ആ താരം കയ്യില്‍ നിന്നും പിടിവിട്ടില്ല, മുറിക്കകത്ത് കയറി കുറ്റിയിട്ടു; 18-ാം വയസിലെ ദുരനുഭവം
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ഗോഹര്‍ ഖാന്‍. അവതാരകയായും ഗോഹര്‍ കയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ഗോഹറിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗോഹര്‍. ഇപ്പോഴിതാ ഒരു നടനില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് ഗോഹര്‍ ഖാന്‍.
ഒരു അഭിമുഖത്തിനിടെയായിരുന്നു ഗോഹറിന് മോശം അനുഭവമുണ്ടായത്. തനിക്ക് അന്ന് 18 വയസ് മാത്രമായിരുന്നുവെന്നും ഗോഹര്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ താരത്തിന്റെ പേരോ മറ്റോ വെളിപ്പെടുത്താന്‍ ഗോഹര്‍ തയ്യാറായിട്ടില്ല. അഭിമുഖത്തിലുടനീളം അയാള്‍ തന്റെ കൈ പിടിച്ചു കൊണ്ടാണ് സംസാരിച്ചതെന്നും കഴിഞ്ഞപ്പോള്‍ തന്റെ നമ്പര്‍ ചോദിച്ചുവെന്നുമാണ് ഗോഹര്‍ പറയുന്നത്.

ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോഹര്‍ മനസ് തുറന്നത്. തന്റെ വിജെ കാലത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഗോഹറിന്റെ വെളിപ്പെടുത്തല്‍. ''അയാള്‍ എന്റെ കൈ വിടുന്നതേയില്ല. എന്നെയത് അസ്വസ്ഥയാക്കി. എങ്ങനെ കൈ വലിച്ചെടുക്കുമെന്ന് ഞാന്‍ ചിന്തിച്ചു'' എന്നാണ് ഗോഹര്‍ പറയുന്നത്. അഭിമുഖത്തിലുടനീളം താന്‍ അങ്ങനെ തന്നെയാണ് ഇരുന്നതെന്നും ഗോഹര്‍ പറയുന്നുണ്ട്.
താന്‍ ആ നടന്റെ വലിയ ആരാധികയാണെന്നും അതിനാല്‍ അയാളെ ദേഷ്യപ്പെടുത്താന്‍ തനിക്ക് ഭയമായിരുന്നുവെന്നും ഗോഹര്‍ പറയുന്നുണ്ട്. എന്നാല്‍ നേരിടുന്ന അവസ്ഥ തന്റെ സംവിധായകന്‍ കണ്ടുവെന്നും ഗോഹര്‍ പറയുന്നു. ഷൂട്ട് കഴിഞ്ഞതും സംവിധായകന്‍ തന്നോട് മുറിയില്‍ കയറി ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഗോഹര്‍ പറയുന്നത്.
''അദ്ദേഹം എന്തിനാണ് അത് പറഞ്ഞതെന്ന് എനിക്ക് ആദ്യം മനസിലായില്ല. പക്ഷെ ഞാനത് അനുസരിച്ചു. പിന്നെയാണ് അറിയുന്നത് ആ താരം എന്റെ നമ്പര്‍ ചോദിച്ചു വന്നുവെന്ന്. ഞാന്‍ എന്താണ് പറയാതെ പോയതെന്നും ചോദിച്ചുവത്രെ'' ഗോഹര്‍ പറയുന്നു. എന്തുകൊണ്ടാണ് തനിക്ക് അങ്ങനെ സംഭവിച്ചതെന്ന് കുറേക്കാലം താന്‍ ചിന്തിച്ചു നടന്നിരുന്നുവെന്നും ഗോഹര്‍ പറയുന്നു.
അതേസമയം താരങ്ങളെക്കുറിച്ചുള്ള നല്ല ഓര്‍മ്മയും ഗോഹര്‍ പങ്കുവെക്കുന്നുണ്ട്. സൂപ്പര്‍ താരം ഗോവിന്ദയെക്കുറിച്ചാണ് ഗോഹര്‍ സംസാരിച്ചത്. താന്‍ ചെറുതായിരിക്കുമ്പോള്‍ ഗോവിന്ദ തന്റെ കസിന്റെ കല്യാണത്തിന് വന്നിരുന്നുവെന്നാണ് ഗോഹര്‍ പറയുന്നത്. ഗോവിന്ദ തന്നെ എടുത്ത് ഫോട്ടോയെടുത്തുന്നുവെന്നും തനിക്ക് അന്ന് മൂന്ന് വയസായിരുന്നുവെന്നും ഗോഹര്‍ പറയുന്നുണ്ട്.

''വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അദ്ദേഹത്തെ ഇന്റര്‍വ്യു ചെയ്യാനായി അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ചെന്നു. തുടങ്ങും മുമ്പ് തന്നെ ചെറുപ്പത്തില്‍ അദ്ദേഹത്തിനൊപ്പം എടുത്ത ഫോട്ടോ കയ്യിലുണ്ടെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ഉടനെ എഴുന്നേറ്റ് ഈ പെണ്‍കുട്ടിയെ ഇവിടെ നിന്നും കൊണ്ടു പോകൂ, എനിക്ക് ഈ ഇന്റര്‍വ്യു ചെയ്യണ്ട എന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. പെട്ടെന്ന് അദ്ദേഹം പൊട്ടിച്ചിരിച്ചു. എന്നോട് ഇരിക്കൂവെന്നും തമാശയാണെന്നും പറഞ്ഞു'' ഗോഹര്‍ പറയുന്നു. ഗോവിന്ദയും ഭാര്യയും ഇന്നും തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും ഗോഹര്‍ പറഞ്ഞു.
ബിഗ് ബോസ് ഹിന്ദിയുടെ ഏഴാം സീസണിലെ വിന്നറാണ് ഗോഹര്‍. ഈയ്യടുത്താണ് താരം വിവാഹിതയായതും അമ്മയായതുമൊക്കെ. ഇപ്പോഴിതാ തിരിച്ച് വരികയാണ് ഗോഹര്‍. ജലക്ക് ദിക്കലാ ജായിലൂടെയാണ് ഗോഹറിന്റെ തിരിച്ചുവരവ്.


Click it and Unblock the Notifications