19-ാം വയസില്‍, കരിയറിന്റെ പീക്കില്‍ ദിവ്യയുടെ മരണം; പിന്നില്‍ ഭര്‍ത്താവോ? ദൃക്‌സാക്ഷിയായ കൂട്ടുകാരി പറയുന്നു!

ബോളിവുഡിനെ ഇന്നും വേട്ടയാടുന്ന മരണമാണ് നടി ദിവ്യ ഭാരതിയുടേത്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ മരണം. മരിക്കുമ്പോള്‍ ദിവ്യ ഭാരതിയ്ക്ക് വെറും പത്തൊമ്പത് വയസായിരുന്നു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു അക്കാലത്ത് ദിവ്യ ഭാരതി. ബോളിവുഡിലെ സൂപ്പര്‍ നായികയായുള്ള വളര്‍ച്ചയുടെ പാതയിലാണ് ദിവ്യ ഭാരതി മരണപ്പെടുന്നത്.

തന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണായിരുന്നു ദിവ്യ മരണപ്പെടുന്നത്. അന്നു മുതല്‍ക്കു തന്നെ ദിവ്യയുടെ മരണത്തിന് പിന്നില്‍ പല ഗൂഢാലോചന തിയറികളും പ്രചരിക്കുന്നുണ്ട്. 1993 ലായിരുന്നു ദിവ്യയുടെ മരണം. മരിച്ച് 30 വര്‍ഷം പിന്നിട്ടിട്ടും ദിവ്യ ഭാരതിയ്ക്ക് സംഭവിച്ചത് എന്തെന്ന ചോദ്യം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

Divya Bharati

ഇപ്പോഴിതാ ദിവ്യയുടെ അടുത്ത സുഹൃത്തും നടിയുമായ ഗുഡ്ഡി മാരുതി ദിവ്യയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്. ദിവ്യയുടെ മരണം സംഭവിക്കുമ്പോള്‍പ്രശസ്ത ഡിസൈനര്‍ നീത ലല്ല വീട്ടിലുണ്ടായിരുന്നുവെന്നാണ് ഗുഡ്ഡി പറയുന്നത്. ദിവ്യയുമായി സോഫയിലിരുന്ന് സംസാരിക്കുകയായിരുന്നു നീത. ഈ സമയം ഭര്‍ത്താവ് സാജിദ് വന്നുവോ എന്ന് നോക്കാനായി ദിവ്യ ബാല്‍ക്കണിയിലേക്ക് പോവുകയായിരുന്നു.

''എന്തൊക്കെ കഥകളാണ്. തള്ളിയിട്ടതാണെന്നൊക്കെ പറയുന്നു. പക്ഷെ സംഭവിച്ചത് നീത ലല്ല കണ്ടിരുന്നു. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നീത സോഫയില്‍ ഇരിക്കുകയായിരുന്നു. അവള്‍ സാജിദിന്റെ വണ്ടി വന്നുവെന്ന് തോന്നുന്നു ഞാന്‍ നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് തിരിഞ്ഞു. പിന്നാലെ അവള്‍ താഴേക്ക് വീഴുന്നതാണ് നീത കണ്ടത്. താഴേക്ക് കുനിഞ്ഞതും വീഴുകയായിരുന്നു'' എന്നാണ് ഗുഡ്ഡി പറയുന്നത്.

തന്റെ കരിയറിന്റെ പീക്കിലായിരുന്നു അക്കാലത്ത്. എന്നാല്‍ വിശ്രമമില്ലാത്ത ജോലി മൂലം ദിവ്യ തളര്‍ന്നിരുന്നുവെന്നാണ് ഗുഡ്ഡി പറയുന്നത്. വിവാഹം കഴിക്കാനും സെറ്റില്‍ ആകാനുമായിരുന്നു ദിവ്യ ആഗ്രഹിച്ചിരുന്നതെന്നും ഗുഡ്ഡി പറയുന്നു. സാജിദുമായുള്ള ദിവ്യയുടെ ബന്ധത്തെക്കുറിച്ചും താനും ദിവ്യയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ഗുഡ്ഡി സംസാരിക്കുന്നുണ്ട്.

''ഓരോ ദിവസവും തന്റെ അവസാന ദിവസം പോലെ ആഘോഷിച്ചാണ് അവള്‍ ജീവിച്ചിരുന്നത്. അവള്‍ വളരെ നല്ലൊരു പെണ്‍കുട്ടിയാണ്. ആ സമയത്ത് അവള്‍ സാജിദ് നദിയാദ്വാലയുമായി പ്രണയത്തിലായിരുന്നു. ശോല ഓര്‍ ശബ്‌നമിന്റെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു അത്. ഏപ്രില്‍ അഞ്ചിനാണ് അവള്‍ മരിച്ചത്. ഏപ്രില്‍ നാലിനാണ് എന്റെ ജന്മദിനം. ഗോവിന്ദയും ദിവ്യയും സാജിദയും ഞാനുമെല്ലാം ആഘോഷമാക്കി. പാര്‍ട്ടിയില്‍ അവള്‍ ഓക്കെയായിരുന്നു. താല്‍പര്യമില്ലാതെ അടുത്ത ദിവസം ഔട്ട് ഡോര്‍ ഷൂട്ടിന് പോകേണ്ട വിഷമം മാത്രമായിരുന്നു ഉണ്ടായിരുന്നത്'' ഗുഡ്ഡി പറയുന്നു.

Divya Bharati

ദിവ്യയുടെ മരണത്തോടെ സാജിദ് തകര്‍ന്നു പോയെന്നാണ് ഗുഡ്ഡി പറയുന്നത്. പലരും ദിവ്യയുടെ മരണത്തിന് പിന്നില്‍ സാജിദ് ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ അപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഗുഡ്ഡി പറയുന്നത്. ദിവ്യയുടെ അമ്മയും സാജിദും ആ മരണത്തോടെ ആകെ തകര്‍ന്നു പോയെന്നാണ് ഗുഡ്ഡി പറയുന്നത്.

തെലുങ്കിലും ബോളിവുഡിലുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നടിയായിരുന്നു ദിവ്യ ഭാരതി. അക്കാലത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു ദിവ്യ ഭാരതി. സാജിദുമായുള്ള വിവാഹം കഴിഞ്ഞ് 10 മാസം മാത്രം കഴിയുമ്പോഴാണ് താരം മരണപ്പെടുന്നത്.

More from Filmibeat

Read more about: divya bharati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X