രണ്ട് സിനിമ ചെയ്യും, പിന്നെ ചവിട്ടി പുറത്താക്കും; ഷാരൂഖിനെക്കുറിച്ച് ഗൗരി അന്ന് പറഞ്ഞത്

ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാനോളം വലിയാരു താരത്തെ ഇന്ത്യന്‍ സിനിമയ്ക്ക് പിന്നീട് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഷാരൂഖ് ഖാന് ആരാധകരുണ്ട്. സിനിമയിലെ കുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ ഇല്ലാതെ കടന്നുവരികയും സ്വപ്‌ന തുല്യമായ താരപദവിയിലെത്തുകയും ചെയ്ത സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് ഷാരൂഖ് ഖാന്‍. റൊമാന്റിക് സിനിമകളുടെ രാജാവാണ് ഷാരൂഖ് ഖാന്‍.

ഓണ്‍ സ്‌ക്രീനിലെ പ്രണയ കഥകള്‍ പോലെ തന്നെ ഷാരൂഖ് ഖാന്റെ ജിവിതത്തിലെ പ്രണയവും എന്നും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട ചര്‍ച്ചാ വിഷയമാണ്. സിനിമയിലെത്തും മുമ്പ് തന്നെ ഷാരൂഖ് ഖാന്‍ വിവാഹിതനായിരുന്നു. ഗൗരി ഖാന്‍ ആണ് ഷാരൂഖ് ഖാന്റെ ഭാര്യ. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഷാരൂഖും ഗൗരിയും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദു മത വിശ്വാസിയായ ഗൗരിയും ഇസ്ലാം മതവിശ്വാസിയായുള്ള ഷാരൂഖും തമ്മിലുള്ള വിവാഹത്തിന് തുടക്കത്തില്‍ ഗൗരിയുടെ വീട്ടുകാര്‍ എതിരായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ സമ്മതം മൂളുകയായിരുന്നു.

ഷാരൂഖിന്റെ വളര്‍ച്ച

ബാല്യത്തിലേയും കൗമാരത്തിലേയും കഷ്ടപ്പാടുകളില്‍ നിന്നും ലോകമറിയുന്ന സൂപ്പര്‍താരമായുള്ള ഷാരൂഖിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ കരുത്താണ് ഗൗരി. തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഗൗരിയുടെ പിന്തുണയും ത്യാഗങ്ങളും വളരെ വലുതാണെന്ന് പലപ്പോഴും ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. സീരിയലിലൂടെയായിരുന്നു ഷാരൂഖ് ശ്രദ്ധിക്കപ്പെടുന്നത്. 1989 ല്‍ പുറത്തിറങ്ങിയ ഫൗജി എന്ന പരമ്പരയിലൂടെ ആരാധകരുടെ സ്‌നേഹം നേടിയ ഷാരൂഖ് 1991 ല്‍ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്.

തുറന്ന സംസാരം

ആദ്യ ചിത്രത്തില്‍ സഹനടനായ ഷാരൂഖ് ഖാന്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടത് വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രത്തോടെയാണ് ഷാരൂഖ് ഖാന്‍ ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായി മാറുന്നത്. കജോള്‍ നായികയായി എത്തിയ ചിത്രം ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രം തിരുത്തിയ സിനിമയായിരുന്നു. അവിടുന്നിങ്ങോട്ട് എല്ലാം ചരിത്രമാണ്. സിനിമകള്‍ പോലെ തന്നെ തുറന്ന സംസാരം കൊണ്ടും ഷാരൂഖ് പലപ്പോഴും കയ്യടി നേടിയിട്ടുണ്ട്. ഒരിക്കല്‍ ഷാരൂഖ് ഖാനും ഗൗരി ഖാനും ഒരുമിച്ച് സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖം ഇരുവരും മനസ് തുറന്നൊരു സംഭവമായിരുന്നു.

ചവിട്ടിപുറത്താക്കപ്പെടും

മൂത്തമകന്‍ ആര്യന്‍ ഖാനന്റെ ജനനത്തിന് പിന്നാലെ നല്‍കിയ അഭിമുഖമായിരുന്നു ഇത്. അഭിമുഖത്തില്‍ ഷാരൂഖിന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് ഗൗരി സംസാരിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവ് ബോളിവുഡില്‍ അധികനാള്‍ തുടരില്ലെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നാണ് ഗൗരി പറയുന്നത്. ഒന്ന് രണ്ട് സിനിമകള്‍ ചെയ്ത ശേഷം ചവിട്ടിപ്പുറത്താക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നതെന്ന് ഗൗരി പറയുന്നുണ്ട്.

''എനിക്കറിയല്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ഷാരൂഖ് സിനിമകളില്‍ അഭിനയിക്കുമെന്നോ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ കരുതിയിരുന്നത് ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമെന്നായിരുന്നു. ഞാന്‍ കരുതിയിരുന്നത് സീരിയല്‍ ചെയ്യുമെന്നായിരുന്നു. ഞാന്‍ കരുതിയിരുന്നത് ഇവന്‍ പരാജയപ്പെടുമെന്നാണ്. സത്യമായിട്ടും. ഞാന്‍ കരുതിയിരുന്നത് ഇതൊക്കെ മണ്ടത്തരങ്ങള്‍ ആയിരുന്നുവെന്നാണ്. ഇവന്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്‌തേക്കാമെന്നും പിന്നാലെ ചവിട്ടിപുറത്താക്കപ്പെടുമെന്നുമായിരുന്നു കരുതിയിരുന്നത്'' എന്നായിരുന്നു ഗൗരി പറഞ്ഞത്.

തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്

അതേസമയം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന ഷാരൂഖ് ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. സീറോയുടെ പരാജയത്തെ തുടര്‍ന്നായിരുന്നു താരം ഇടവേളയെടുത്തത്. 2018 ലായിരുന്നു സീറോ പുറത്തിറങ്ങിയത്. ഇപ്പോള്‍ താരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. പഠാന്‍ ആണ് തിരിച്ചുവരവ് സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X