For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖമില്ലാതെ‌‌ കത്രീനയുടെ ശരീരമായി അഭിനയിച്ചതിനെ കുറിച്ച് ബി​ഗ് ബോസ് വിജയിയായ നടി

  |

  ഹോങ്കോങ്ങില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന് പിന്നീട് ബോളിവുഡ് കീഴടക്കിയ കത്രീന കൈഫ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മുന്‍നിര നായികമാരിലൊരാളാണ്. ബോളിവുഡിലെ ഖാന്മാർക്കൊപ്പമെല്ലാംനായികയായി അഭിനയിച്ച കത്രീന അരങ്ങേറ്റം കുറിച്ചത് 2003 ല്‍ ബൂം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് ഇന്ന് വരെ എണ്ണം പറഞ്ഞ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയാണ് കത്രീന. മലയാളികൾക്കും പ്രിയങ്കരിയാണ് ഈ താര സുന്ദരി. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ഹിറ്റ് മലയാളം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ഐ.വി ശശി ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും അവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രധാനപ്പെട്ട ഭാഷകളിലും ഇക്കാലയളവില്‍ കത്രീന കൈഫ് അഭിനയിച്ചിട്ടുണ്ട്.

  Divya Agarwal Katrina Kaif, Katrina Kaif news, bigg boss winner Divya Agarwal, കത്രീന കൈഫ് ദിവ്യാ അ​ഗർവാൾ, കത്രീന കൈഫ് സിനിമ, ബി​ഗ് ബോസ് വിജയ് ദിവ്യാ അ​ഗർവാൾ

  1983 ജൂലൈ 16 ന് ഹോങ്കോങിലായിരുന്നു കത്രീനയുടെ ജനനം. താരത്തിന്റെ പിതാവ് കശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫും മാതാവ് ബ്രിട്ടീഷ് അഭിഭാഷകയും സന്നദ്ധപ്രവര്‍ത്തകയുമായിരുന്ന സുസൈനുമാണ്. ഏഴ് സഹോദരീ സഹോദരന്മാരാണ് കത്രീനയ്ക്കുള്ളത്. ചെറുപ്പത്തില്‍ തന്നെ കത്രീനയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഹോങ്കോങ് വിട്ട് ഇവരുടെ കുടുംബം കത്രീനയുടെ പതിനാലാം വയസുവരെ അമേരിക്കയിലെ ഹവായിലായിരുന്നു പിന്നീട് ലണ്ടനിലേക്ക് താമസം മാറി.

  Also Read: സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഡീലിറ്റ് ചെയ്ത് രാജ് കുന്ദ്ര

  ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്നും ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിച്ചു. മോഡലിങ്ങിലൂടെ ആണ് കത്രീന കൈഫ് സിനിമയിലെത്തുന്നത്. ആദ്യചിത്രമായ ബൂം പരാജയമായിരുന്നു. പിന്നീട് കരിയറിന്റെ തുടക്കത്തില്‍ ഹിന്ദി ഭാഷ ഡയലോഗ് ഉച്ചാരണത്തിന്റെ പേരില്‍ അവര്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇന്നവർ ബോളിവുഡിലെ വിലപിടിപ്പുള്ള നായികയാണ്. അടുത്തിടെ ഏറെ പുതുമകളോടെ നടന്ന ബിഗ്‌ബോസ് ഒടിടി ഹിന്ദി പതിപ്പിലെ വിജയിയായി കപ്പുയർത്തിയത് ദിവ്യാ അ​ഗർവാളായിരുന്നു. കരൺ ജോഹറാണ് വിജയിയെ പ്രഖ്യാപിച്ചത്. നിഷാന്ത് ഭട്ടാണ് ഫസ്റ്റ്റണ്ണറപ്പ്. ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ബി​ഗ് ബോസ് വിജയിക്ക് സമ്മാനമായി ലഭിച്ചത്.

