കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു! എല്ലാവരും ചേര്‍ന്ന് എന്നെ വില്ലത്തിയാക്കി; തുറന്നടിച്ച് ഹന്‍സിക

ഈയ്യടുത്തായിരുന്നു നടി ഹന്‍സിക മോട്ട്വാനി വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷണാണ് ഹന്‍സികയും കാമുകന്‍ സൊഹെയ്ല്‍ ഖതുരിയയും വിവാഹം കഴിച്ചത്. വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഹന്‍സികയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹവുമൊക്കെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സീരീസായി എത്തിയിരിക്കുകയാണ്. സീരീസില്‍ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ മാത്രമല്ല താരത്തിന്റെ തുറന്നു പറച്ചിലുകളുമുണ്ട്.

ഹന്‍സികയുടെ വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദമായിരുന്നു താരം തന്റെ കൂട്ടുകാരിയുടെ മുന്‍ ഭര്‍ത്താവിനെയാണ് വിവാഹം കഴിക്കുന്നത് എന്നത്. ഹന്‍സികയുടെ വരനായ സൊഹെയ്ല്‍ നേരത്തെ ഹന്‍സികയുടെ ബെസ്റ്റ് ഫ്രണ്ട് കൂടെയായ റിങ്കി ബജാജിനെ വിവാഹം കഴിച്ചിരുന്നു. ഈ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയായിരുന്നു.

കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു

താരം തന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. പിന്നാലെ സൊഹെയ്‌ലിന്റേയും റിങ്കിയുടെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളും പുറത്തു വന്നു. ഇതില്‍ റിങ്കിയ്ക്കും സൊഹെയ്‌ലിനും ഒപ്പം ഹന്‍സികയേയും കാണാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹന്‍സിക. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്നെ വില്ലനാക്കി

''എനിക്ക് അദ്ദേഹത്തെ അന്ന് അറിയാമായിരുന്നു എന്ന് കരുതി ഞാന്‍ തെറ്റുകാരിയാകില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനൊരു പബ്ലിക് ഫിഗര്‍ ആണെന്നതിനാല്‍ എന്റെ നേരെ വിരല്‍ ചൂണ്ടാന്‍ ആളുകള്‍ക്ക് എളുപ്പമാണ്. എന്നെ വില്ലനാക്കുകയായിരുന്നു. സെലിബ്രിറ്റിയായിരിക്കുന്നതിന് എനിക്ക് നല്‍കേണ്ടി വന്ന വിലയാണത്'' എന്നാണ് താരം ആരോപണത്തെക്കുറിച്ച് പറയുന്നത്. പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് സൊഹെയ്‌ലും വീഡിയോയില്‍ എത്തുന്നുണ്ട്.

വിവാഹം


''ഞാന്‍ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നത് തെറ്റായ രീതിയിലാണ്. ഹന്‍സിക കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്നാണ് വാര്‍ത്ത വന്നത്. അത് സത്യമല്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണത്. ഞആന്‍ 2014 ലാണ് വിവാഹം കഴിക്കുന്നത്. ആ വിവാഹം അധികനാള്‍ നീണ്ടു നിന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണെന്നും അവളെ എന്റെ ആദ്യ വിവാഹത്തിന്റെ ചിത്രങ്ങളില്‍ കണ്ടു എന്നതും വച്ചാണ് പ്രചരണം തുടങ്ങുന്നത്. പെട്ടെന്നുണ്ടായ ഈ സംഭവങ്ങള്‍ എന്നെ അമ്പരപ്പിച്ചു കളഞ്ഞു'' എന്നാണ് സൊഹെയ്ല്‍ പറഞ്ഞത്.

ഹന്‍സികയും സൊഹെയ്‌ലും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. വര്‍ഷങ്ങളായി സുഹൃത്തുക്കളാണ് ഇരുവരും. ഇതിനിടെയാണ് റിങ്കിയും സൊഹെയ്‌ലും വിവാഹം കഴിക്കുന്നത്. എന്നാല്‍ കുറച്ചുകാലം മാത്രമേ ആ വിവാവഹത്തിന് ആയുസുണ്ടായിരുന്നുള്ളു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സൊഹെയ്‌ലും ഹന്‍സികയും പ്രണയത്തിലാവുകയായിരുന്നു. പിന്നീടാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.

 വീഡിയോ


ആറ് വര്‍ഷം മുമ്പത്തെ സൊഹെയല്‍-റിങ്കി വിവാഹത്തിന്റെ വീഡിയോ ഹന്‍സികയുടെ വിവാഹ സമയത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. ഇതോടെ താരം തന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്നായി ഗോസിപ്പുകള്‍. എന്തായാലും സംഭവത്തില്‍ ഇപ്പോള്‍ ഹന്‍സിക തന്നെ പ്രതികരണവുമായി എത്തിയതോടെ പ്രചരണം അവസാനിക്കുമെന്നാണ് താരം കരുതുന്നത്.

നേരത്തെ സൊഹെയ്ലാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ഹന്‍സിക പറഞ്ഞിരുന്നു. അന്ന് താന്‍ കരുതിയത് ഇതൊരു ഫേസ് മാത്രമായിരുന്നുവെന്നും കുറേനാളുകളെടുത്താണ് താന്‍ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും നടി പറഞ്ഞിരുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് താരത്തിന്റെ കല്യാണത്തിന്റെ രംഗങ്ങള്‍ ആരാധകരിലേക്ക് എത്തുന്നത്. ലവ് ഷാദി ഡ്രാമ എന്നാണ് ഈ സീരീസിന്റെ പേര്. ഇന്നാണ് സീരീസിന്റെ റിലീസ് നടന്നത്. അധികം വൈകാതെ തന്നെ സീരീസ് ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X