പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം, വില രണ്ട് ലക്ഷം ഡോളർ!'

ഇന്ത്യൻ സിനിമയ്ക്ക് എന്നും അഭിമാനമാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡും കടന്ന് ഹോളിവുഡിൽ വരെ ഇന്ത്യൻ സിനിമയുടെ പ്രശസ്തി എത്തിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രിയങ്ക. ഇന്ന് ഹോളിവുഡിന്റെ മരുമകളാണെങ്കിലും ഇന്ത്യൻ സംസ്കാരവും ജീവിതരീതിയും എന്നും ഒപ്പം കൊണ്ടുനടക്കാൻ പ്രിയങ്ക ശ്രമിക്കാറുണ്ട്. താരത്തിന്റെ അഭിമുഖങ്ങളിലെല്ലാം ഇന്ത്യൻ സംസ്കാരത്തോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് പലപ്പോഴും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം വോഗിന് നൽകിയ അഭിമുഖത്തിലെ പ്രിയങ്കയുടെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബൾഗാറിയുടെ ദുബായിയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക.

Also Read: കൊട്ടാരത്തിന് സമാനമായ അകത്തളങ്ങൾ, ആരാധക മനം കവർന്ന് 'ജെൽസ'

ഇത്രയും കാലത്തിനിടയിലെ ജീവിതത്തിൽ സ്വർ​ഗം കണ്ടെത്തിയത് എവിടെ എത്തിയപ്പോഴാണ് എന്ന ചോദ്യത്തിന് വളരെ മൂല്യവത്തായ മറുപടിയാണ് താരം നൽകിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങളാണ് ഭൂമിയിലെ സ്വർ​ഗമായി കാണുന്നത് എന്നാണ് പ്രിയങ്ക പറഞ്ഞത്. സ്വന്തം വീട്ടിലായിരിക്കുന്നതും തന്നെ ഏറെ സന്തോഷിപ്പിക്കുമെന്നും പ്രിയങ്ക പറയുന്നു.

Also Read: അഭിമുഖത്തിനിടെ കരീനയെ കളിയാക്കിയ ഷാഹിദ് കപൂർ! കരീന പ്രതികരിച്ചത് ഇങ്ങനെ....

നിക്ക് നൽകിയ സമ്മാനം

ലഭിച്ചിട്ടുള്ള സമ്മാനങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതും എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തുന്നതുമായ ആഭരണം ഏതാണ് എന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‌‌‌'എന്റെ വിവാഹ മോതിരമാണത്. ഞാൻ അത് പറഞ്ഞില്ലെങ്കിൽ എന്റെ ഭർത്താവ് എന്നെ കൊല്ലും. വെറുതെ തമാശയ്ക്ക് വേണ്ടി പറഞ്ഞതല്ല.... എന്റെ വിവാഹ മോതിരമാണ് എന്നതിൽ സംശയമില്ല. കാരണം അത് അപ്രതീക്ഷിതമായിരുന്നു.... ഞാൻ ധരിക്കുന്ന ആഭരണങ്ങളോടെല്ലാം എനിക്ക് വളരെ അടുപ്പമുണ്ട്. അത് എല്ലായ്പ്പോഴും എന്നെ സംബന്ധിച്ചിടത്തോളം ഓർമ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ എന്റെ വിവാഹ മോതിരമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തീർച്ചയാണ്....' പ്രിയങ്ക പറയുന്നു. 2018ലാണ് പ്രിയങ്ക-നിക്ക് ജോനാസ് വിവാഹം നടന്നത്. ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഏകദേശം രണ്ട് ലക്ഷം ഡോളർ നൽകിയാണ് നിക്ക് പ്രിയങ്കയ്ക്കായി വിവാഹ മോതിരം വാങ്ങിയത്.

ഹൃദയത്തിലാണ് വിവാഹ മോതിരം ധരിക്കുന്നത്

ഭർത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്ര സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. ഇരുവരും ആദ്യമായാണ് സ്വന്തം വീട്ടിൽ ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്നത്. അതിനാൽ തന്നെ ഈ ദീപാവലി തനിക്ക് വളരെ സവിശേഷമായ ഒന്നാണെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ നടന്ന പ്രത്യേക പൂജയിലും ആഘോഷരാവിലും പങ്കെടുക്കാനെത്തിയ പ്രിയ കൂട്ടുകാർക്കും സ്നേഹിതർക്കും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് പ്രിയങ്ക ചോപ്ര ദീപാവലി സ്പെഷൽ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പം നിക് ജൊനാസിനെക്കുറിച്ച് പ്രിയങ്ക കുറിച്ച വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. നിക് ആണ് തന്നിൽ സ്വപ്നങ്ങൾ ജനിപ്പിക്കുന്നതെന്നും തന്റെ ഹൃദയം നിറയെ നിക്കിനോടുള്ള നന്ദിയും കടപ്പാടും സ്നേഹവുമാണെന്നും പ്രിയങ്ക ചോപ്ര കുറിച്ചു. നിക്കിനൊപ്പം ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ ചെയ്യുന്നതിന്റെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.

പ്രിയങ്കയുടെ സ്വന്തം നിക്ക്

പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യൻ സംസ്കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാൻ സാധിച്ചുവെന്ന് നിക് ജൊനാസ് മുമ്പ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ വംശജനായിട്ട് പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുവെന്നും നിക് പറഞ്ഞിരുന്നു. ഉത്തരേന്ത്യയുടെ ചിലഭാഗങ്ങളിൽ നടത്താറുള്ള ഉത്സവമായ കർവ ചൗത്ത് പോലെയുള്ള മതപരമായ ആചാരങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വിഡിയോകളും നിക് ജോനാസ് ഔദ്യേഗിക പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ടൈ​ഗറാണ് അവസാനമായി റിലീസിനെത്തിയ പ്രിയങ്ക ചോപ്ര സിനിമ.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X