വീഡിയോയില്‍ കുടുങ്ങാതെ പാട്ടുപാടുന്ന സ്ത്രീ; ലെറ്റ് ബോയിയെ തള്ളിയിട്ടു; പ്രേതാനുഭവം പങ്കുവച്ച് താരങ്ങള്‍!

പ്രേതം, ആത്മാവ് എന്നൊക്കെ പറയുന്നത് ശരിക്കും ഉണ്ടോ എന്ന് ചോദിച്ചാല്‍ ആളുകള്‍ രണ്ട് തട്ടിലാകും. യുക്തിപരമായി ചിന്തിക്കുമ്പോള്‍ അങ്ങനൊരു സാധ്യതയില്ലെന്ന് ഒരുവിഭാഗം പറഞ്ഞാല്‍ ഉണ്ടെന്ന് മറ്റൊരു വിഭാഗം വാദിക്കും. എന്തായാലും പ്രേതവും ആത്മാവുമൊക്കെ നമ്മളുടെ ചര്‍ച്ചകളില്‍ നിന്നോ കഥകളില്‍ നിന്നോ ഒരിക്കലും ഇല്ലതാകില്ല. സിനിമകളിലും പ്രേതങ്ങളുടെ സാന്നിധ്യം സ്ഥിരം സംഭവമാണ്.

സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലപ്പോഴും പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മിക്കപ്പോഴും താരങ്ങളുടെ ചിന്തകള്‍ മാത്രമായിരിക്കും ഇതെങ്കിലും അവരെ ഭയപ്പെടുത്താന്‍ ഈ അനുഭവങ്ങള്‍ക്ക് സാധിക്കും. അങ്ങനെ ചില ബോളിവുഡ് താരങ്ങളും അവരുടെ പ്രേതാനുഭവങ്ങളും വായിക്കാം തുടര്‍ന്ന്.

രണ്‍വീര്‍

ബാജിറാവു മസ്താനിയുടെ ചിത്രീകരണത്തിനിടെ തനിക്ക് സാക്ഷാല്‍ പേഷ്വാ ബാജിറാവുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് രണ്‍വീര്‍ പറഞ്ഞത്. ''വളരെ ട്രിപ്പിയായൊരു അനുഭവമായിരുന്നു. എനിക്ക് ശരിക്കും പേടിയായി. അന്ന് ഷൂട്ട് നല്ല ബുദ്ധിമുട്ടായിരുന്നു. എനിക്കൊരു സാന്നിധ്യം അനുഭവപ്പെട്ടു. അന്നത്തെ രംഗം എനിക്കിത്തിരി ബുദ്ധിമുട്ടുള്ളതായിരുന്നു. നന്നായി വരേണ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അപ്പോള്‍ അവിടെയുള്ള കറുത്ത ചുവരില്‍ വെള്ള പൊടികള്‍ വീണ് കിടക്കുന്നത് കണ്ടു. ആ പൊടികള്‍ക്ക് ബാജിറാവുവിന്റെ രൂപമായിരുന്നു. അദ്ദേഹത്തിന്റെ ടര്‍ബനും കണ്ണുകളും മൂക്കും മീശയും കയ്യും കാണാം'' എന്നാണ് രണ്‍വീര്‍ പറഞ്ഞത്.

വരുണ്‍ ധവാന്‍

എബിസിഡി ടുവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു വരുണ്‍ ധവാന് അനുഭവമുണ്ടായത്. ഒരു ഗായികയുടെ പ്രേതമുണ്ടെന്ന് പറയപ്പെടുന്ന ഹോട്ടലിലായിരുന്നു വരുണ്‍ താമസിച്ചിരുന്നത്. രാത്രികാലങ്ങളില്‍ താന്‍ ആരോ പാടുന്നത് കേള്‍ക്കുമായിരുന്നുവെന്നും വാതില്‍ തനിയെ തുറക്കപ്പെടുമായിരുന്നുവെന്നുമാണ് വരുണ്‍ പറഞ്ഞത്. ആത്മ എന്ന സിനമയുടെ ചിത്രീകരണത്തിനിടെയാണ് നവാസൂദ്ദിന്‍ സിദ്ദീഖിയുടെ പ്രതാനുഭവം. ചിത്രീകരണത്തിനിടെ ഒരു സ്ത്രീ പാടുന്നത് കേള്‍ക്കുകയായിരുന്നു. പിന്നീട് ഇത് വീഡിയോയില്‍ പകര്‍ത്തിയെങ്കിലും വീഡിയോ പിന്നീട് പ്ലേ ചെയ്ത് നോക്കുമ്പോള്‍ അതില്‍ ശബ്ദമുണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്.

