For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മറ്റ് സത്രീകളെ നോക്കുന്നത് കജോൾ കണ്ടുപിടിച്ചപ്പോൾ', അജയ് ​ദേവ്​ഗൺ പറയുന്നു

  |

  ബോളിവുഡിൽ അന്നും ഇന്നും ഒരേപോലെ പരസ്പരം പ്രണയിക്കുന്ന താരങ്ങളാണ് കജോളും അജയ് ദേവ്​ഗണും. മറ്റ് പ്രണയ വിവാഹങ്ങളിൽ സംഭവിക്കുന്നത് പോലെ തന്നെ കജോളും അജയിയും ആദ്യ സൗഹൃദത്തിലായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയത്. വിവാഹ ജീവിതം ഇരുപത് വർഷം പിന്നിട്ടിട്ടും ഇരുവരുടേയും ഒരുമയും സ്നേഹവും ഒരു കുറവും വരാതെ നിലനിൽക്കുകയാണ്. താരദമ്പതികളുടെ ജീവിതം മാതൃകയാക്കുന്ന നിരവധി പേർ ബോളിവുഡിലുണ്ട്. അജയ് ദേവ്ഗണും കജോളും ആദ്യമായി കണ്ടുമുട്ടുന്നത് 1995ൽ പുറത്തിറങ്ങിയ ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. അജയിയെ ആദ്യം കണ്ടപ്പോൾ വളരെ വിചിത്രനായ ഒരു മനുഷ്യനായിട്ടാണ് തനിക്ക് തോന്നിയത് എന്നാണ് കജോൾ പറഞ്ഞിട്ടുള്ളത്.

  Also Read: 'ശിവൻ കാലുപിടിച്ച് മാപ്പ് പറയണം', പുതിയ ഡിമാന്റുമായി തമ്പി!

  അധികം വൈകാതെ ഇരുവരും സുഹൃത്തുക്കളായി. അന്ന് മറ്റൊരു പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തിയിരുന്ന അജയിയിൽ നിന്ന് കാജോൾ പ്രണയോപദേശം സ്വീകരിക്കാറുണ്ടായിരുന്നു. ഗുണ്ടാരാജ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇരുവരും പരസ്പരം പ്രണയത്തിലായത്. നാല് വർഷത്തോളം കജോളും അജയിയും പ്രണയിച്ചു. പ്രണയിച്ചിരുന്ന കാലത്ത് ഒരിക്കൽ പോലും ഐ ലവ് യു എന്നോ അതേ വിഭാ​ഗത്തിൽപ്പെടുന്ന പ്രപ്പോസൽ സീനുകളോ തങ്ങൾ പരസ്പരം ചെയ്തിട്ടില്ലെന്നും അജയ് വിവാഹശേഷം വെളിപ്പെടുത്തിയിരുന്നു. 1999ൽ ആണ് അജ്യ ദേവ്​ഗൺ കജോൾ വിവാഹം നടന്നത്. ഇരുവരും മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി വളരെ സ്വകാര്യമായി അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് തങ്ങളുടെ വിവാഹം നടത്തിയത്. നെസ, യു​ഗ് എന്നിങ്ങനെ രണ്ട് മക്കൾ ഇരുവർക്കുമുണ്ട്.

  Also Read: 'വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യണമെന്ന് തോന്നിയിട്ടില്ല', മുൻ കാമുകന്മാരെ കുറിച്ച് കത്രീന

  നടൻ എന്നതിലുപരി ഒരു സംവിധായകനായും കഴിവ് തെളിയിച്ചിട്ടുള്ള അജയ് കജോളിനെ കുറിച്ച് ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ഭാര്യയുടെ സാന്നിധ്യത്തിൽ വെച്ച് അവൾ അറിയാതെ മറ്റ് സുന്ദരികളായ സ്ത്രീകളെ നോക്കിയ സന്ദർഭങ്ങളിൽ തന്റെ കള്ളത്തരം കജോൾ കൈയോടെ പിടിച്ചതിനെ കുറിച്ചാണ് അജയ് വെളിപ്പെടുത്തിയിരിക്കുന്നത്. അജയ് നായകനായ ദി ദി പ്യാർ ദിയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ ഭാര്യയെ ദേഷ്യം പിടിപ്പിക്കാനായി തന്റെ പകുതി പ്രായമുള്ള ചെറുപ്പക്കാരികളുമായി ചുറ്റി നടക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അജയ് അവതരിപ്പിച്ചിരിക്കുന്നത്. തബുവാണ് ചിത്രത്തിൽ അജയിയയുടെ ഭാര്യയായി എത്തിയത്.

  കജോളിനൊപ്പം നിൽക്കുമ്പോൾ മറ്റ് സ്ത്രീകളെ നോക്കിയാൽ അവൾ കളിയാക്കികൊണ്ടുള്ള എന്തെങ്കിലും കമന്റ് പറയുകയും തങ്ങൾ രണ്ടുപേരും ആ തമാശ ആസ്വദിക്കുകയും ചെയ്യുകയാണ് ചെയ്യുന്നതെന്ന് അജയ് ദേവ്​ഗൺ പറ‍ഞ്ഞു. സിനിമാ മേഖലയിൽ തന്നെയാണ് കജോളും എന്നതിനാൽ ഇത്തരം കാര്യങ്ങളൊന്നും സീരിയസായി എടുക്കുന്ന വ്യക്തിയല്ല കജോളെന്നും അജയ് പറയുന്നു. ദി ദി പ്യാർ ദി അക്കിവ് അലി സംവിധാനം ചെയ്ത സിനിമയായിരുന്നു. ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ അജയ് കജോളിനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. 'അവളെ ഒന്ന് നോക്കിയില്ലെങ്കിൽപ്പോലും അവൾ വിഷമിച്ചിരിക്കുന്ന കാര്യം എനിക്ക് മനസിലാകും. എനിക്കും എന്തെങ്കിലും വിഷമമുണ്ടെങ്കിൽ നിമിഷങ്ങൾക്കകം അവൾ അതിനെക്കുറിച്ച് മനസിലാക്കും. പിന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് മനസിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണും. അത്രത്തോളം ആത്മബന്ധം ഞങ്ങൾ തമ്മിലുണ്ട്' എന്നാണ് അജയ് പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ​ഗം​ഗുബായി കത്തിയവാഡി എന്ന ആലിയ ഭട്ട് സിനിമയിലും അജയ് ദേവ്​ഗൺ അഭിനയിച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ ആർആർആറിലും അജയ് അഭിനയിച്ചിട്ടുണ്ട്. മെയ് ഡേ എന്ന അമിതാഭ് ബച്ചൻ സിനിമയാണ് അജയ് എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ. മൈദാൻ, താങ്ക് ​ഗോഡ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അജയിയുടെ മറ്റ് സിനിമകൾ.

  Read more about: kajol ajay devgn
  English summary
  Throwback: Ajay Devgn Opens Up How Kajol React When She Caught Him While Starring A Women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X