twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പപ്പയെ കാണാൻ ഓടിയെത്തിയ ലൂക്ക', ​ഗർഭകാലം മിയ പരസ്യമാക്കാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്

    |

    മലയാളത്തിന്റെ പ്രിയതാരം മിയ തനിക്ക് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്ന വിവരം ജൂലൈയിലാണ് ആരാധകരെ അറിയിച്ചത്. പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും മിയയും ഭർത്താവ് അശ്വിനും ആദ്യമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. വ്യവസായി അശ്വിന്‍ ഫിലിപ്പ് ആണ് താരത്തിന്റെ ജീവിത പങ്കാളി. മിയയുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷപൂര്‍വമാണ് ഏറ്റെടുത്തത്. 2020ൽ ആയിരുന്നു താരത്തിന്റെ വിവാഹം. കൊവിഡ് കാലത്തായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താരത്തിന്റെ വിവാഹത്തിൽ പങ്കെടുത്തത്.

    Also Read: 'കരൾ രോ​ഗം ബാധിച്ച് മരിച്ച സിനിമാക്കാരെല്ലാം മദ്യത്തിന് അടിമകളല്ല'

    മറ്റ് സെലിബ്രിറ്റികളെ പോലെ മിയ തന്റെ ​ഗർഭകാലം സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തുകയോ ആഘോഷിക്കുകയോ ചെയ്തിരുന്നില്ല. മിയയുടെ വിവാഹം കഴിഞ്ഞ ശേഷം നടനും മിയയുടെ സുഹൃത്തുമായ ​ഗോവിന്ദ് പത്മസൂര്യ മിയയേയും അശ്വിനേയും സന്ദർശിച്ചിരുന്നു. അന്ന് മിയയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ജിപിയുടെ വീഡിയോ കണ്ടവരെല്ലാം മിയ ഗർഭിണി ആണോ എന്ന സംശയം പറഞ്ഞിരുന്നു. എന്നാൽ നടി വാർത്തയോട് പ്രതികരിച്ചിരുന്നില്ല. മാസങ്ങൾക്ക് ശേഷം കുഞ്ഞ് പിറന്നപ്പോഴാണ് സന്തോഷം പങ്കുവെച്ച് മിയ എത്തിയത്.

    Also Read: 'നാടൻ വസ്ത്ര ധാരണത്തെ പ്രഹസനമെന്ന് വിളിച്ചു, മോഡേൺ ആയപ്പോഴും പരിഹസിച്ചു.. മാറേണ്ടത് ഞാൻ അല്ല!'

    ​ഗർഭകാലം മറച്ചുവെക്കാൻ കാരണം

    മിയയുടെ ​ഗർഭകാലവും പ്രസവവും ഒന്നും പരസ്യമാക്കാതിരുന്നതിന് തക്കതായ കാരണം ഉണ്ട് എന്നാണ് ഇപ്പോൾ മിയയുടെസഹോദരിയും യുട്യൂബറുമായ ജിനി പറയുന്നത്. ജിനി തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് മിയയുടെ പ്രസവത്തെ കുറിച്ച് വെളിപ്പെടുത്താതിരുന്നതിന് പിന്നില കാരണം വ്യക്തമാക്കിയത്. മനപൂർവം മറച്ചുവെച്ചതല്ലെന്നും ​ഗർഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാം എന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് ജിനി പറയുന്നത്. പ്രസവത്തിനുള്ള തിയ്യതിക്ക് രണ്ട് മാസം മുമ്പ് തന്നെ കുഞ്ഞ് പിറന്നുവെന്നും ശേഷം ഒരു മാസത്തോളം കുഞ്ഞ് എൻഐസിയുവിൽ ആയിരുന്നുവെന്നും ശേഷമാണ് കുഞ്ഞിനെ തങ്ങളുടെ കൈകളിലേക്ക് ലഭിച്ചതെന്നും ജിനി പറഞ്ഞു.

    പപ്പയെ കാണാൻ ഓടിയെത്തിയ ലൂക്ക

    ഇപ്പോൾ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ജിനി അറിയിച്ചു. ഇത്തരത്തിലുള്ള പലവിധ കാരണങ്ങൾ ഉണ്ടായിരുന്നതിനാലാണ് തീരുമാനിച്ചിരുന്ന പോലെ ബേബി ഷവർ നടത്താനോ, കുഞ്ഞിന് ആവശ്യമായ സാധനങ്ങൾ കരുതാനോ സാധിക്കാതിരുന്നതെന്നും എല്ലാ വളരെ പെട്ടാണ് സംഭവിച്ചതെന്നും മിയയുടെ സഹോദരി ജിനി പറഞ്ഞു. കുഞ്ഞ് ആരോ​ഗ്യവാനായി വീട്ടിലേക്ക് എത്തിയപ്പോഴുള്ള വീഡിയോയും ജിനി പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കണ്ടവരെല്ലാം 'മിയയുടെ പപ്പയെ കാണാനാകും ലൂക്ക പെട്ടന്ന് നിങ്ങളിലേക്ക് എത്തിയത്' എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ലൂക്ക ജനിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാണ് മിയയുടെ പിതാവ് ജോർജ് ജോസഫ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളാൽ താരത്തിന്റെ അച്ഛൻ ചികിത്സയിലായിരുന്നു. ലൂക്ക ആദ്യമായി മിയയുടെ വീട്ടിലേക്ക് എത്തുന്നതിന്റെ വീഡിയോയിൽ മിയയുടെ പിതാവ് ജോർജിനേയും കാണാം. ഒരു മാസത്തോളമാണ് കുഞ്ഞിനെ എൻഐസിയുവിൽ സൂക്ഷിച്ചത്. ലൂക്കയുടെ മാമോദീസ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും മിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

