കാശ് ഇല്ലായിരുന്നു, കടക്കാരന്‍ മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തി, അമ്മ പൊട്ടിക്കരഞ്ഞു; ഗോവിന്ദ പറയുന്നു

ബോളിവുഡില്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നതിന്റെ മറുവാക്കാണ് ഗോവിന്ദ എന്നത്. തൊണ്ണൂറുകളഇലെ ഹീറോ നമ്പര്‍ ആയിരുന്നു ഗോവിന്ദ. തന്റെ കോമിക് ടൈമിംഗ് കൊണ്ടും ഡാന്‍സ് മൂവസ് കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാകമാക്കിയിരുന്നു ഗോവിന്ദ. ഇന്നും ഒരുപാട് ആരാധകരുണ്ട് ഗോവിന്ദയ്ക്ക്. പക്ഷെ സൂപ്പര്‍താരമായിരുന്ന ഗോവിന്ദയുടെ നിഴല്‍ മാത്രമാണ് ഇന്നത്തെ ഗോവിന്ദ. തന്റെ കരിയറിലുണ്ടായ പാളിച്ചകളെക്കുറിച്ച് പിന്നീട് ഗോവിന്ദ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇന്ന് ഗോവിന്ദയുടെ ജന്മദിനമാണ്.

സൂപ്പര്‍താരമായി മാറുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും ഗോവിന്ദ ഒരിക്കല്‍ മനസ് തുറന്നിരുന്നു. തന്റെ അച്ഛന്‍ അരുണ്‍ അഹൂദ നിര്‍മ്മി്ച്ച സിനിമയുടെ പരാജയത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികളായിരുന്നു കുട്ടിക്കാലത്ത് നേരിടേണ്ടി വന്നതെന്ന് ഒരിക്കല്‍ ഗോവിന്ദ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സാമ്പത്തിക പ്രതിസന്ധി

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് തങ്ങളുടെ അവസ്ഥ മോശമായിരുന്നുവെന്നും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ലെന്നും പണം നല്‍കാത്തതിന് കടക്കാരന്‍ തന്നെ കാത്തു നിര്‍ത്തിപ്പിച്ചിരുന്നുവെന്നുമായിരുന്നു ഗോവിന്ദ പറഞ്ഞത്. ''കടക്കാരന്‍ എന്നെ മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തുമായിരുന്നു. സാധനങ്ങള്‍ക്ക് പണം നല്‍കാന്‍ എറ്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ഇത് കാരണം ഞാന്‍ രിക്കല്‍ കടയില്‍ പോകാന്‍ വിസമ്മതിച്ചു. എന്റെ അമ്മ പൊട്ടിക്കരയുകയായിരുന്നു. ഞആനും കൂടെയിരുന്ന് കരഞ്ഞു'' എന്നായിരുന്നു ഗോവിന്ദ പറഞ്ഞത്.

അരങ്ങേറ്റം

1986 ലായിരുന്നു ഗോവിന്ദയുടെ അരങ്ങേറ്റം. പിന്നെ താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായകന്‍ ആയിരുന്നു ഗോവിന്ദ. ഇല്‍സാം, ആന്‍കേന്‍, രാജാ ബാബു, ഹീറോ നമ്പര്‍ വണ്‍, ബഡേ മിയാന്‍ ചോട്ടേ മിയാന്‍, ഹസീന മാമന്‍ ജായേഗി തുടങ്ങിയ സിനിമകളിലൂടെയാണ് ഗോവിന്ദ സൂപ്പര്‍താരമായി മാറുന്നത്. കുട്ടിക്കാലത്ത് തന്നെ സിനിമയിലെത്തണമെന്നായിരുന്നു ഗോവിന്ദയുടെ ആഗ്രഹം. ഓസ്‌കാര്‍ നേടണമെന്ന് താന്‍ പലപ്പോഴും പറഞ്ഞിരുന്നുവെന്നും എന്നാല്‍ എല്ലാവരും തന്നെ കളിയാക്കുകയായിരുന്നുവെന്നാണ് ഗോവിന്ദ പറയുന്നത്.

ആളുകള്‍ പൊട്ടിച്ചിരിക്കുമായിരുന്നു

''ആളുകള്‍ പൊട്ടിച്ചിരിക്കുമായിരുന്നു. നിനക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പോലുമറിയില്ല. പിന്നെ എങ്ങനെയാണ് ഓസ്‌കാര്‍ നേടുക? പക്ഷെ ഒന്നുമില്ലെങ്കിലും എനിക്ക് ഗോവിന്ദയാകാം. ഗോവിന്ദയില്‍ നിന്നും ആരെങ്കിലുമൊക്കെ ആകാലോ'' എന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷവും ഗോവിന്ദയുടെ ജീവിതത്തില്‍ വെല്ലുവിളികളുണ്ടായിട്ടുണ്ട്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് 2018ല്‍ ഗോവിന്ദ തുറന്നു പറഞ്ഞിരുന്നു. താന്‍ ബോളിവുഡിലെ ഒരു ക്യാമ്പിന്റേയും ഭാഗമല്ലെന്നും അതിനാല്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്നാണ് ഗോവിന്ദ വെളിപ്പെടുത്തിയത്. ഇതോടെ തന്റെ കരിയറിനെ അത് ബാധിച്ചുവെന്നും തനിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
എന്നെ തകര്‍ത്തു

എന്നെ തകര്‍ത്തു. എന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഗോവിന്ദ പറഞ്ഞത്. തന്റെ സിനിമകള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യാന്‍ പോലും സാധിക്കാതെ വന്നുവെന്നാണ് ഗോവിന്ദ പറഞ്ഞത്. തന്നെയോ തന്റെ സിനിമകളെയോ പിന്തുണയ്ക്കാന്‍ ആരും വന്നില്ലെന്നും താരം പറയുന്നു. അതാണ് താന്‍ പെട്ടെന്ന് സിനിമയില്‍ നിന്നും അപ്രതക്ഷ്യന്‍ ആയതിന് പിന്നിലെന്നാണ് ഗോവിന്ദ പറയുന്നത്. തന്റെ കഠിനാധ്വാനത്തിലൂടെ തിരികെ വരുമെന്നും ഗോവിന്ദ പറഞ്ഞിരുന്നു. രംഗീല രാജ എന്ന ചിത്രത്തിലായിരുന്നു ഗോവിന്ദ ഒടുവില്‍ അഭിനയിച്ചത്. പക്ഷെ ചിത്രം പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ താരം റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ്. സിനിമയിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഗോവിന്ദ.

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X