മിന്നുന്നതെല്ലാം പൊന്നല്ല! പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് നടിമാര്‍ മാത്രമല്ല; ബോളിവുഡിലെ പ്രമുഖ നടന്മാരും!

ബോളിവുഡ് മാത്രമല്ല ഏത് ഭാഷയിലെ സിനിമാ താരങ്ങളെക്കുറിച്ചും നടക്കുന്ന ചര്‍ച്ചയാണ് പ്ലാസ്റ്റിക് സര്‍ജറിയെന്നത്. താരങ്ങള്‍ തങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താനോ കൂട്ടാക്കാനോ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് സാധാരണമാണ്. എന്നും എപ്പോഴും പെര്‍ഫെക്ടായിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയും സിനിമാലോകത്തിന്റെ സമ്മര്‍ദ്ദവുമൊക്കെയാണ് താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപത്തില്‍ മാറ്റം വരുത്താനുള്ള കാരണം.

പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്ന് പറഞ്ഞ ഒരുപാട് താരങ്ങളുണ്ട്. പക്ഷെ പലപ്പോഴും നടിമാര്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചായിരിക്കും സമൂഹം ചര്‍ച്ച ചെയ്യുക. എന്നാല്‍ നടിമാര്‍ മാത്രമല്ല നടന്മാരും പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. പക്ഷെ അതേക്കുറിച്ച് ആരും അവരോട് ചോദിക്കുകയും അവര്‍ അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യില്ലെന്നതാണ് സത്യാവസ്ഥ. ഇവിടെ, ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത താരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

 ഷാരൂഖ് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്ന് വിളിക്കുന്ന ഷാരൂഖ് ഇന്നും ഒരുപാട് ആരാധകരുടെ സ്വപ്‌ന കാമുകനാണ്. റൊമാന്റിക് ഹീറോ എന്ന പേര് ഷാരൂഖിനോളം ചേരുന്ന ആരുമുണ്ടാകില്ല. ലുക്കിന്റെ കാര്യത്തിലും അഭിനയത്തിലുമെല്ലാം കിങ് തന്നെയാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഷാരൂഖും പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബൊട്ടോക്‌സും ചെറുപ്പമായി നില്‍ക്കാന്‍ ഇഞ്ചക്ഷനുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട് ഷാരൂഖ്. ഫെയ്‌സ് ലിഫ്റ്റും കണ്ണിനു താഴെയുള്ള ത്വക്ക് ടൈറ്റാക്കാനുള്ള സര്‍ജറിയും ഷാരൂഖ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരുപാട് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് സല്‍മാന്‍ ഖാന്‍ വിധേയനായിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിംഗ് നടത്തിയിട്ടുള്ള സല്‍മാന്‍ ഖാന്‍ ബൊട്ടോക്‌സിനും ചീക്ക് ഫില്ലേഴ്‌സിനും വിധേയനായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെറുപ്പം നിലനിര്‍ത്താനും തന്റെ ബോഡി നിലനിര്‍ത്താനുമാണ് സല്‍മാന്‍ ഖാന്‍ സര്‍ജറി നടത്തിയത്.

രണ്‍ബീര്‍ കപൂര്‍

ഈയ്യടുത്ത് കൂടി രണ്‍ബീര്‍ കപൂര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിംഗ് നടത്തിയിരുന്നു. വിവാഹത്തിന് മുമ്പായിട്ടായിരുന്നു രണ്‍ബീര്‍ മുടി ശരിയാക്കിയത്. രണ്‍ബീറിന്റെ മുന്‍കാല ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രവും നോക്കിയാല്‍ ഇത് വ്യക്തമാകും. ഇതിന് പുറമെയും രണ്‍ബീര്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആമിര്‍ ഖാന്‍

മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന താരമാണ് ആമിര്‍ ഖാന്‍. എപ്പോഴും വ്യത്യസ്തനായി നില്‍ക്കാന്‍ ശ്രമിക്കുന്ന ആമിര്‍ ഖാന്‍ പോലും പ്ലാസ്റ്റിക് സര്‍ജറിയുടെ പാത തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖത്തെ ചുളിവുകള്‍ മാറ്റാനായിരുന്നു ആമിര്‍ ഖാന്‍ സര്‍ജറി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സെയ്ഫ് അലി ഖാനും

ബോളിവുഡിലെ നാലമാത്തെ ഖാന്‍ ആയ സെയ്ഫ് അലി ഖാനും ചെറുപ്പം നിലനിര്‍ത്താന്‍ ബൊട്ടോക്‌സിന് വിധേയനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫേസ് ലിഫ്റ്റ് നടത്തിയ താരം തന്റെ കണ്ണുകള്‍ക്ക് താഴെയുള്ള ത്വക്ക് റിമൂവ് ചെയ്യുന്ന സര്‍ജറിയും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഷാഹിദ് കപൂര്‍


ബോളിവുഡിലെ മറ്റൊരു മുന്‍ നിര നടനാണ് ഷാഹിദ് കപൂര്‍. തുടക്കത്തിലെ ചോക്ലേറ്റ് ബോയ് ഇമേജില്‍ നിന്നും ആക്ഷന്‍ ഹീറോയായും മികച്ചൊരു നടനായും മാറിയ താരമാണ് ഷാഹിദ് കപൂര്‍. ഷാഹിദ് റൈനോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂക്കിന്റെ ഷെയ്പ്പ് ശരിയാക്കാന്‍ വേണ്ടി നടത്തുന്ന സര്‍ജറി ആണിത്.

താരങ്ങളില്‍ പലരും പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ പലരും തയ്യാറാകാറില്ല. ്അതേസമയം തുറന്ന് പറഞ്ഞ നടിമാരും കുറവല്ല. പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ പേരില്‍ താരങ്ങളെ ക്രൂശിക്കുന്നതും പതിവാണ്. എന്നാല്‍ പെര്‍ഫെക്ട് ലുക്ക് എന്ന സമ്മര്‍ദ്ദം എത്രത്തോളമാണെന്നും താരങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും എങ്ങനെയാണെന്നോ താരങ്ങളുടെ തിരഞ്ഞെടുപ്പുകളെ അംഗീകരിക്കാനും പലപ്പോഴും സമൂഹം ശ്രമിക്കാറില്ലെന്നതും വസ്തുതതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X