For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നോടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ താരങ്ങൾ നിരവധി'; തുറന്ന് പറഞ്ഞ് താപ്സി

  |

  ബോളിവുഡിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ അഭിനയ പ്രാധാന്യവും ഉള്ളടക്കവും നന്നായി മനസിലാക്കിയ ശേഷം മാത്രം സിനിമകൾ ചെയ്യുന്ന അഭിനേത്രികളിൽ പ്രധാനിയാണ് താപ്സി പന്നു. നായകന് വേണ്ടി മാത്രം ചിരിക്കുകയും ഡാൻസ് കളിക്കുകയും ചെയ്യുന്ന ടിപ്പിക്കൽ നായികാ പദവിയിൽ നിന്നും മാറി തന്റെ കഴിവിനെ പരിപോഷിപ്പിക്കുന്ന കഥാപാത്രങ്ങൾ കണ്ടെത്തി പ്രേക്ഷകന് സിനിമ അനുഭവമാക്കി കൊടുക്കാനും ഇപ്പോൾ താൻ ചെയ്യുന്ന സിനിമകളിലൂടെ താപ്സി ശ്രമിക്കുന്നു. ദക്ഷിണേന്ത്യന്‍ താരമായിരുന്ന താപ്‌സി പന്നു ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്. മോഡലിങ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചേക്കേറിയ താപ്‌സി തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഒരു ദശകത്തോളം നീണ്ട അഭിനയ ജീവിതത്തിലൂടെ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകളില്‍ താപ്സി നായികയായി.

  Also Read: 'ഉറ്റ സുഹൃത്തുക്കളായിരുന്നിട്ടും ഷാരൂഖിന് പിറന്നാൾ ആശംസിച്ചില്ല', കാരണം വെളിപ്പെടുത്തി കജോൾ

  താൻ അഭിനയിക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് മാത്രം നിരവധി താരങ്ങൾ പല പ്രോജക്ടുകളിൽ നിന്നും പിന്മാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താപ്സി. ഇന്ത്യൻ സിനിമയിലെ നിരവധി നായകന്മാരാണ് താപ്സിയുള്ളതിനാൽ പല സിനിമകളിൽ നിന്നും പിന്മാറിയത്. ഇതിനുള്ള കാരണവും താപ്സി വെളിപ്പെടുത്തി.

  Also Read: 'കുറുപ്പ് എന്ന സിനിമയെയാണ് പ്രമോട്ട് ചെയ്യുന്നത്, സുകുമാര കുറുപ്പ് എന്ന വ്യക്തിയെയല്ല'‍‍‍‍; സംവിധായകൻ

  സ്ത്രീ മുഖ്യകഥാപാത്രമാകുന്നുവെന്നതായിരുന്നു പല നടന്മാരും തന്റെ സിനിമകളിൽ നിന്നും പിന്മാറാൻ കാരണമായതെന്നും പുതുമുഖ നടന്മാർ പോലും തന്റെ സിനിമകളിൽ അഭിനയിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്നില്ലെന്നും താപ്സി വെളിപ്പെടുത്തി. വാണി ത്രിപാതിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താപ്സിയുടെ വെളിപ്പെടുത്തൽ. തന്നോടൊപ്പം പ്രവർത്തിക്കാതിരിക്കാൻ നടന്മാർ പറഞ്ഞിരുന്ന കാരണങ്ങളും താപ്സി വെളിപ്പെടുത്തി. 'ഞാൻ ഡബിൾ റോൾ ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട് ഒരു പ്രമുഖ താരത്തെ സമീപിച്ചിരുന്നു പക്ഷെ അദ്ദേഹം അഭിനയിക്കാൻ കൂട്ടാക്കിയില്ല. ശേഷം മറ്റൊരു നടനെ സമീപിച്ചു. ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കാര്യം അവതരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 'എനിക്ക് ഈ സിനിമ ചെയ്യാൻ താൽപ്പര്യമില്ല.... കാരണം.... യഥാർത്ഥത്തിൽ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ സഹതാപം നായികയായ പെൺകുട്ടിയോട് ആയിരിക്കും കൂടുതൽ'. അതൊരു പ്രണയകഥയായിരുന്നു.... അദ്ദേഹത്തെ പോലൊരു നടനിൽ കുറച്ചുകൂടി ആത്മവിശ്വാസവും സുരക്ഷിതത്വബോധവും പ്രതീക്ഷിക്കുന്നതായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ സിനിമ ചെയ്യാൻ സാധിക്കില്ലെന്ന് പറ‍ഞ്ഞു. അദ്ദേഹം ഒരു വലിയ താരമാണ്. ഞങ്ങൾ എല്ലാ ദിവസവും കടന്നുപോകുന്ന സങ്കടകരമായ സത്യമാണിത്' താപ്സി പറയുന്നു.

  'എന്റെ സിനിമകൾക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മികച്ച അഞ്ച് അഭിനേതാക്കളുടെ പട്ടികയുമായി ഞാൻ എന്റെ നിർമാതാക്കളുമായി ചർച്ചയ്ക്ക് ഇരിക്കും. ആ ലിസ്റ്റിലുള്ളവരിൽ ഏറെയും ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്തവരാണ്. അവർ പോലും തന്റെ സിനിമകളിലെ വേഷം നിരസിക്കുകയാണ്. അവർക്ക് ആ സിനിമയിൽ വെറും പത്ത് ശതമാനം മാത്രമെ അഭിനയിക്കാനുള്ളൂവെന്ന കാരണമാണ്. അത്തരത്തിൽ അവരെ കൊണ്ട് ചിന്തിപ്പിക്കുന്നതും പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും ഇന്ന് ഇന്ത്യൻ സിനിമയിൽ നിലനിൽക്കുന്ന ചില അലിഖിത നിയമങ്ങളാണ്' താപ്സി കൂട്ടിച്ചേർത്തു. രശ്മി റോക്കറ്റ് എന്ന ബയോപിക്കാണ് അവസാനമായി റിലീസ് ചെയ്ത താപ്സി പന്നു സിനിനമ. സിനിമയ്ക്ക് സമ്മശ്ര പ്രതികരണമാണ് ലഭിച്ചത്.

  തപ്സിക്കെതിരെ കങ്കണ വീണ്ടും രംഗത്ത്

  ആകർഷ് ഖുറാന സംവിധാനം ചെയ്ത സിനിമയായിരുന്നു രശ്മി റോക്കറ്റ്. ആകാശ് ഭാട്ടിയയുടെ ലൂപ്പ് ലപേട്ട എന്ന സിനിമയിലാണ് താപ്സി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് ഹിറ്റ് ചിത്രം റൺ ലോല റണ്ണിന്റെ റീമേക്കാണ് ലൂപ്പ് ലപേട്ട. സഭാഷ് മിത്തുവാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു താപ്സി പന്നു സിനിമ. ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സഭാഷ് മിത്തു. വോ ലഡ്കി ഹേ കഹാൻ ആണ് താപ്സിയുടെ മറ്റൊരു പുതിയ സിനിമ. പ്രതിക് ​ഗാന്ധിയാണ് സിനിമയുടെ സംവിധായകൻ.

  English summary
  taapsee pannu revealed many actors hesitated to act with her, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X