For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയായപോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്'; ​റൂമറുകളോട് പ്രതികരിച്ച് കാജൾ അ​ഗർവാൾ

  |

  തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കാജൾ അ​ഗർവാൾ. 2004 ലെ ബോളിവുഡ് ചിത്രമായ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് കാജൾ അഭിനയരംഗത്തേക്ക് കടന്നത്. മുതിർന്ന തമിഴ് സംവിധായകൻ ഭാരതിരാജയുടെ ബോമ്മലട്ടത്തിൽ അർജുൻ സർജയ്‌ക്കൊപ്പം അഭിനയിച്ചു. തെലുങ്ക് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച അഗർവാൾ 2007ൽ തേജയുടെ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിൽ കല്യാൺ റാമിനൊപ്പം അഭിനയിച്ചു. തെലുങ്കിന് ശേഷം തമിഴിലേക്കാണ് കാജൾ എത്തിയത്. ആദ്യ തമിഴ് സിനിമ പഴനിയായിരുന്നു. 2009ൽ പുറത്തിറങ്ങിയ രാം ചരൺ നായകനായ മ​ഗാധീര എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് കാജൾ തെന്നിന്ത്യയിലൊട്ടാകെ അറിയപ്പെടാൻ തുടങ്ങിയത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത മഹാ​ധീര വലിയ വിജയമായിരുന്നു.

  Also Read: സിദ്ധാർഥിനെ ചോദ്യം ചെയ്ത് അനിരുദ്ധ്, അനിരുദ്ധിന്റെ കരണം പുകച്ച് സുമിത്ര!

  ആര്യ 2, നാൻ മഹാൻ ഇല്ലയ്, വീര, മാട്രാൻ, തുപ്പാക്കി, ജില്ല, മാരി, മെർസൽ, മൊസ​ഗല്ലു എന്നിവയാണ് കാജളിന്റെ റിലീസ് ചെയ്ത പ്രധാന സിനിമകൾ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള കാജൾ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് കാജൾ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വർഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്.

  Also Read: 'ആശങ്കപ്പെടേണ്ടതില്ല...അമ്മ സുഖം പ്രാപിക്കുന്നു, വൈകാതെ തിരിച്ചെത്തും'; സിദ്ധാർഥ് ഭരതൻ

  മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ വിവാഹ ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. പ്രിയ നായികയുടെ വിവാഹം സോഷ്യൽമീഡിയയും ആഘോഷമാക്കിയിരുന്നു. ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. വിവാഹ ശേഷം കൊറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേയ് സിനാമികയിൽ കാജൾ അഭിനയിച്ചിരുന്നു. ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകൻ.

  അടുത്തിടെയാണ് കാജൾ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ റൂമറുകളെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജൾ. ​ഗർഭിണിയാണോ എന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സമയമാകുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കുമെന്നുമാണ് കാജൾ പ്രതികരിച്ചത്. 'അമ്മയെന്ന പദവി നന്നായി കൈകാര്യം ചെയ്യുന്ന എന്റെ സഹോദരി നിഷയെ കാണുമ്പോൾ ഉടൻ തന്നെ അമ്മയാകാൻ എന്നെ പ്രേരിപ്പിക്കാറുണ്ട്. മാതൃത്വം ഒരു അത്ഭുതകരമായ വികാരമാണെന്ന് ഞാൻ കരുതുന്നു. ജീവിതത്തിന്റെ ആ ഘട്ടത്തിൽ ഒരാൾ സ്വയം തിരിച്ചറിവിലൂടെ കടന്നുപോകുന്നതായി എനിക്ക് തോന്നുന്നു. നിഷയുടെ കുഞ്ഞിനെ ഞങ്ങളുടെ കുഞ്ഞിനെപ്പോലെയാണ് കരുതുന്നതും സ്നേഹിക്കുന്നതും. അതിനാൽ തന്നെ അമ്മയായ പ്രതീതിയാണ് എനിക്ക് തോന്നുന്നത്. ഗൗതമിനും എനിക്കും ഇതിനകം മാതാപിതാക്കളായി എന്ന തോന്നൽ ആ കുഞ്ഞ് നൽകുന്നുണ്ട്. സ്വന്തമായി ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ജീവിതത്തിൽ കുറച്ച് കൂടി മാറ്റം വരുമെന്നും കരുതുന്നു' കാജൾ പറഞ്ഞു.

  ആരാണീ കോഴിക്കോട് ശാരദ ? ചെറിയ വേഷങ്ങളിലെ വലിയ കലാകാരി

  ദിവസങ്ങൾക്ക് മുമ്പാണ് കാജളും ​ഗൗതമും അവരുടെ ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചത്. ​ഗൗതം എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും താൻ സിനിമകൾ ചെയ്യണമെന്നും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുമാണ് അദ്ദേഹം സന്തോഷിക്കുന്നതെന്നും നേരത്തെ കാജൾ പറഞ്ഞിരുന്നു. കാജല്‍ അഗര്‍വാള്‍ ടൈറ്റില്‍ റോളിലെത്തുന്ന ബോളിവുഡ് സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഉമ സയലന്‍സ് ഓഫ് ലൈഫ് ഡ്രാമ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എവിഎംഎ മീഡിയ മിറാജ് ഗ്രൂപ്പ് എന്നിവ യോജിച്ച് മന്ത്രരാജ് പലിവാള്‍, അവിഷേക് ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നവാഗതനായ തതഗട്ട സിങ്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു വിവാഹ വീടും അവിടേക്ക് എത്തുന്ന ഉമ എന്ന പെണ്‍കുട്ടിയേയും ചുറ്റിപ്പറ്റിയാണ് ചിത്രം. ഉമയെ അടുത്തറിയാന്‍ ഒരുങ്ങുകയാണെന്നാണ് സിനിമയെ കുറിച്ച് വിവരിച്ച് കാജല്‍ കുറിച്ചത്.

  Read more about: kajal aggarwal
  English summary
  kajal aggarwal Finally Opens Up About Pregnancy, Revealed She Already Feel Like A Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X