ഇലിയാന ഡിക്രൂസിന്റെ കൈപ്പത്തിയിലെ ടാറ്റുവിന് പിന്നലെ രഹസ്യം!
ടാറ്റു പ്രേമികളായ നിരവധി താരങ്ങൾ ഇന്ത്യൻ സിനിമയിലുണ്ട്. പലരും ജീവിതവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളോ ഒക്കെയാണ് ടാറ്റുവായി തങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്നത്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തന്റെ അച്ഛനോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ടാറ്റുവാണ് ശരീരത്തിൽ കുത്തിയിരിക്കുന്നത്. ഡാഡീസ് ലിറ്റിൽ ഗേൾ എന്നാണ് പ്രിയങ്ക കൈത്തണ്ടയിൽ എഴുതിയിരിക്കുന്നത്. പലരും താരത്തിന്റെ ടാറ്റു മാതൃകയാക്കി ശരീരത്തിൽ പച്ചകുത്തിയിട്ടുമുണ്ട്. അതുപോലെ നടൻ അക്ഷയ് കുമാർ താരത്തിന്റെ മകന്റെ പേരാണ് ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. 2001ൽ ആണ് അക്ഷയ് കുമാറിന് മകൻ ആരവ് ജനിക്കുന്നത്.
Also Read: 'മേക്കപ്പിന് കൂടുതൽ സമയം ചെലവഴിക്കുന്നതിന് കാരണമുണ്ട്'; നടി ഭാനുപ്രിയ
നടനും സംവിധായകനുമായ അജയ് ദേവ്ഗൺ ശിവന്റെ രൂപമാണ് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്. ഒരു മലാഖയുടെ രൂപമാണ് നടി കങ്കണ റണൗട്ട് പച്ചകുത്തിയിരിക്കുന്നത്. നടി സാമന്ത തന്റെ മുൻ ഭർത്താവായിരുന്ന നാഗചൈതന്യയുടെ പേരായിരുന്നു ശരീരത്തിൽ പച്ചക്കുത്തിയിരിക്കുന്നത്. താരങ്ങളുടെ പുത്തൻ ടാറ്റുകൾ കാണുമ്പോൾ അർഥമെന്താണെന്ന് ആരാധകർ തിരക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ച ചെയ്യുന്നത് നടി ഇലിയാന ഡിക്രൂസിന്റെ കൈയ്യിലെ ടാറ്റുവാണ്.
Also Read: 'അവന്റെ മരണശേഷം ആ വീട്ടിലേക്ക് പോകാറില്ല'; നടൻ രഞ്ജിത്ത് രാജ്

കൈപ്പത്തിയിൽ കൃത്യമായ ഇടവേളകളിൽ മൂന്ന് കുത്തുകളാണ് ടാറ്റുവായി ഇലിയാന ചെയ്തിരിക്കുന്നത്. ആരാധകർക്കായി ഇൻസ്റ്റഗ്രാം വഴി ഒരുക്കിയ ചോദ്യോത്തര വേളയിലെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇലിയാന ടാറ്റുവിന്റ അർഥം വെളിപ്പെടുത്തിയത്. കൈയിലുള്ള ആ മൂന്ന് ഡോട്ടുകൾ എന്താണ് അർത്ഥമാക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടനെ ഇലിയാനയുടെ മറുപടിയെത്തി. ടാറ്റൂവിന്റെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. അതിൽ ഒരു വലിയ കുത്തും രണ്ട് ചെറിയ കുത്തുകളുമാണുള്ളത്. 'ആ കുത്തുകൾ എന്റെ സഹോദരിമാരേയും എന്നേയും സൂചിപ്പിക്കുന്നു. ചെറിയ കുത്തുകൾ എന്റെ സഹോദരിമാരും വലിയ കുത്ത് ഞാനുമാണ്' ഇലിയാന പറഞ്ഞു.

തമിഴ് സിനിമകളിലൂടെയും അല്ലു അർജുൻ സിനിമകളിലൂടെയുമാണ് ഇലിയാന മലയാളിക്ക് സുപരിചതയായത്. വിദേശിയായ ഇലിയാന മുംബൈയിലാണ് ജനിച്ചത്. ഏറെക്കാലം ഗോവയിലായിരുന്നു ഇലിയാനയും കുടുംബവും താമസിച്ചിരുന്നത്. മോഡലിങിലൂടെയാണ് ഇലിയാന സിനിമയിലേക്ക് എത്തുന്നത്. 2006ൽ ആണ് ഇലിയാന സിനിമകളിൽ അഭിനയിച്ച് തുടങ്ങുന്നത്. തെലുങ്കിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. ദേവദാസു ആയിരുന്നു ആദ്യ സിനിമ നൻബൻ ആയിരുന്നു താരത്തിന്റെ ആദ്യ തമിഴ് സിനിമ. റിയ സന്താനം എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ഇലിയാന അവതരിപ്പിച്ചത്. വിജയ്, ജീവ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ സിനിമയിൽ വിജയിയുടെ നായികയായിരുന്നു ഇലിയാന. സിനിമ വലിയ വിജയമായിരുന്നു. പാട്ടുകളും ഹിറ്റായതോടെ മലയാളത്തിലും ഇലിയാന അറിയപ്പെടാൻ തുടങ്ങി. ജൂലായ് എന്നൊരു തെലുങ്ക് സിനിമയിൽ ഇലിയാന അല്ലു അർജുന്റെ നായികയായിരുന്നു.
Recommended Video

ബർഫിയാണ് ഇലിയാനയുടെ ആദ്യ ബോളിവുഡ് സിനിമ. പ്രിയങ്ക ചോപ്ര രൺബീർ കപൂർ എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മേയിൻ തേരാ ഹീറോ, റസ്റ്റോം, ഹാപ്പി എൻഡിങ്, പാഗൽ പണ്ഡി എന്നീ ബോളിവുഡ് സിനിമകളിലും ഇലിയാന അഭിനയിച്ചു. അഭിഷേക് ബച്ചൻ സിനിമ ദി ബിഗ് ബുള്ളിലും ഇലിയാന നായികയായിരുന്നു. ഹോട്ട് സ്റ്റാറിലാണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. കൂക്കി ഗുലാട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അമർ അക്ബർ അന്തോണിയാണ് അവസാനമായി റിലീസിനെത്തിയ ഇലിയാനയുടെ തെലുങ്ക് സിനിമ. തേര ക്യാ ഹോഗാ ലവ്ലി എന്ന സിനിമയാണ് ഇനി റിലീസിനെത്താനുള്ള ചിത്രം.


Click it and Unblock the Notifications











