For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാന്റെ ഭാര്യ എന്നത് പലപ്പോഴും ബുദ്ധിമുട്ടാവറുണ്ട്; തുറന്നു പറഞ്ഞ് ഗൗരി ഖാൻ

  |

  ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇവർക്കിടയിലെ സ്നേഹവും പരസ്പര ബഹുമാനമൊക്കെ പലരും അത്ഭുതത്തോടെ നോക്കി കാണുന്നതാണ്. ബോളിവുഡിലെ പല താരദമ്പതികൾക്കും മാതൃകയാണ് ഇവരുടെ കുടുംബ ജീവിതം.

  ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ ഇന്ന്. യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാതെയെത്തി ഷാരൂഖ് ബോളിവുഡിൽ കൈവരിച്ച നേട്ടങ്ങൾ ഇന്നും പലർക്കും വിസ്‌മയമാണ്. ഷാരൂഖിന്റെ ഈ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ ഒരു ശക്തിയായി ഗൗരി ഖാനും ഉണ്ടായിരുന്നു. പലപ്പോഴും പല വേദികളിലും ഷാരൂഖ് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്.

  Also Read: മരിച്ച് പോയ നടി പര്‍വീണ്‍ ബാബിയുടെ ഫ്‌ളാറ്റ് വാങ്ങാന്‍ വരുന്നവരെല്ലാം പേടിച്ച് ഓടുകയാണെന്ന കഥയ്ക്ക് പിന്നിൽ?

  താൻ ഇന്ന് കൈവരിച്ച നേട്ടങ്ങളുടെ എല്ലാം ക്രെഡിറ്റ് ഗൗരിക്ക് കൂടിയാണെന്ന് ഷാരൂഖ് പല ആവർത്തി പറഞ്ഞിട്ടുണ്ട്. ഷാരൂഖിന്റെ നല്ല പാതി എന്നതിനപ്പുറം ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സംരംഭക കൂടിയാണ് ഗൗരി. ബി ടൗണിന് ഏറെ പ്രിയപ്പെട്ട ഒരു ഇന്റീരിയർ ഡിസൈനറാണ് അവർ. ബോളിവുഡിലെ പല സൂപ്പർ താരങ്ങളുടെയും വീട് ഡിസൈൻ ചെയ്തത് ഗൗരിയാണ്.

  കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ഗൗരി ഖാൻ അതിഥി ആയി എത്തുന്നുണ്ട്.
  സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂർ, ചുങ്കി പാണ്ഡെയുടെ ഭാര്യയും കോസ്റ്യൂം ഡിസൈനറുമായ ഭാവന പാണ്ഡെ എന്നിവർക്ക് ഒപ്പമാണ് കരൺ ജോഹർ അവതാരകനായ ഷോയിലേക്ക് ഗൗരി ഖാൻ എത്തുന്നത്. ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സിന്റെ രണ്ടാം സീസണിലും അടുത്തിടെ മൂവരും ഒരുമിച്ച് എത്തിയിരുന്നു.

  Also Read: വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും, ആദ്യ സിനിമ മുതലുള്ള സൗഹൃദം; ഖുശ്ബു

  കോഫി വിത്ത് കരണിന്റെ ഏഴാം സീസണിലെ പന്ത്രണ്ടാം എപ്പിസോഡിൽ ഷാരൂഖിന്റെ ഭാര്യ എന്ന മേൽവിലാസം ഗുണം ചെയ്യുന്നതിനേക്കാൾ പകുതി സമയവും തനിക്ക് എതിരെയവുകയാണെന്ന് തുറന്നു പറയുകയാണ് ഗൗരി ഖാൻ. ഷാരൂഖ് ഖാന്റെ ഭാര്യ എന്ന മേൽവിലാസം തനിക്ക് സുഗമമായൊരു പ്രൊഫഷണൽ കരിയർ ഉറപ്പു നൽകുന്നില്ലെന്നും ഗൗരി ഖാൻ വെളിപ്പെടുത്തുകയാണ്.

  'ഒരു പുതിയ പ്രോജക്റ്റ് വരുമ്പോൾ, എന്നെ ഒരു ഇന്റീരിയർ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാൽ അത് അങ്ങനെയല്ലാത്ത സമയങ്ങളുമുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ഒരു ഭാരമായി കണക്കാക്കുന്ന ചിലരുണ്ട്. പകുതിയോളം സമയവും അങ്ങനൊരു പേര് എനിക്ക് എതിരായാണ് വരുന്നത്,' ഗൗരി ഖാൻ പറഞ്ഞു.

  Also Read:'എന്റെ മനസ് കൈവിട്ട് പോയിട്ടുണ്ട്, ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുത്'; ഭാര്യയെ കുറിച്ച് രാഹുല്‍ ദേവ്!

  ഇതുകൂടാതെ ബോളിവുഡിലുള്ളവർ എന്ന രീതിയിലുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ചും ഗൗരി, ഭാവന, മഹീപ് എന്നിവർ സംസാരിച്ചു. ഭർത്താവ് സഞ്ജയ് കപൂറിന് കുറച്ചു നാൾ സിനിമകൾ ഒന്നും ലഭിക്കാതെ ഇരുന്നപ്പോൾ തങ്ങളുടെ കുടുംബം ഏറെ പ്രയാസങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് മഹീപ് കപൂർ വെളിപ്പെടുത്തി. 'സഞ്ജയ് വർഷങ്ങളോളം ജോലിയില്ലാതെ വീട്ടിൽ ഇരുന്ന സമയമുണ്ട്. പൈസ ഇല്ലായിരുന്നു. ഗ്ലാമറിനും തിളക്കത്തിനും ഒപ്പം അതും കണ്ടാണ് എന്റെ കുട്ടികൾ വളർന്നത്,' അവർ പറഞ്ഞു.

  നേരത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ ശ്രദ്ധനേടിയിരുന്നു. വീഡിയോയില്‍ തന്റെ മകള്‍ സുഹാന ഖാന് നല്‍കാനുള്ള ഉപദേശം എന്താണെന്ന് കരണ്‍ ഗൗരിയോട് ചോദിക്കുന്നുണ്ട്. ഇതിന് ഗൗരി നല്‍കിയ മറുപടി ഒരേസമയം രണ്ട് പേരില്‍ കൂടുതല്‍ പേരെ പ്രണയിക്കരുതെന്നായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  അതേസമയം, കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ പുരോഗമിക്കുകയാണ്. ഷോയിൽ ഇതിനകം ആലിയ ഭട്ട്-രൺവീർ സിംഗ്, സാമന്ത റൂത്ത് പ്രഭു-അക്ഷയ് കുമാർ, ജാൻവി കപൂർ-സാറാ അലി ഖാൻ, അനന്യ പാണ്ഡെ-വിജയ് ദേവരകൊണ്ട, കിയാര അദ്വാനി-ഷാഹിദ് കപൂർ, കത്രീന കൈഫ്-സിദ്ധാന്ത് ചതുർവേദി-ഇഷാൻ എന്നിവർ ഭാഗമായിരുന്നു.

  Read more about: gauri khan
  English summary
  Gauri Khan reveals that Shah Rukh Khan's wife tag work against her half the time; Here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X