For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചിലത് സന്തോഷം നൽകി മറ്റ് ചിലത് അനുഭവങ്ങളും', വിവാഹജീവിതത്തെ കുറിച്ച് പ്രേക്ഷകരുടെ 'വേദിക'

  |

  നിരവധി സിനിമകളിൽ വേഷമിട്ട ശേഷമാണ് പ്രേക്ഷകരുടെ പ്രിയ നടി ശരണ്യ ആനന്ദ് മിനിസ്ക്രീനിലേക്ക് എത്തിയത്. ആ വേഷങ്ങളെക്കാൾ ശരണ്യ പ്രേക്ഷകർക്ക് സുപരിചിതയായത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ കുടുംബവിളിക്കിലെ വില്ലത്തി വേഷത്തിലൂടെയാണ്. വേദിക എന്ന വില്ലത്തി വേഷം വലിയ സ്വീകാര്യത മിനിസ്ക്രീനിൽ ശരണ്യയ്ക്ക് നേടികൊടുത്തു. ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വേദിക.

  Also Read: 'പ്രതിഫലം കുത്തനെ ഉയർത്തി സാമന്ത', കാരണം ഇതാണ്...

  ആകാശഗംഗ രണ്ടാം ഭാ​ഗത്തിൽ ചുടലയക്ഷിയായിട്ടായിരുന്നു വേദിക പ്രത്യക്ഷപ്പെട്ടത്. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഫാഷന്‍ ഡിസൈനറും മോഡലും കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയ ശേഷമായിരുന്നു അഭിനയരംഗത്തേക്ക് ശരണ എത്തിയത്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയ ലോകത്തേക്ക് എത്തിയത്. 1971, അച്ചായന്‍സ്, ചങ്ക്‌സ്, ആകാശഗംഗ തുടങ്ങിയവയാണ് ശരണ്യ അഭിനയിച്ച മലയാളം സിനിമകൾ.

  Also Read: 'എന്നോടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ താരങ്ങൾ നിരവധി'; തുറന്ന് പറഞ്ഞ് താപ്സി

  കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തിൽ നിന്ന് നടി ശ്വേത വെങ്കട് പിന്മാറിയതോടെയായിരുന്നു ശരണ്യ 'വേദിക' എന്ന കഥാപാത്രമായെത്തിയത്. പിന്നീടങ്ങോട്ട് ശരണ്യക്ക് മിനി സ്ക്രീനിൽ നല്ല കാലമായിരുന്നു. നഴ്സ് കൂടിയായ ശരണ്യ ആമേന്‍ അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് കൊറിയോഗ്രഫറായും ജോലി ചെയ്തിട്ടുണ്ട്. 2020 നവംബറിലാണ് താരം വിവാഹിതയായത്. മനേഷ് രാജൻ നായരാണ് ശരണ്യയെ ജീവിത സഖിയാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇപ്പോൾ ഒന്നാം വിവാഹ വാർഷികത്തിന്റെ ഭാ​ഗമായി ശരണ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

  'ഒരു വർഷക്കാലത്തെ വിവാഹ ജീവിതത്തെ കുറിച്ചാണ് ശരണ്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഇത് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികമാണ്... നിരവധി എയർപോർട്ട് സന്ദർശനങ്ങൾ, മൊബൈൽ നമ്പർ ഡയലുകൾ, വീട് നവീകരണം, നിരവധി റൈഡുകൾ, പാർട്ടികൾ, ജോലി പ്രതിബദ്ധതകൾ, പഠനങ്ങൾ, ബന്ധങ്ങൾ, യാത്രകൾ, കുടുംബ പ്രതിബദ്ധതകൾ, പങ്കിടലും സ്നേഹവും എല്ലാ ഈ ഒരു വർഷത്തിനിടയിൽ ഉണ്ടായി. അവയിൽ ചിലത് ഞങ്ങൾ അനുഭവിക്കേണ്ടതില്ലായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ചിലത് ഞങ്ങൾ ചെയ്തതിൽ എനിക്ക് സന്തോഷം തോന്നി' എന്നാണ് വിവാഹ വാർഷികദിനത്തിൽ വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചത്. ലവ് മാരേജിൽ വിശ്വാസമില്ലാത്തയാളാണ് താനെന്ന് നേരത്തെ ശരണ്യ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നുവെന്നും ലവ് മ്യാരേജില്‍ തനിക്ക് വിശ്വാസമില്ലെന്നുമാണ് ശരണ്യ ആനന്ദ് വിവാഹശേഷം പറഞ്ഞത്. അഭിനയത്തെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്നും അഭിനയത്തിനെ പരിപോഷിപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനാണ് എന്നും ഇഷ്ടപ്പെടുന്നതെന്നും ശരണ്യ മുമ്പ് പറഞ്ഞിരുന്നു. വില്ലൻ വേഷങ്ങളോടുള്ള പ്രിയവും ശരണ്യ വെളിപ്പെടുത്തിയിരുന്നു.

  ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran

  മിനിസ്‌ക്രീനിലെ ശരണ്യയുടെ ആദ്യ പരമ്പരയാണ് കുടുംബവിളക്കാണ്. ഇപ്പോൾ മിനി സ്ക്രീൻ പരമ്പരകളിൽ റേറ്റിങിന്റെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27ന് ഏഷ്യനെറ്റിൽ ആരംഭിച്ച പരമ്പര ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് സീരിയൽ സഞ്ചരിക്കുന്നത്. സുമിത്രയായി തന്മാത്രയടക്കമുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയായ മീര വാസുദേവാണ് അഭിനയിക്കുന്നത്. കെകെ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, ഡോ.ഷാജു, എഫ്ജെ തരകൻ, ദേവി മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്.

  Read more about: television malayalam serial
  English summary
  Kudumbavilakku Fame Saranya Anand's Write-up On Her 1st Engagement Anniversary Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X