'എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ'; അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. പാട്ടും തന്റെ മ്യൂസിക് ബാൻഡിന്റെ പ്രവർത്തനങ്ങളും മോഡലിങുമൊക്കെയായി സജീവമാണ് അമൃത. പാപ്പുവെന്ന് വിളിക്കുന്ന മകൾ അവന്തികയും അച്ഛനും അമ്മയും അനിയത്തി അഭിരാമിയും അടങ്ങുന് കുടുംബമാണ് ഇന്ന് അമൃതയുടെ ലോകം. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിങിലുമൊക്കെ സജീവമാണ് അമൃത. പാട്ടിനെ മാത്രമല്ല അഭിനയത്തോട് തനിക്ക് ഭ്രമമുണ്ടെന്നും ആ ​ആ​ഗ്രഹം അടുത്ത് നിറവേറിയേക്കുമെന്നും അമൃത പറഞ്ഞിരുന്നു.

Also Read: ബച്ചൻ കുടുംബത്തിന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോയിലെ ചുമർ ചിത്രത്തിന് പിന്നിലെ കഥ!

സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും ഏറെ ജനപ്രീതി നേടിയ ഒന്നാണ്. എജി വ്‌ളോഗ്‌സ് എന്ന ഒരു യുട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലും ഇരുവരും മത്സരാർത്ഥികളായി എത്തിയിരുന്നു. അമൃത മാത്രമല്ല അനിയത്തി അഭിരാമിയും മോഡലിങ് രംഗത്തും അമൃതയ്ക്കൊപ്പം സം​ഗീത പരിപാടികളിലും സജീവമാണ്. ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പവും യുട്യൂബ് ചാനൽ വ്ലോ​ഗിങുമായിരുന്നു അമൃതയുടെ ഹോബി.

Also Read: 'അനങ്ങിയാൽ പനിയും ജലദോഷവും പരിപാടികൾ ധൈര്യത്തോടെ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥ'; റിമി ടോമി

വിവാഹമോചനം

കൈവിട്ടുപോയി എന്ന് തോന്നിയ ഇടത്ത് നിന്ന് ധൈര്യവും ആത്മവിശ്വാസവും കൊണ്ട് ജീവിതം തിരികെ പിടിച്ച വ്യക്തിയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്കിടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തവരാണ് നടൻ ബാലയും അമൃതയും. 2010ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ശേഷം അവന്തിക ഇരുവരുടേയും ജീവിത്തതിലേക്ക് എത്തി. എന്നാൽ പലവിധ കാരണങ്ങളാൽ 2019ൽ വിവാഹം മോചനം നേടുകയായിരുന്നു.

മകൾക്ക് വേണ്ടിയുള്ള ജീവിതം

ശേഷം അമൃത ഇപ്പോൾ സ്വന്തം വീട്ടിൽ മകൾക്കൊപ്പമാണ് താമസം. വിവാഹമോചന ശേഷം സൈബർ ആക്രമണങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും തിരികെ ജീവിതത്തിലക്ക് വരികയായിരുന്നു അമൃത. മകളും സം​ഗീതവുമാണ് ഇന്ന് അമൃതയുടെ ജീവിത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. വിവാഹമോചന ശേഷവും വിട്ടൊഴിയാതെ പ്രശ്നങ്ങൾ പിന്തുടരുമ്പോഴും അമൃത ശക്തമായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ് ജീവിതത്തോട് പൊരുതിയതും. ജീവിതം വഴിമുട്ടി എന്ന് കരുതി വിഷമിക്കുന്നവർക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അമൃത. പലപ്പോഴും അമൃത തന്നെ പല വേദികളിൽ പറഞ്ഞിട്ടുള്ള വാക്കുകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എന്തൊക്കം സംഭവിച്ചാലും മുന്നോട്ട് പോകണമെന്നും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേയുള്ളൂവെന്ന കാഴ്ചപ്പാട് ഉണ്ടാകണമെന്നും അമൃത സുരേഷ് കുറിച്ചു.

Recommended Video

കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു
സ്വപ്നങ്ങൾക്ക് പിറകെയുള്ള സഞ്ചാരം

'എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക. നമ്മൾ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. ജീവിതത്തിൽ പലതും സംഭവിച്ചേക്കാം...തളർന്നുപോകാതെ അവെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും മുന്നോട്ട് സഞ്ചരിക്കുക' എന്നായിരുന്നു അമൃത കുറിച്ചത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകളെ താൻ വളർത്തുന്ന രീതികളെ കുറിച്ചെല്ലാം അമൃത സുരേഷ് സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തില്‍ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുവെങ്കില്‍ താൻ ഒരിക്കലും സിംഗിള്‍ പാരന്റിംങ് തെരഞ്ഞെടുക്കുകയില്ലായിരുന്നെന്നാണ് അമൃത അന്ന് പറഞ്ഞത്. ഒരു അച്ഛന്റേയും അമ്മയുടേയും കരുതലും സ്നേഹവും മകൾക്ക് കൊടുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. മകളുടെ ഓരോ സന്തോഷ നിമിഷങ്ങളും ആഘോഷമാക്കാൻ അമൃത ശ്രമിക്കാറുണ്ട്. അമ്മയെപോലെ പാട്ടിലും വ്ലോ​ഗിങിലുമെല്ലാം മകൾ അവന്തികയ്ക്കും കമ്പമുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും അവന്തികയ്ക്കുണ്ട്. അമൃത പുറത്തിറക്കുന്ന കവർ സോങുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ജൂൺ, സുല്ല്, സൂഫിയും സുജാതയും തുടങ്ങി നിരവഝി സിനിമകളിൽ പിന്നണി ​ഗാനം ആലപിച്ചിട്ടുണ്ട് അമൃത.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X