ഷാരൂഖിന്റെ നായികയായി മിന്നും തുടക്കം, പിന്നെ കാണാതായി; സിനിമ വിട്ടത് എന്തുകൊണ്ടെന്ന് ഗായത്രി ജോഷി

ഷാരൂഖ് ഖാന്‍ നായകനായ ചിത്രമാണ് സ്വദേശ്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളില്‍ കള്‍ട്ട് ആരാധകരുളള ചിത്രമാണ് സ്വദേശ്. ഇന്നും ചിത്രത്തെക്കുറിച്ച് സിനിമാ പ്രേമികള്‍ സംസാരിക്കാറുണ്ട്. കാലത്തിന് മുന്നേ സഞ്ചരിച്ച, ബോളിവുഡിലെ സ്ഥിരം ഫോര്‍മുലകള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച ഷാരൂഖ് ഖാന്‍ ചിത്രം. സ്വദേശിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഗായത്രി ജോഷി. സ്വദേശില്‍ ഗായത്രി അവതരിപ്പിച്ച ഗീത ഇന്നും ആരാധകരുടെ മനസിലുണ്ട്.

ഗ്രാമത്തിലെ സ്‌കൂളിലെ അധ്യാപികയായ ഗീതയൊണ് ചിത്രത്തില്‍ ഗായത്രി അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ഗായത്രി ആരാധകരുടെ മനസില്‍ ഇടം നേടി. ഇനിയങ്ങോട്ട് ഗായത്രിയുടെ കാലമായിരിക്കുമെന്ന് സിനിമാ ലോകം കരുതി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഗായത്രി അഭിനയത്തോട് വിട പറഞ്ഞു. തനിക്ക് മുന്നിലുണ്ടായിരുന്ന സിനിമയുടെ വലിയ ലോകത്തോട് മുഖം തിരിച്ച ഗായത്രി കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

Gayatri Joshi

ഇപ്പോഴിതാ ആരാധകരെ നിരാശരാക്കിയ തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി ജോഷി. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. സ്വദേശ് പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ഗായത്രി വികാസ് ഒബ്‌റോയിയെ വിവാഹം കഴിക്കുകയും അഭിനയ ജീവിതത്തോട് വിട പറയുകയും ചെയ്തിരുന്നു.

''ഞാന്‍ തുറന്ന മനസുമായി തിരക്കഥകള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നു. എന്നിലേക്ക് വലിയൊരു അവസരം അധികം വൈകാതെ വരുമെന്ന് ഞാന്‍ കരുതി. മികച്ച പുതുമുഖത്തിനുള്ള അവാര്‍ഡും കിട്ടിയെങ്കിലും ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്തത് പോലാകില്ല'' എന്നാണ് ഗായത്രി പറയുന്നത്. സിനിമ ചെയ്യാനും അഭിനയത്തില്‍ കരിയര്‍ പടുത്തുയര്‍ത്താനും ചിന്തിച്ചിരിക്കെയാണ് ഗായത്രി വികാസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ തന്റെ ഗായത്രിയുടെ കാഴ്ചപ്പാട് തന്നെ മാറുകയായിരുന്നു.

''എന്റെ ഭര്‍ത്താവ് വികാസ് ഒബ്‌റോയിയെ കണ്ടപ്പോഴാണ്, ബോളിവുഡിലെ കരിയറിനേക്കാള്‍ എന്റെ വലിയ സ്വപ്‌നം നല്ലൊരു കുടുംബജീവിതമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ഭര്‍ത്താവ് എന്റെ സോള്‍മേറ്റാണ്. ജീവിതം എല്ലായിപ്പോഴും അപ്രതീക്ഷിതവും മികച്ചതയുമായ പ്ലാന്‍ നമുക്കായി കരുതിവെക്കും'' എന്നാണ് തന്റെ തീരുമാനം മാറിയതിനെക്കുറിച്ച് ഗായത്രി പറയുന്നത്.

Gayatri Joshi

സ്വദേശ് എന്നൊരറ്റ സിനിമയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഷോബിസ് ലോകത്ത് ഗായത്രി മറ്റ് തലങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1999 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു ഗായത്രി. 2000 ല്‍ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ പട്ടവും നേടിയിരുന്നു. പിന്നീട് നിരവധി സംഗീത വീഡിയോകളിലും ഗായത്രി അഭിനയിച്ചിരുന്നു. ഗായത്രിയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ താരം അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതയില്ല.

2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വദേശ്. ആശുതോഷ് ഗവാരിക്കര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ഷാരൂഖ് ഖാനും ഗായത്രി ജോഷിയും നായകനും നായികയുമായ ചിത്രം സംസാരിച്ചത് ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെക്കുറിച്ചായിരുന്നു. കിഷോരി ബല്ലാല്‍, രാജേഷ് വിവേക്, ലേഖ് ടണ്ടന്‍, ദയ ശങ്കര്‍ പാണ്ഡെ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന മോഹന്‍ ഭാര്‍ഘവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് സ്വദേശിനെ കാണുന്നത്.

More from Filmibeat

Read more about: swades shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X