'താരത്തിളക്കത്തിന്റെ ചിലവ്'; ഷാരൂഖ് മുതല്‍ കത്രീന വരെ, ബോളിവുഡ് താരങ്ങളുടെ ഷോക്കടിപ്പിക്കും കറന്റ് ബില്ല്‌

താരങ്ങളുടെ ആര്‍ഭാട ജീവിതം എന്നും ആരാധകരെ ആകര്‍ഷിക്കുന്ന ചര്‍ച്ചാ വിഷയമാണ്. താരങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന ആര്‍ഭാടം പലപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്നതായിരിക്കും. ലളിത ജീവിതം ആഗ്രഹിക്കുന്ന താരങ്ങളുണ്ടെങ്കിലും മിക്കപ്പോഴും ആ ലാളിത്യം പോലും ആരാധകരെ സംബന്ധിച്ച് വലിയ ആര്‍ഭാടമായിരിക്കും. താരങ്ങളുടെ വമ്പന്‍ വീടിന്റേയും ആഢംബര വാഹനത്തിന്റേയുമൊക്കെ വില കേട്ട് ആരാധകര്‍ ഞെട്ടിയതിന് കണക്കുണ്ടാകില്ല.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം കൊട്ടാരം കണക്കുള്ള വീടുകളെക്കുറിച്ചെല്ലാം ആരാധകര്‍ ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട്. എന്നാല്‍ ഇവരുടെ കറന്റ് ബില്ല് എത്രയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? ചിന്തിച്ചിട്ടുള്ളവര്‍ക്കുള്ള ഉത്തരങ്ങളാണിവിടെ.

Shahrukh Khan

ബോളിവുഡിന്റെ ഷെഹന്‍ഷാ ആണ് അമിതാഭ് ബച്ചന്‍. അദ്ദേഹം തന്നെ തന്റെ സിനിമയില്‍ പറഞ്ഞത് പോലെ ജൂഹുവിലാണ് അമിതാഭ് ബച്ചന്റെ കൊട്ടാരം കണക്കുള്ള വീട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അമിതാഭ് ബച്ചന്റെ കറന്റ് ബില്ല് 22 മുതല്‍ 25 ലക്ഷം വരെയാണ്. ഷാരൂഖ് ഖാനോളം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ വീടായ മന്നത്തും. പേര് പോലെ തന്നെ സ്വപ്‌നതുല്യമാണ് മനത്ത് എന്ന വീടും.

ഷാരൂഖ് ഖാന്‍ എന്ത് ചെയ്താലും അത് ഗ്രാന്റ് ആയിരിക്കും. ഒരിക്കല്‍ മന്നത്തിന് മുന്നില്‍ വച്ച് ഈ വീട് ഞാന്‍ സ്വന്തമാക്കുമെന്ന് ശപഥമെടുത്താണ് ഷാരൂഖ് മന്നത്ത് സ്വന്തമാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മന്നത്തിലെ കറന്റ് ബില്ലെന്നത് 43 മുതല്‍ 45 ലക്ഷം വരെയാണ്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്റെ ജീവിതവും രാജകീയമാണ്. ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാന്‍ ഖാന്‍ താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്റെ കറന്റ് ബില്ല് 23 മുതല്‍ 25 ലക്ഷം വരെയാണ്.

പൊതുവെ ലളിത ജീവിതം ആഗ്രഹിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. സിനിമയ്ക്ക് പുറത്തുള്ള തന്റെ ജീവിതം സ്വകാര്യവും ലളിതവുമായി വെക്കാനാണ് ആമിറിന് ഇഷ്ടം. ഒമ്പത് മുതല്‍ 11 വരെയാണ് ആമിര്‍ ഖാന്റെ കറന്റ് ബില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതാണോ ഈ പറഞ്ഞ ലാളിത്യം എന്ന് ഏതൊരു ആരാധകനും തോന്നാവുന്നതാണ്!

ബോളിവുഡ് താരങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ കൊട്ടാരത്തില്‍ ജീവിക്കുന്ന വ്യക്തിയാണ് സെയ്ഫ് അലി ഖാന്‍. എന്നാല്‍ താരം കാലങ്ങളായി മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സെയ്ഫും കരീനയും തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലെ കറന്റ് ബില്ലായി അടയ്ക്കുന്നത് 30-32 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Shahrukh Khan

ഇന്ന് ബോളിവുഡിലെ ഏറ്റവും ജനപ്രീയ ജോഡിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. 2018 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. മുംബൈയിലെ പ്രഭാദേവി മേഖലയിലാണ് ഇരുവരുടേയും വീടുള്ളത്. 13 മുതല്‍ 15 ലക്ഷം വരെയാണ് ദീപ് വീര്‍ ജോഡിയുടെ കറന്റ് ബില്ല് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡിലെ മറ്റൊരു ജനപ്രീയ ജോഡിയാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ തീര്‍ത്തും സ്വകാര്യമായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ പ്രണയം എന്നും ചര്‍ച്ചയായിരുന്നു. ജൂഹുവില്‍ സമുദ്രത്തിന് മുഖമായി വരുന്ന അപ്പാര്‍ട്ടുമെന്റിലാണ് വിക്കിയും കത്രീനയും താമസിക്കുന്നത്. ഇവിടുത്തെ കറന്റ് ബില്ല് എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X