പ്രസവിക്കാന്‍ പോയത് സ്വയം കാറോടിച്ച്, ഡ്രൈവിംഗിനിടെ പ്രസവവേദന; അനുഭവം വെളിപ്പെടുത്തി ഗോഹര്‍
ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഗോഹര്‍ ഖാന്‍. ബിഗ് ബോസിലൂടെയാണ് ഗോഹര്‍ താരമായി മാറുന്നത്. ബിഗ് ബോസ് ഹിന്ദി സീസണ്‍ എഴിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ഗോഹര്‍. സീരിയലിന് പുറമെ സിനിമാ ലോകത്തും ഗോഹര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്താണ് ഗോഹര്‍ മകന് ജന്മം നല്‍കിയത്. കരിയറു മദര്‍ഹുഡുമൊക്കെ ബാലന്‍സ് ചെയ്ത് മുന്നോട്ട് പോകുന്ന ഗോഹര്‍ പലര്‍ക്കും പ്രചോദനമാണ്.
ഇപ്പോഴിതാ താന്‍ പ്രസവിക്കാനായി ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഗോഹര്‍ ഖാന്‍. സീഹാന്‍ എന്നാണ് ഗോഹറിന്റെ മകന്റെ പേര്. സെയ്ദ് ആണ് താരത്തിന്റെ ഭര്‍ത്താവ്. ഗര്‍ഭകാലത്തെല്ലാം താന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഗോഹര്‍ പറയുന്നുണ്ട്.

''ഡോക്ടറുടെ അപ്പോയിന്‍മെന്റുണ്ടായിരുന്നു. പോകുന്ന വഴിക്കാണ് വേദന ആരംഭിക്കുന്നത്. ഞാന്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഭര്‍ത്താവ് അടുത്തു തന്നെ ഇരിപ്പുണ്ടായിരുന്നു. തുടര്‍ന്നും ഞാന്‍ തന്നെ വണ്ടി ഓടിച്ചു. നാലരയ്ക്കാണ് ആശുപത്രിയിലെത്തുന്നത്. ഒമ്പതര ആയപ്പോഴേക്കും സീഹാന്‍ ജനിച്ചു. ഞാന്‍ വണ്ടിയോടിച്ചാണ് പ്രസവിക്കാന്‍ പോയത്'' എന്നാണ് ഗോഹര്‍ പറയുന്നത്.
നേരത്തെ പ്രസവാനന്തരം വണ്ണം കുറച്ചതിനെക്കുറിച്ച് ഗോഹര്‍ സംസാരിച്ചിരുന്നു. കുഞ്ഞ് ജനിച്ച് പത്ത് ദിവസത്തിനകം താന്‍ പത്തു കിലോ കുറച്ചുവെന്നാണ് ഗോഹര്‍ പറഞ്ഞത്. ആറ് കിലോ കൂടി കുറക്കണം എന്നും ഗോഹര്‍ പറഞ്ഞിരുന്നു. താരത്തിന്റെ മാറ്റം സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്നതായിരുന്നു. തീര്‍ത്തും അവിശ്വസനീയമെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
മോഡലിംഗിലൂടെയാണ് ഗോഹര്‍ അഭിനയത്തിലേക്ക് എത്തുന്നത്. മിസ് ഇന്ത്യ പട്ടത്തിനായി മത്സരിക്കുകയും ചെയ്തിരുന്നു. അഭിനയത്തിന്റെ തുടക്കം സംഗീത വീഡിയോകൡലൂടെയായിരുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായ റോക്കറ്റ് സിംഗ് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ഗെയിം, ഇഷക്‌സാദെ, ഫീവര്‍, ബദ്രിനാഥ് കി ദുല്‍ഹനിയ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

2013 ലാണ് ഗോഹര്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സീസണ്‍ 7 ന്റെ വിജയിയായി മാറാനും ഗോഹറിന് സാധിച്ചു. ബിഗ ബോസില്‍ വച്ച് ഗോഹറും സഹമത്സരാര്‍ത്ഥി കുഷാല്‍ ടണ്ടനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. തുടര്‍ന്നാണ് ഗോഹര്‍ സെയ്ദ് ദര്‍ബാറുമായി പ്രണയത്തിലാകുന്നത്. സെയ്ദും അഭിനേതാവാണ്. 2020 ഡിസംബര്‍ 25 നായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. കഴിഞ്ഞ മെയ് മാസമാണ് ദമ്പതികള്‍ക്ക് മകന്‍ ജനിക്കുന്നത്.
2021 ല്‍ പുറത്തിറങ്ങിയ 14 ഫേരെ ആണ് ഗോഹറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്കും ടെലിവിഷനും പുറമെ ഒടിടി ലോകത്തും ഗോഹര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താണ്ഡവ്, സാള്‍ട്ട് സിറ്റി, സിക്ഷ മണ്ഡല്‍ തുടങ്ങിയ സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications