'നാടൻ വസ്ത്ര ധാരണത്തെ പ്രഹസനമെന്ന് വിളിച്ചു, മോഡേൺ ആയപ്പോഴും പരിഹസിച്ചു.. മാറേണ്ടത് ഞാൻ അല്ല!'
നൂറ് സിനിമയിൽ അഭിനയിക്കുന്നതിന് സമാനമായ പ്രശസ്തിയും ആരാധകരേയും സമ്മാനിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് ഷോ. ഇന്ത്യയിൽ വളരെയേറെ ജനപ്രിയമായ ബിഗ് ബോസ് ഷോ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ നടത്തപ്പെടുന്നുണ്ട്. അത്രത്തോളം ജനപ്രീതിയും പ്രേക്ഷക ശ്രദ്ധയും നേടികൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ മലയാളത്തിൽ സംഘടിപ്പിച്ച് കഴിഞ്ഞു. സിനിമാ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും സാധാരണക്കാരുടെ പ്രതിനിധികളായ ആളുകളുമാണ് ബിഗ് ബോസ് മത്സരാർഥികളായി ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്.
Also Read: ഇലിയാന ഡിക്രൂസിന്റെ കൈപ്പത്തിയിലെ ടാറ്റുവിന് പിന്നലെ രഹസ്യം!
ബിഗ് ബോസ് വീടിനുള്ളിലെ പെരുമാറ്റവും ഗെയിമുകൾ കളിക്കുന്ന രീതിയും പരിഗണിച്ച് മത്സരാർഥികൾക്ക് വോട്ടുകൾ നൽകി മാർക്കിട്ട് വിലയിരുത്തുന്നത് ബിഗ് ബോസ് ഷോയുടെ പ്രേക്ഷകർ തന്നെയാണ്. മലയാളത്തിലെ മൂന്ന് സീസണും വലിയ വിജയമായിരുന്നു. അതിൽ രണ്ടാം സീസൺ മാത്രമാണ് ഫിനാലെ ഇല്ലാതെ കൊവിഡ് പ്രതിസന്ധി മൂലം അവസാനിപ്പിച്ചത്. നടൻ മോഹൻലാൽ ആയിരുന്നു മൂന്ന് സീസണിലും അവതാരകനായി എത്തിയത്.
Also Read: 'മേക്കപ്പിന് കൂടുതൽ സമയം ചെലവഴിക്കുന്നതിന് കാരണമുണ്ട്'; നടി ഭാനുപ്രിയ

മൂന്നാമത്തെ ബിഗ് ബോസ് മലയാളം സീസണിൽ വിജയിയായത് സിനിമാ സീരിയൽ താരം മണിക്കുട്ടനായിരുന്നു. മൂന്നാം സീസണിലെ മത്സരാർഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു സൂര്യ മേനോൻ. ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയാണ് സൂര്യ മേനോൻ. ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ സെൻസേഷൻ ഉണ്ടാക്കിയ മത്സരാർത്ഥി കൂടിയാണ് സൂര്യ. മണിക്കുട്ടനോടുള്ള സൂര്യയുടെ വൺവേ പ്രണയവും സൂര്യയുടെ ഇടപെടലുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്. ഐശ്വര്യറായിയെ ഓർമ്മപ്പെടുത്തുന്ന നിരവധി മേക്കോവർ ഷൂട്ടുകളും സൂര്യ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ ഡിജെ കൂടിയാണ് സൂര്യ. മോഹൻലാലിനൊപ്പം കാണ്ഡഹാറിലും സൂര്യ അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ വസ്ത്രധാരണത്തെയും മേക്കപ്പിനേയും നിരവധി പേർ സോഷ്യൽമീഡിയകളിൽ വിമർശിക്കാറുണ്ട്. തനിക്കെതിരെ വരുന്ന അത്തരം വിമർശനങ്ങൾക്കും സൈബർ ബുള്ളിയിങ് നടത്തുന്നവർക്കുമെതിരെ തന്റെ പുതിയ മേക്കോവറിലൂടെ മറുപടി നൽകിയിരിക്കുകയാണ് സൂര്യ. നാടൻ വസ്ത്രം ധരിച്ച് വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് നിരവധി പേർ പരിഹസിച്ചുവെന്നും മോഡേൺ ആയി ഒരുങ്ങി വന്നപ്പോൾ അതിനെയും ചിലർ വിമർശിച്ചുവെന്നും ഇതോടെ മാറേണ്ടത് താൻ അല്ല തന്നെ വിമർശിക്കുന്നവരുടെ ചിന്താഗതികളാണ് എന്നാണ് താൻ മനസിലാക്കിയെന്നാണ് സൂര്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒപ്പം പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും സൂര്യ പങ്കുവെച്ചു. ബാലാമണിയിൽ നിന്നും ഹോളിവുഡ് അന്ന ബെല്ലെയിലേക്ക് ഒരു എത്തിനോട്ടം എന്ന തലക്കെട്ടോടെയാണ് സൂര്യ പുത്തൻ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.
Recommended Video

'ഒരു ബിഗ്ഗ്‌ബോസ് മത്സരാർഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ഒരു മനുഷ്യനാണ് ഞാനും. വിവിധ രീതികളിൽ ഉള്ള മേക്കോവർ ചെയ്യുക എന്നത് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ് ഞാൻ. നൃത്തം ചെയ്യുന്ന കൊണ്ട് അതിൽ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകൾ ഞാൻ മാറ്റി നിർത്തിയിരുന്നെങ്കിൽ എന്റെ എഴുത്ത് ഉൾപ്പെടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു. മിറർ റൈറ്റിങ് ഉൾപ്പെടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങൾ ആയിരുന്നു. ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങൾക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂർണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആർക്കും കഴിയില്ല. ഒരു സീസണൽ ബിഗ് ബോസ് മത്സരാർഥി എന്നതിലുപരി എന്റെ കരിയറിൽ ഉള്ള ആഗ്രഹങ്ങൾ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങൾക്ക് എന്നിൽ കാണാൻ സാധിച്ചേക്കാം. വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം പ്രാന്തൻ എന്ന് പറഞ്ഞിട്ടേ ഉള്ളൂ. അന്നത്തെ പല പ്രാന്തൻ ആശയങ്ങളുമായിരുന്നു പിൽകാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതും. ഒരേ രീതിയിൽ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാടൻ വസ്ത്രം ധരിച്ച് വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് പരിഹസിച്ചു. മോഡേൺ ആയി ഒരുങ്ങി വന്നപ്പോൾ അതിനേയും. അതിൽ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്.... മാറേണ്ടത് ഞാൻ അല്ല. നമ്മൾ ഓരോരുത്തരുടെയും ചിന്തകൾ ആണ്. ഡിംപൽ പറഞ്ഞത് പോലെ ഒരാളുടെ വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്' എന്നായിരുന്നു സൂര്യയുടെ കുറിപ്പ്.


Click it and Unblock the Notifications











