twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജെനുവിനല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്'; ​ഗ്രേസ് ആന്റണി

    |

    കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ഗ്രേസ് ആന്‍റണി. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഭാര്യയായാണ് ഗ്രേസ് ഈ ചിത്രത്തിൽ വേഷമിട്ടത്. സിമി മോൾ എന്ന കഥാപാത്രം, ഗ്രേസിന്‍റെ കരിയറിൽ വലിയ ബ്രേക്കാണ് സമ്മാനിച്ചത്. ഒരു നാടൻ യുവതിയായാണ് ഗ്രേസ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ സിമി മോൾ എന്ന കഥാപാത്രത്തിന്‍റെ ചില ഡയലോഗുകളും, മാനറിസങ്ങളുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ മീമായും ട്രോളായുമൊക്കെ നിറയാറുണ്ട്.

    Also Read: മകനൊപ്പം ആദ്യത്തെ ദീപാവലി ആഘോഷിച്ച് ഡിംപിൾ, ഒപ്പം കാത്തിരുന്ന സന്തോഷവും

    നടിയെന്നതിന് പുറമെ മോഡലും സംവിധായികയും ഡാൻസറുമായെല്ലാം കഴിവ് തെളിയിച്ച നടി കൂടിയാണ് ​ഗ്രേസ് ആന്റണി. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിട്ടുള്ള ​ഗ്രേസ് സ്കൂൾ തലത്തിലെ കലാമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ​​ഗ്രേസിന്റെ ഏറ്റവും പുതിയ സിനിമ കനകം കാമിനി കലഹമാണ്.

    Also Read: സംവിധായകന്റെ വസതിയിൽ വിവാഹനിശ്ചയം നടത്തി വിക്കിയും കത്രീനയും?

    കനകം കാമിനി കലഹം

    നിവിൻ പോളി നായകനായെത്തുന്ന ഫാമിലി എന്റർടൈനറാണ് കനകം കാമിനി കലഹം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 2.0 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. ​അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് എല്ലാവർക്കും വലിയ പ്രതീക്ഷയാണുള്ളത്. സൂരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കനകം കാമിനി കലഹം. നവംബർ 12ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങൾ. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ സീരിയൽ നടിയുടെ വേഷമാണ് ​ഗ്രേസിന്. ഹാപ്പി വെഡ്ഡിങിൽ വിദ്യാർഥിയായി ചിരിപ്പിച്ചവെങ്കിൽ‍ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമായി തനി നാട്ടിൻ പുറത്തുകാരിയായ വീട്ടമ്മയായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ​ഗ്രേസ് അവതരിപ്പിച്ച സിമി. ‌‌

    ജെനുവിനായിരുന്നില്ല ആ ബന്ധം

    ചെറുപ്പം മുതൽ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാൽ സിനിമ എന്നും മനസിലുണ്ടായിരുന്നുവെന്നാണ് ​ഗ്രേസ് ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആദ്യത്തെ ഓഡീഷനിലൂടെയാണ് ​ഗ്രേസ് ഹാപ്പി വെഡ്ഡിങിലേക്ക് എത്തിയത്. കുമ്പളങിയിലെ സിമിയാകാൻ തെരഞ്ഞെടുക്കും മുമ്പ് നിരവധി ഓഡീഷനുകളും വർക്ക് ഷോപ്പുകളും ​ഗ്രേസിന് ലഭിച്ചിരുന്നു. അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയിൽ എത്തിയശേഷമാണെന്നും ​ഗ്രേസ് പറയുന്നു. അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു ചെറു ഹ്രസ്വ ചിത്രം ​ഗ്രേസ് സംവിധാനം ചെയ്തിരുന്നു. നല്ല കഥാപാ​ത്രങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും ​ഗ്രേസ് പറയുന്നു. പ്രണയത്തെ കുറിച്ചും ​ഗ്രേസ് മനസ് തുറന്നു. പ്രണയമുണ്ടായിരുന്നുവെന്നും സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചുവെന്നുമാണ് ​ഗ്രേസ് പറയുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ​ഗ്രേസ് ഫാഷനിലും അഭിനയിത്തിലും എന്നപോലെ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തുകയും ഭക്ഷണത്തെ ഏറെ സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

    സിനിമായോട് ചെറുപ്പം മുതൽ പ്രിയം

    റിയലിസ്റ്റിക്ക് അഭിനയവും സംഭാഷണ ശൈലിയുമാണ് ​ഗ്രേസിനെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങിലെ ​ഗ്രേസ് ഷറഫുദ്ദീന് പാട്ടുപാടി നൽകുന്ന രം​ഗം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും. കുമ്പളങ്ങി നൈറ്റ്സ് ആണ് ഗ്രേസിന് കരിയർ ബ്രേക്ക് ആയത്. തമാശ, ഒരു ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി എന്നീ ചിത്രങ്ങളിലും കുമ്പളങി നൈറ്റ്സിന് ശേഷം ​ഗ്രേസ് അഭിനയിച്ചു.

    Read more about: grace antony
    English summary
    'That love affair ended because i feel that not to be Genuine', says actress grace antony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X