For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായ താരസുന്ദരിമാര്‍! സദാചാരക്കാരെ വെറും ചാരമാക്കിയവര്‍

  |

  സമൂഹത്തിലെ പല മേഖലകളിലെന്നത് പോലെ തന്നെ സിനിമാ ലോകവും പുരുഷാധിപത്യം നിലനില്‍്ക്കുന്ന ഒന്നാണ്. സിനിമാ ലോകത്തെ, പ്രത്യേകിച്ചും നടിമാരെ സദാചാരകണ്ണുകളിലൂടെ കാണുന്നതും പതിവാണ്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള വിവേചനങ്ങളും മാറ്റിനിര്‍ത്തപ്പെടലുകള്‍ക്കും നടിമാര്‍ ഇരകളാകാറുണ്ട്. വിവാഹ ശേഷവും അമ്മയായതിന് ശേഷവുമൊക്കെ മാറ്റി നിര്‍ത്തപ്പെടുന്നതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.

  Also Read: ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ്! തുറന്നടിച്ച് ബിലഹരി

  എന്നാല്‍ സിനിമാലോകത്തിന്റേയും സമൂഹത്തിന്റേയും നടപ്പുരീതികളെ വെല്ലുവിളിക്കുന്നവരും കുറവല്ല. വിവാഹ കഴിച്ചതിന് ശേഷം ഗര്‍ഭം ധരിക്കുക, മറിച്ച് വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായാല്‍ മോശക്കാരിയായി കാണുന്നതാണ് നമ്മുടെ സമൂഹത്തിന്റെ രീതി. എന്നാല്‍ ചിലര്‍ ആ സദാചാര ബോധത്തെ തിരുത്താന്‍ തയ്യാറാകുന്നുണ്ട്. അങ്ങനെ വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായി മാറിയ ബോളിവുഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

  കൊങ്കണ സെന്‍ ശര്‍മ, നടന്‍ രണ്‍വീര്‍ സിംഗ് ഷോരെയും കൊങ്കണയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നത് 2010 ലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ കൊങ്കണ ഗര്‍ഭിണിയായിരുന്നു. ഹരൂണ്‍ എന്നാണ് ഇരുവരുടേയും മകന്റെ പേര്. കൊങ്കണയും രണ്‍വീര്‍ ഷോരെയും പിന്നീട് വിവാഹ ബന്ധം അവസാനിപ്പിച്ചു. അഭിനേത്രിയായും സംവിധായകയായുമെല്ലാം കൊങ്കണ നിറ സാന്നിധ്യമാണ്.

  അതുല്യ നടിയായ നീന ഗുപ്തയുടേയും ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റേയും മകളാണ് നടിയും ഡിസൈനറുമായ മസബ ഗുപ്ത. മസബയ്ക്ക് നീന ജന്മം നല്‍കുമ്പോള്‍ താരം വിവാഹിതയായിരുന്നില്ല. താനും വിവിയനും തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും മകളെ ഒറ്റയ്ക്ക് വളര്‍ത്തിയതിനെക്കുറിച്ചുമെല്ലാം മറയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് നീന ഗുപ്ത. സിനിമാ ലോകത്തുള്ള പല വിവേചനങ്ങളെക്കുറിച്ചും നീന തുറന്ന് സംസാരിച്ചിട്ടുണ്ട്.

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശ്രീദേവി. താരത്തിന്റേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മൂത്ത മകള്‍ ജാന്‍വിയെ ശ്രീദേവി ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നില്ല. ശ്രീദേവിയുടെ പാതയിലൂടെ മകള്‍ ജാന്‍വി കപൂറും ഇന്ന് സിനിമയിലെത്തിയിരിക്കുകയാണ്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന യുവനടിയാണ് ജാന്‍വി കപൂര്‍. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല.

  ഒട്ടും നിനച്ചിരിക്കാതെ ശ്രീദേവിയെ മരണം കവരുകയായിരുന്നു. പിന്നീട് ധഡക്ക് എന്ന ചിത്രത്തിലൂടെ മകള്‍ ജാന്‍വി സിനിമയിലെത്തി. ഇപ്പോഴിതാ ഇളയമകള്‍ ഖുഷിയും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.

  ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തിയ നടിയാണ് സെലീന ജെയ്റ്റ്ലി. 2011 മാര്‍ച്ചില്‍ താരം ഇരട്ടകുട്ടികളുടെ അമ്മയായി. പിന്നാലെ ജൂലൈയിലാണ് സെലീനയും കാമുകന്‍ പീറ്റര്‍ ഹാഗും വിവാഹിതരാകുന്നത്. പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു സെലീന. നടി അമൃത അറോറയും കാമുകന്‍ ഷക്കീല്‍ ലഡാക്കും വിവാഹം കഴിക്കുന്നത് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ്. നടി മലൈക അറോറയുടെ സഹോദരിയും കരീന കപൂറിന്റെ അടുത്ത സുഹൃത്തുമാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമൃത.

  ഒരു അഭിമുഖത്തിനിടെയാണ് കല്‍ക്കി കേക്ല താന്‍ ഗര്‍ഭിണിയാണെന്ന് അറിയിക്കുന്നത്. പിന്നീട് താരം ഗര്‍ഭകാല ഫോട്ടോഷൂട്ടും നടത്തി. ഗയ് ഹെര്‍ഷ്ബെര്‍ഗ് ആണ് താരത്തിന്റെ ജീവിതപങ്കാളി. ബോളിവുഡിലെ സമാന്തര സിനിമകളിലൂടേയും മുന്‍നിര സിനിമകളിലൂടേയും തന്നിലെ പ്രതിഭ അടയാളപ്പെടുത്തിയാണ് കല്‍ക്കി സ്വന്തമായൊരു ഇടം നേടുന്നത്.

  Recommended Video

  Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview

  മിസ് ഇന്ത്യ പട്ടം നേടി സിനിമിയലെത്തിയ നടിയാണ് നേഹ ധൂപിയ. അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് നേഹ ധൂപിയയും അങ്കദ് ബേദിയും തങ്ങള്‍ വിവാഹം കഴിച്ചെന്ന് അറിയിക്കുന്നത്. പിന്നീടൊരു അഭിമുഖത്തില്‍ വിവാഹത്തിന് മുമ്പ് തന്നെ നേഹ ഗര്‍ഭിണിയായിരുന്നുവെന്ന് അങ്കദ് വെളിപ്പെടുത്തുകയായിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലായി മാറാറുണ്ട്

  .

  English summary
  From Sridevi To Neha Dhupia Actresses Who Broke Cliche And Became Pregnant Before Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X