  Divya Agarwal Katrina Kaif, Katrina Kaif news, bigg boss winner Divya Agarwal, കത്രീന കൈഫ് ദിവ്യാ അ​ഗർവാൾ, കത്രീന കൈഫ് സിനിമ, ബി​ഗ് ബോസ് വിജയ് ദിവ്യാ അ​ഗർവാൾ

  നടിയും മോഡലുമായ ദിവ്യ അ​ഗർവാൾ അടുത്തിടെ തനിക്ക് നടി കത്രീന കൈഫുമായുള്ള ഒരു ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. കത്രീനയുടെ രൂപ സാദൃശ്യമുള്ളതിനാൽ കത്രീന അഭിനയിക്കാൻ എത്തുമുമ്പ് കത്രീനയ്ക്ക് വേണ്ടി താൻ പലപ്പോഴും ഡമ്മിയായി പോയിട്ടുണ്ട് എന്നാണ് ദിവ്യാ ​അ​ഗർവാൾ പറയുന്നത്. 'എനിക്ക് സിനിമകളുമായി യാതൊരു ബന്ധവുമില്ല. പക്ഷേ ധാരാളം വാണിജ്യ പരസ്യങ്ങൾക്ക് ഞാൻ കത്രീനയുടെ ഡമ്മി ആയിരുന്നു. ഇത് 2014 ആയിരുന്നു. ഞങ്ങൾക്ക് കൃത്യമായ ഉയരവും മുടിയും ശരീരവും ആയിരുന്നു. അതിനാൽ പലരും കത്രീനയ്ക്ക് പകരമായി നിന്ന് ലൈറ്റ് സെറ്റിംഗ്സ്, പൊസിഷനിംഗ്, ചലനങ്ങൾ എന്നിവ കൃത്യമാക്കുന്നതിന് എന്നെ പരസ്യങ്ങളിൽ അണിയറപ്രവർത്തകർ ഉപയോ​ഗിക്കുമായിരുന്നു. ഞാൻ ഡമ്മിയായി നിൽക്കുമ്പോൾ സെറ്റിലെ മറ്റുള്ളവർ ഞാൻ ആരാണെന്ന് പരസ്പരം തിരക്കുന്നത് കൈതുകത്തോടെ നോക്കിനിൽക്കാറുണ്ടായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞാലും സെറ്റിൽ സമയം ചിലവഴിച്ച് കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു' ദിവ്യാ അ​ഗർവാൾ പറഞ്ഞു.

  Also Read: 'ആരാധ്യയെ നോക്കാൻ ഞാൻ മതി', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ

  വിക്കി കൗശൽ-കത്രീന കൈഫ് പ്രണയ കഥയാണ് ബോളിവുഡ്-ഗോസിപ്പ് കോളങ്ങളിലെ ഇപ്പോഴത്തെ ചർച്ച വിഷയം. താരങ്ങൾ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡും ആരാധകരും സാക്ഷിയാക്കി ഒരു അവാർഡ് ദാന ചടങ്ങിൽ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. സൽമാൻ ഖാനും ദിഷ പതാനിയും ചേർന്ന് അഭിനയിച്ച അലി അബ്ബാസ് സഫറിന്റെ 2019 ലെ ഭാരത് എന്ന ചിത്രത്തിലാണ് കത്രീന കൈഫ് അവസാനമായി വേഷമിട്ടത്. അക്ഷയ് കുമാറിനൊപ്പം രോഹിത് ഷെട്ടിയുടെ സൂര്യവംശിയിലും ഫോൺ ഭൂട്ട് എന്ന ചിത്രത്തിലും കത്രീന അഭിനയിക്കുന്നുണ്ട്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  Also Read: പ്രതികരിച്ചവന് നേരെ ആക്രോശിക്കുന്നതും വണ്ടി തല്ലിപൊളിക്കുന്നതും 'വിജിലന്റ് ഫാസിസം' അഡോണി ജോൺ

  English summary
  bigg boss winner Divya Agarwal reveals about acted as dummy for actress Katrina Kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X