കൃതി സനോണും

കൃതി സനോണും ഒരിക്കല്‍ അനുഭവം പങ്കുവച്ചിരുന്നു. ''ഞങ്ങള്‍ ദില്‍വാലെയുടെ ചിത്രീകരണത്തിലായിരുന്നു. രാത്രി എന്റെ മേക്കപ്പര്‍ ആര്‍ട്ടിസ്റ്റിന് അവളുടെ മുറിയിലാരോ ഉള്ളതായി തോന്നി. ബോഡി ലോഷന്റെ ഒരു കുപ്പിയുണ്ടായിരുന്നു. അത് നിലത്ത് വീഴും. എടുത്ത് തിരികെ വെക്കും. പിന്നേയും വീഴും. അവിടെ കാറ്റുണ്ടായിരുന്നില്ല. ടേബിള്‍ അനങ്ങിയതുമുണ്ടായില്ല. പിന്നീട് തന്നെ ആരോ പിടിച്ച് തള്ളിയതായി തോന്നിയെന്നും പറഞ്ഞു. ഞങ്ങളെല്ലാവരും പേടിച്ചു പോയി'' എന്നായിരുന്നു കൃതി പറഞ്ഞത്.

താപ്‌സി പന്നു

താപ്‌സി പന്നുവിനും സമാന അഭിപ്രായമുണ്ടായിട്ടുണ്ട്. തനിക്ക് പ്രേതത്തില്‍ വിശ്വാസമുണ്ടെന്നും താപ്‌സി പറഞ്ഞിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. താന്‍ താമസിച്ച ഹോട്ടലില്‍ പ്രേതബാധയുണ്ടെന്ന് നേരത്തെ കേട്ടിരുന്നുവെന്നും താപ്‌സി പറയുന്നു. രാത്രി ആരുടെയോ കാലൊച്ച കേള്‍ക്കുകയായിരുന്നു. പേടിച്ചാണ് താനന്ന് ഉറങ്ങിയതെന്നാണ് താപ്‌സി പറയുന്നത്. രാജ്കുമാര്‍ റാവുവും പ്രേതാനുഭവം പങ്കുവച്ച താരമാണ്.

രാജ്കുമാര്‍ റാവു

''ഞങ്ങള്‍ സ്ത്രീയുടെ ചിത്രീകരണത്തിലായിരുന്നു. പെര്‍ഫ്യൂമകള്‍ ഉപയോഗിക്കരുത്, സ്ത്രീകള്‍ മുടി കെട്ടിയടരുത്, ആരും ഒറ്റയ്ക്ക് പുറത്ത് പോകരുത് എന്നൊക്കെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഒരു ദിവസം രാത്രി മൂന്ന് മണിയ്ക്കായിരുന്നു ചിത്രീകരണം. 20-30 അടി ഉയരത്തില്‍ ഇരിക്കുകയായിരുന്നു ലൈറ്റ് ബോയ്. പെട്ടെന്ന് അവന്‍ താഴെ വീണു. തന്നെ ആരോ തള്ളിയിട്ടെന്നാണ് അവന്‍ പറഞ്ഞത്. മൂന്ന് നാല് ദിവസം അവന്‍ ആശുപത്രിയിലായിരുന്നു'' എന്നാണ് രാജ്കുമാര്‍ റാവു പറഞ്ഞത്.

വസ്തുത എന്തായാലും

പ്രേതം എന്നതിന് പിന്നിലെ വസ്തുത എന്തായാലും അത്തരം കഥകള്‍ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആളുകള്‍ക്ക് ഇഷ്ടമുള്ളതാണ്. പ്രേതസിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ തെളിവാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X