twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചൻ കുടുംബത്തിന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോയിലെ ചുമർ ചിത്രത്തിന് പിന്നിലെ കഥ!

    |

    ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ദീപവലി ഇത്തവണയും ബച്ചൻ കുടുംബം ആഘോഷമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ശ്വേത ബച്ചൻ തുടങ്ങി ബച്ചൻ കുടുംബാ​ഗങ്ങളെല്ലാം തിരക്കെല്ലാം മാറ്റിവെച്ച് ദീപാവലി ആ​ഘോഷമാക്കാൻ ഒരുമിച്ച് കൂടിയിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ഭാര്യ ജയബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍ ചെറുമകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളും അമിതാഭ് ബച്ചൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് പ്രത്യേക പൂജയും ഉണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ജൽസയിൽ ദീപാവലി പാർട്ടി സംഘടിപ്പിച്ചിരുന്നില്ല. പകരം കുടുംബാ​ഗങ്ങളുടെ ഒരു കൂടിച്ചേരൽ മാത്രമായിരുന്നു ഒരുക്കിയിരുന്നത്.

    Also Read: 'അനങ്ങിയാൽ പനിയും ജലദോഷവും പരിപാടികൾ ധൈര്യത്തോടെ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥ'; റിമി ടോമി

    കുടുംബാംഗങ്ങളെല്ലാം വെള്ളയുടെ ഷെയ്ഡിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. അഭിഷേകും അഗസ്ത്യയും സിൽവർ കരയോട് കൂടിയ വൈറ്റ് കുർത്ത ധരിച്ചപ്പോൾ ഐശ്വര്യ വൈറ്റ് സിൽവർ കോമ്പിനേഷനിലുള്ള ചുരിദാറാണ് ധരിച്ചത്. അമ്മയുടെ വേഷത്തോട് സാമ്യമുള്ള വസ്ത്രങ്ങളാണ് ആരാധ്യയും ധരിച്ചത്. എല്ലാവർഷവും താരങ്ങൾക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി ബിഗ് ബിയുടെ വീടായ ജൽസയിൽ ദീപാവലി പാർട്ടികൾ സംഘടിപ്പിക്കപ്പെടാറുണ്ട്. കൊവിഡ് മൂലമാണ് ഇപ്പോൾ ബച്ചൻ ആ പാർട്ടി നടത്താത്തത്.

    Also Read: 'ജീപ്പിടിച്ച് അനങ്ങാൻ കഴിയാതെ കിടന്നപ്പോൾ ആദ്യം ഓടിയെത്തിയത് അക്ഷയ്കുമാർ'; ഐശ്വര്യ റായ്

    ദീപാവലി സ്പെഷ്യൽ കുടുംബചിത്രം

    ദീപാവലി ആഘോഷങ്ങൾക്കിടയിൽ പകർത്തിയ ബച്ചന്റെ കുടുംബചിത്രത്തിലെ ഒരു ഫോട്ടോ വളരെയധികം ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ബച്ചന്റെ ബം​ഗ്ലാവിലെ ചുമരിൽ തൂക്കിയിരിക്കുന്ന വെള്ളനിറത്തിലുള്ള കൂറ്റൻ കാളയുടെ ചുമർ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കുതിച്ച് പായാൻ ശ്രമിക്കുന്ന കാളയുടെ ചിത്രം ബച്ചൻ കുടുംബം എന്തിനാണ് വീടിനുള്ളിൽ ഇത്രയേറെ പ്രധാന്യത്തോടെ സൂക്ഷിച്ചിരിക്കുന്നത് എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. കാളയുടെ ചിത്രം വൈറലായതോടെ ഫോട്ടോ സംബന്ധിച്ച് നർമം കലർന്നതും രസിപ്പിക്കുന്നതുമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.

    ആരാധകർ വൈറലാക്കിയ കാളയുടെ ചുമർ ചിത്രം

    2007ൽ റിലീസ് ചെയ്ത അനിൽ കപൂർ സിനിമ വെൽക്കമിലെ അനിൽ കപൂറിന്റെ കഥാപാത്രവുമായി ബന്ധിപ്പിച്ച് വരെ ചുമർ ചിത്രത്തെ കുറിച്ച് കമന്റുകൾ വന്നിരുന്നു. മജ്നു ഭായ് എന്ന കഥാപാത്രത്തെയാണ് അനിൽ കപൂർ അവതരിപ്പിച്ചത്. ചിത്രത്തിൽ ഒരു സീനിൽ കഴുതയേയും കുതിരയേയും വരക്കുന്ന അനിൽ കപൂറിനെ കാണാം. ചിലപ്പോൾ അനിൽ കപൂർ അന്ന് വരച്ച മറ്റൊരു ചിത്രമായിരിക്കാം ബച്ചന്റെ ബം​ഗ്ലാവിലെ ഹാളിൽ തൂങ്ങുന്ന കാളയുടെ ചിത്രമെന്നായിരുന്നു കമന്റുകൾ. എന്നാൽ ഐശ്വര്യത്തിന്റെ പ്രതീകമായാണ് താരകുടുംബം ഇത്തരമൊരു ചുമർ ചിത്രം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

    Recommended Video

    ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
    കുടുംബത്തോടൊപ്പം ജൽസയിലെ ദീപാവലി

    വീട്ടിൽ ഒരു കാളയുടെ പെയിന്റിങ് സ്ഥാപിക്കുന്നതിന് പിന്നിൽ ശക്തമായ ഒരു അർഥമുണ്ടെന്നും, കാളയെ ശക്തി, ആധിപത്യം, വേഗത, ശുഭാപ്തിവിശ്വാസം എന്നിവയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നതെന്നും ഇത് ഓഫീസിന്റെയോ വീടിന്റെയോ ചുമരുകളിൽ സ്ഥാപിക്കുന്നത് വീട്ടിൽ താമസിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ മുന്നേറ്റം കൊണ്ടുവരാൻ സഹായിക്കുമെന്നും ബച്ചന്റെ വീട്ടിലെ ചുമർ ചിത്രം ആത്യന്തിക നേട്ടം, വിജയം, വർധിച്ചുവരുന്ന അഭിവൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നതാണെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അഭിഷേക് ബച്ചന്റെ അവസാനം പുറത്തിറങ്ങിയ സിനിമയുടെ പേര് ബി​ഗ് ബുൾ എന്നായിരുന്നു. കൊവിഡ് മൂലം നഷ്ട്പെട്ട കൂട്ടായുള്ള ആഘോഷങ്ങളെ കുറിച്ചെല്ലാം ബച്ചൻ വിശദമായി സോഷ്യൽമീഡിയകളിൽ എഴുതിയിരുന്നു. കൂടാതെ ദീപാവലി ആശംസിച്ച ആരാധകർക്കും പ്രിയപ്പെട്ടവർക്കും അമിതാഭ് ബച്ചൻ ആശംസകൾ നേർന്നിരുന്നു. ഇമ്രാൻ ഹാഷ്മിക്കൊപ്പം അഭിനയിച്ച ചെഹ്രേയാണ് ഏറ്റവും അവസാനം റിലീസിനെത്തിയ അമിതാഭ് ബച്ചൻ സിനിമ. ബ്രഹ്മാസ്ത്ര, ബട്ടർഫ്ളൈ, മെയ് ഡേ എന്നിവയാണ് റിലീസ് ചെയ്യാനുള്ളത്.

    English summary
    What Is The Bull Painting In Aishwarya Rai And Abhishek Bachchan Viral Diwali photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X