    കുഞ്ഞിനൊപ്പം ജീവിതം ആഘോഷമാക്കി മിയ

    ആഘോഷമായിട്ടായിരുന്നു മിയ ക‍ുഞ്ഞിന്റെ മാമോദീസ ചടങ്ങുകളും നടത്തിയത്. വിവാഹത്തോടെ സിനിമാ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് മിയ. വിവാഹശേഷം തുടർന്ന് അഭിനയിക്കുന്നതിൽ ഭർത്താവ് അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ നടി വ്യക്തമാക്കിയിരുന്നു. അമ്മയായശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ മിയ. വളരെ ഏറെ സന്തോഷം നൽകുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മകന് വേണ്ടിയാണ് ഇപ്പോൾ സമയം ചിലവഴിക്കുന്നതെന്നും അടുത്തിടെ മിയ വ്യക്തമാക്കിയിരുന്നു. മകന് പാട്ടുപാടികൊടുകുന്ന വീഡിയോ അടുത്തിടെ മിയ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും അത് വൈറലായി മാറുകയും ചെയ്തിരുന്നു. അമ്മയുടെ പാട്ട് ചെറുപുഞ്ചിരിയോടെ അരികിൽ കിടക്കുന്ന കുഞ്ഞ് ലൂക്ക ആരാധകരുടേയും ഹൃദയം കവർന്നു. സെലിബ്രിറ്റികളടക്കം മിയയുടേയും കുഞ്ഞിന്റേയും വീഡിയോ ഏറ്റെടുത്തിരുന്നു.

    വീട്ടുകാർ നിശ്ചയിച്ച് നടത്തിയ വിവാഹം

    സിനിമയിമയിൽ നിന്നുമല്ലാതെ കുടുംബം കണ്ടെത്തിയ വരാനായിരുന്നു മിയയുടേത്. കൊച്ചി സ്വദേശിയാണ് അശ്വിന്‍ ഫിലിപ്പ്. ഇവരുടെ വിവാഹ നിശ്ചയം 2020ലെ ലോക്ക് ഡൗണിലായിരുന്നു. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ്, ​ഗാർഡിയൻ എന്നിയ ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമകൾ. ഡ്രൈവിങ് ലൈസൻസിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ വേഷമാണ് മിയ അവതരിപ്പിച്ചത്. നർമ്മം കലർന്ന കഥാപാത്രത്തെ മിയ മികച്ചതാക്കി. സീരിയലുകളിലൂടെ സിനിമയിലെത്തിയ നടിയാണ് മിയ. ഭക്തി സീരിയലുകളിൽ മാതാവിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് മിയ സീരിയൽ അഭിനയം ആരംഭിച്ചത്. ശേഷ നിരവധി സിനമകളിൽ സഹതാരമായും അഭിനയിച്ചു. അൽഫോൻസാമ്മയായിരുന്നു ആദ്യ ഭക്തി സീരിയൽ. ഒരു സ്മോൾ ഫാമിലി, ഡോക്ടർലവ്, ഈ അടുക്ക കാലത്ത് എന്നിവയാണ് ആദ്യ കാലത്ത് മിയ സഹതാരമായി അഭിനയിച്ച സിനിമകൾ. ചേട്ടായീസ് എന്ന ബിജുമേനോൻ ചിത്രത്തിലെ മെർലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി. പിന്നീട് റെഡ് വൈൻ, മെമ്മറീസ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ശേഷം കുഞ്ചാക്കോ ബോബൻ സിനിമ വിശുദ്ധൻ മിയയെ മുൻനിര നായികയാക്കി.

    Recommended Video

    പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
    അഭിനയം ഉപേക്ഷിക്കില്ല

    വിശുദ്ധനിലെ ​ഗാനങ്ങളടക്കം വലിയ ഹിറ്റായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മിയ നായിക വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. ഇൻട്ര് നേട്ര് നാളയ് ആണ് മിയയുടെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രം. 2015ൽ പുറത്തിറങ്ങിയ സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമ അനാര്‍ക്കലിയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തിൽ ചില പരസ്യ ചിത്രങ്ങളിലും മിയ വേഷമിട്ടിരുന്നു. യമൻ, ഷെർലക് ടോംസ്, ബോബി, ഇര, പരോൾ, എന്റെ മെഴുതിരി അത്താഴങ്ങൾ, പട്ടാഭിരാമൻ, ബ്രദേഴ്സ് ഡേ എന്നിവയാണ് മിയയുടേയതായി റിലീസ് ചെയ്ത മറ്റ് പ്രധാന സിനിമകൾ.

    Read more about: miya george
    English summary
    Actress Miya George open up about why she hides her pregnancy period
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X