കിയുള്ള ജനങ്ങളും. ഒരുകോടിയുടെ വണ്ടി ആയാലും മറ്റ് ഏതൊരു വണ്ടി ആയാലും അത്‌ വാങ്ങുന്നത് അവരവരുടെ അധ്വാനം കൊണ്ടാണ്. അതുകൊണ്ട് അയാൾ ഒരുകോടിയുടെ വണ്ടിയിൽ ആണ് അതുകൊണ്ട് അതങ്ങ് തല്ലിപ്പൊളിച്ചേക്കാം എന്നത് വിജിലന്റ് ഫാസിസം തന്നെയാണ്...' അഡോണി കുറിച്ചു.

    Recommended Video

    ജോജുവിനെ പിന്തുണച്ച് കട്ടക്കലിപ്പിൽ ഒമർ ലുലു...മന്ത്രിമാരുടെ നേരെ പോയി ചെയ്യ് | FilmiBeat Malayalam

    Also Read: 'ആരാധ്യയെ നോക്കാൻ ഞാൻ മതി', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ

    Read more about: bigg boss malayalam joju george
    English summary
    bigg boss fame adoney john latest facebook post criticised kochi Congress protest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X