For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരുമകളുടെ ബാ​ഗ് പരിശോധനയിൽ കുടുങ്ങി കെകെ, 'പേസ്റ്റ് മുതൽ ഡ്രൈ ഫ്രൂട്ട്സ് വരെ'

  |

  റേറ്റിങിൽ മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റിലെ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവ ബഹുലമായ അതിജീവനമാണ് കുടുംബവിളക്ക് പരമ്പരയുടെ അടിത്തറ. പലതരത്തിലുള്ള പ്രശ്‌നങ്ങളിലൂടെയും ഉയര്‍ന്ന ശിരസുമായി നടന്നുനീങ്ങുന്ന സ്ത്രീയാണ് സുമിത്ര. ആരാധകര്‍ ഹൃദയത്തിലേറ്റിയിട്ടുള്ള സ്ത്രീ കഥാപാത്രം കൂടിയാണ് സുമിത്ര. പലരുടേയും വാക്കുകൾ കേട്ടാണ് ഭർത്താവ് സിദ്ധാർഥ് സുമിത്രയേയും മകളേയും ഉപേക്ഷിച്ച് വേദികയെന്ന സ്ത്രീയെ വിവാഹം ചെയ്തത്. എന്നാൽ വേദികയുടെ മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തികൾ മൂലം സിദ്ധാർഥ് വേദികയെ ഉപേക്ഷിച്ചിരിക്കുകയാണ്.

  Also Read: 'കുമ്പളങിയിൽ അഭിനയിച്ച പെൺകുട്ടിയെന്നായിരിക്കും പറയുക', അ‍ഞ്ച് വർഷം കൊണ്ടുണ്ടായ മാറ്റങ്ങളെ കുറിച്ച്

  തന്മാത്രയടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മീര വാസുദേവാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാർഥ് എന്ന സുമിത്രയുടെ ഭർത്താവായി അഭിനയിക്കുന്നത് കൃഷ്ണ കുമാർ മേനോനാണ്. നിരവധി ആരാധകരാണ് ഇരുവരുടേയും കഥാപാത്രങ്ങൾക്കുള്ളത്. സിദ്ധാർഥിന്റെ മരുമകളയായി സീരിയലിൽ അഭിനയിക്കുന്നത് നടി ആതിര മാധവാണ്. അടുത്തിടെ ആതിര തന്റെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തുന്നതിന് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  Also Read: ​'സീതയായി പ്രേക്ഷകർക്കിടയിലേക്ക്', പ്രിയ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ

  ആതീസ് ലിറ്റിൽ വേൾഡ് എന്ന പേരിലാണ് പുതിയ യുട്യൂബ് ചാനൽ ആതിര ആരംഭിച്ചിരിക്കുന്നത്. കുടുംബവിളക്ക് സീരിയൽ ലൊക്കേഷൻ വിശേഷങ്ങളും തന്റെ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള ആതിര പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ സിദ്ധാർഥിനെ അവതരിപ്പിക്കുന്ന കൃഷ്ണ കുമാർ മേനോനും ഒന്നിച്ചുള്ളതാണ്. കെകെ എന്ന് ആരാധകരും സഹപ്രവർത്തകരും വിളിക്കുന്ന കൃഷ്ണകുമാറിന്റെ ബാ​ഗിന്റെ 'വാട്സ് ഇൻ മൈ ബാ​ഗ്' എന്ന സെഷന്റെ വീഡിയോയാണ് ആരാധകർക്കായി ആതിര പങ്കുവെച്ചത്.

  എല്ലാവരും ഷൂട്ടിന്റെ തിരക്കുകളിൽ ആയിരുന്നപ്പോൾ ആരുടേയും അനുവാദം കൂടാതെയാണ് ആതിര കെകെയുടെ ബാ​ഗ് പരിശോധിച്ചത്. വലിയൊരു സ്കൂൾ ബാ​ഗ് നിറയെ സാധനങ്ങളുമായിട്ടാണ് കെകെ ലൊക്കേഷനിലേക്ക് എത്തുന്നത്. പുസ്തകങ്ങൾ, വസ്ത്രങ്ങൾ, തൊപ്പി, ബെൽറ്റ്, മാസ്ക്, വാച്ച്, ചീപ്പ്, ഏലയ്ക്ക, പേന, ഇയർപോഡ്, ഗുളികകൾ, മാല, ഏലയ്ക്കയുടേയും ഗ്രാമ്പുവിൻറെയും കൂടെ സ്വർണ്ണകമ്മൽ, നെയിൽ കട്ടർ, ഹാൻഡ് സാനിറ്റൈസർ, ബ്രേക്ഫാസ്റ്റ് പാത്രം, ബദാം, പിസ്ത, പെർഫ്യൂം, പാക്ക്, പേഴ്സ്, പേസ്റ്റ് തുടങ്ങിയ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. കെകെ എത്തിയപ്പോൾ തന്റെ അനുവാദമില്ലാതെയാണ് ആതിര മാധവ് ബാ​ഗ് എടുത്തതെന്നും കെകെ പറയുന്നുണ്ട്.

  ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran

  ബാ​ഗ് പരിശോധിച്ചുവെന്നല്ലാതെ താൻ ഒന്നും എടുത്തിട്ടില്ലെന്നും ആതിര വ്യക്തമാക്കി. ഇരുവരുടേയും രസകരമായ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ചിലർ അനുവാദമില്ലാതെ ബാ​ഗ് പരിശോധിച്ചതിന് ആതിരയെ രസകരമായ കമന്റിലൂടെ കളിയാക്കിയിട്ടുമുണ്ട്. 17 വർഷത്തെ കോർപ്പറേറ്റ് കരിയർ അവസാനിപ്പിച്ചാണ് കൃഷ്ണകുമാർ മേനോൻ എന്ന കെ.കെ മേനോൻ അഭിനയ രംഗത്തേക്ക് എത്തിയത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോൾ കുടുംബ വിളക്ക് സീരിയലിലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിൽ എത്തി നിൽക്കുകയാണ്. പലപ്പോഴും സിദ്ധാർഥ് എന്ന കഥാപാത്രത്തിന്റെ സ്വഭാവം മൂലം താൻ ചീത്ത വിളികേൾക്കേണ്ടി വരാറുണ്ടെന്ന് പലപ്പോഴും കെ.കെ മേനോൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ചെറു പ്രാദേശിയ സിനിമയിലൂടെയാണ് കൃഷ്ണകുമാറിന്റെ സിനിമാ സീരിയൽ ജീവിതം ആരംഭിച്ചത്. ചില തമിഴ് സീരിയലുകളിൽ ആ സിനിമയ്ക്ക് ശേഷം കെ.കെയ്ക്ക് അവസരം ലഭിച്ചു. അവിടെ നിന്ന് തമിഴ് സിനിമയിലേക്കും എത്തി. 24 ഡേയ്സ് ആയിരുന്നു ആദ്യ മലയാള സിനിമ. പിന്നീട് കൂടെ, ഉയരെ എന്നീ ചിത്രങ്ങളിലും കൃഷ്ണ കുമാർ മേനോൻ അഭിനയിച്ചു.

  Read more about: serial malayalam
  English summary
  'What’s in sidharth's bag', kudumbavilakku fame athira madhav and k.k menon funny video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X