കാമുകന്‍ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചു, സിനിമയില്ലാതാക്കി സൂപ്പര്‍താരത്തിന്റെ ഭാര്യ; പ്രിയങ്കയുടെ പ്രണയങ്ങള്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര അവിടേയും വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഈയ്യടുത്തായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും അച്ഛനും അമ്മയുമായത്. മാല്‍തി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്.

നിക്കുമായി പ്രണയത്തിലാകും മുമ്പ് പല നടന്മാരുടെ പേരും പ്രിയങ്കയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. നിക്ക് ജൊനാസുമായി പ്രണയത്തിലാകും മുമ്പ് ആറ് പേരുമായി പ്രിയങ്ക പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അങ്ങനെ പ്രിയങ്കയുടെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ചും കാമുകന്മാരേയും കുറിച്ചും വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യം

പ്രിയങ്കയുടെ പ്രണയങ്ങളില്‍ ആദ്യം വാര്‍ത്തകളില്‍ ഇടം നേടുന്നത് അസീം മര്‍ച്ചന്റുമായുള്ളതായിരുന്നു. മോഡലിംഗ് കാലത്തായിരുന്നു ഈ പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ ബോളിവുഡിലേക്ക് എത്തിയതോടെ ഈ പ്രണയം അവസാനിപ്പിക്കുകയായിരുന്നു പ്രിയങ്ക. പിന്നീട് പ്രിയങ്കയുടെ മുന്‍ മാനേജര്‍ പ്രകാശ് ജജ്ജു പറഞ്ഞത് അസീമുമായിട്ടുണ്ടായിരുന്ന പ്രണയത്തില്‍ നിരന്തരം പ്രശ്‌നമായിരുന്നുവെന്നും അസീമുമായുള്ള വഴക്കുകള്‍ കാരണം ഒരിക്കല്‍ പ്രിയങ്ക ചോപ്ര ആത്മഹത്യക്കായി ശ്രമിച്ചുവെന്നായിരുന്നു.

ഹര്‍മന്‍ ബവേജ

ലവ് സ്റ്റോറി 2050 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടനാണ് ഹര്‍മന്‍ ബവേജ. നിര്‍മ്മാതാവ് ഹാരി ബവേജയുടെ മകനാണ് ഹര്‍മന്‍. പ്രിയങ്കയായിരുന്നു ഹര്‍മന്റെ ആ്ദ്യ നായിക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരും അഞ്ച് വര്‍ഷത്തോളം പ്രണയിച്ചിരുന്നുവെന്നും പിന്നീടാണ് പിരിയുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 ഷാഹിദ്

പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയവും ഒരിടയ്ക്ക് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു പ്രണയ വാര്‍ത്തകള്‍ സജീവമായത്. ഒരിക്കല്‍ പ്രിയങ്ക ചോപ്രയുടെ വീട്ടില്‍ ആദായനികുത വകുപ്പ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വാതില്‍ തുറന്നത് ഷാഹിദ് കപൂറായിരുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. പക്ഷെ പിന്നീടൊരു അഭിമുഖത്തില്‍ ഷാഹിദ് പ്രണയം സമ്മതിച്ചിരു്ന്നു.

അക്ഷയ്

പ്രിയങ്കയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു അക്ഷയ് കുമാറുമായുള്ളത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇരുവരും ഒരുമിച്ച് അഞ്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ട്വിങ്കിള്‍ ഖന്ന ഇടപെടുകയായിരുന്നു. പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും അക്ഷയെ ട്വിങ്കിള്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ താരങ്ങള്‍ നിരസിച്ചുവെങ്കിലും പിന്നീടൊരിക്കലും പ്രിയങ്കയും അക്ഷയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

 ഷാരൂഖ്


പ്രിയങ്കയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ വിവാദമായിരുന്നു ഷാരൂഖ് ഖാനുമായുള്ളത്. ഇരുവരും ഡോണ്‍ 2വിന്റെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും പ്രിയങ്കയും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഒരിക്കല്‍ ഷാരൂഖ് ഖാന്റെ അതേ ജാക്കറ്റ് ധരിച്ച് പ്രിയങ്കയെ കണ്ടതോടെയാണ് റിപ്പോര്‍ട്ടുകള്‍ ശ്ക്തമാകുന്നത്. പിന്നീടൊരിക്കല്‍ ഒരഭിമുഖത്തില്‍ പരോക്ഷമായി ഈ ബന്ധത്തെക്കുറിച്ച് പ്രിയങ്ക സംസാരിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ട്വിങ്കിളിനെ പോലെ ഗൗരി ഖാനും ഇടപെടുകയായിരുന്നു. ഷാരൂഖ് ഖാനെ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ വിലക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ബോളിവുഡിലെ താര സര്‍ക്കിളുകളില്‍ നിന്നും പ്രിയങ്ക പുറത്താക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Recommended Video

Priyanka chopra's natural hair mask
ലോക്കി

നിക്കുമായി പ്രണയത്തിന് മുമ്പ് പ്രിയങ്കയുടെ പേരിനൊപ്പം മറ്റൊരു ഹോളിവുഡ് താരത്തിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ലോക്കിയായി ആരാധകര്‍ക്ക് സുപരിചിതനായ ടോം ഹിഡില്‍ടണ്‍ ആയിരുന്നു ഇത്. ഇരുവരും ഒരു എമ്മി അവാര്‍ഡിന് ശേഷമുള്ള പാര്‍ട്ടിയില്‍ വച്ചാണ് പരിചയപ്പെടുന്നത്. നമ്പറുകളും കൈമാറിയതായി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ ഗോസിപ്പുകള്‍ കെട്ടടങ്ങുകയും ചെയ്തിരുന്നു. പിന്നീടൊരിക്കല്‍ തനിക്ക് ഒരു ഹോളിവുഡ് താരവുമായി പ്രണയമുണ്ടായിരുന്നുവെന്ന് പ്രിയങ്ക സമ്മതിച്ചതോടെ ഈ വാര്‍ത്ത വീണ്ടും ഉയര്‍ന്നു വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X