ധോണി അടക്കമുള്ള പ്രമുഖർ; രൺവീറുമായുള്ള വിവാഹത്തിന് മുൻപ് ദീപികയുടെ ജീവിതത്തിലെ പുരുഷന്മാർ!

ബോളിവുഡിലെ സൂപ്പര്‍ നായികമാരിൽ ഒരാളാണ് ദീപിക പദുക്കോണ്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, താരമൂല്യമുള്ള നായികമാരിൽ ഒരാൾ. ഓണ്‍ സ്‌ക്രീനിലെ ഗംഭീര പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടാറുള്ള ദീപികയുടെ ഓഫ് സ്‌ക്രീൻ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.

ഇന്ന് 37-ാം പിറന്നാൾ ആഘോഷിക്കുന്ന ദീപിക പങ്കാളി രൺവീർ സിങ്ങിനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018 ൽ ആണ് ഇവർ വിവാഹിതരായത്. എന്നാൽ ഇതിനു മുൻപ് നിരവധി പ്രണയങ്ങൾ ദീപികയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പലതും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച് പോയിട്ടുണ്ട്.

അതിനു മുൻപും ദീപികയുടെ ജീവിതത്തിൽ പല പുരുഷന്മാരും വന്ന് പോയിട്ടുണ്ട്

അതിൽ രൺബീർ കപൂറുമായുള്ള പ്രണയവും വേർപിരിയലുമൊക്കെ ഏവർക്കും അറിയുന്നതാണ്. അതിനു മുൻപും ദീപികയുടെ ജീവിതത്തിൽ പല പുരുഷന്മാരും വന്ന് പോയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതിൽ ക്രിക്കറ്റ് താരങ്ങളായ ധോണിയും യുവരാജും വരെ ഉൾപ്പെടുന്നു. ഏകദേശം ഏഴോളം പെരുമായാണ് ദീപിക പ്രണയത്തിലായത് അവരിതാ. വിശദമായി വായിക്കാം.

ബംഗളൂരുവിൽ നിന്ന് ദീപിക മുംബൈയിലെത്തിയ ശേഷമായിരുന്നു

മുംബൈയിലുള്ള മോഡൽ നിഹാർ പാണ്ഡ്യയുമായി ദീപിക പദുക്കോൺ ഒരുകാലത്ത് പ്രണയത്തിലായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ദീപിക മുംബൈയിലെത്തിയ ശേഷമായിരുന്നു ഇത്. 2006-ൽ മുംബൈയിലെ ആക്ടർ പ്രെയേഴ്‌സിൽ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്നു. 2019 ൽ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രത്തിലൂടെ നിഹാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

ഉപേൻ പട്ടേലുമായി വളരെ കുറച്ച് കാലത്തേക്ക് പ്രണയത്തിലായിരുന്നു ദീപിക. 36 ചൈന ടൗണിലും നമസ്തേ ലണ്ടനിലും ഉപൻ അഭിനയിച്ചിരുന്നു. ഇവർ ഒന്നിച്ചുള്ള ചില ഫോട്ടോഷൂട്ടുകൾ അക്കാലത്ത് പുറത്തുവന്നിരുന്നു.

ധോണിയുമായുള്ള പ്രണയത്തിന്റെ പേരിൽ ദീപികയെ കളിയാക്കിയിട്ടുണ്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ പേരാണ് പിന്നീട് ദീപികയുമായി ചേർത്ത് കേട്ടിട്ടുള്ളത്. അവാർഡ് ദാന ചടങ്ങുകളിൽ ബോളിവുഡ് താരങ്ങൾ പോലും ധോണിയുമായുള്ള പ്രണയത്തിന്റെ പേരിൽ ദീപികയെ കളിയാക്കിയിട്ടുണ്ട്.

ധോണിയുമായി പ്രണയത്തിലായിരിക്കെ തന്നെ യുവരാജുമായി ദീപിക പ്രണയത്തിലായി എന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ഇവർ ഒരുമിച്ച് പല വേദികളിലും കണ്ടു തുടങ്ങിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

2007 ലാണ് ഇവർ പ്രണയത്തിലാകുന്നത്‌

ദീപികയുടെ ജീവിതത്തിൽ ദീർഘനാൾ നീണ്ടു നിന്നതും വളരെ സീരിയസുമായ പ്രണയമായിരുന്നു രൺബീർ കപൂറും തമ്മിലേത്. 2007 ലാണ് ഇവർ പ്രണയത്തിലാകുന്നത്‌. അതിനിടെ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രൺബീർ കത്രീനയുമായി പ്രണയത്തിലാവുകയായിരുന്നു. ദീപിക പദുക്കോണുമായുള്ള രൺബീറിന്റെ ബന്ധത്തെ നീതു കപൂർ അംഗീകരിച്ചിരുന്നില്ലെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും പലപ്പോഴും വാചാലരായിട്ടുണ്ട്

വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യയുമായും ദീപിക കുറച്ചു നാൾ പ്രണയത്തിലായിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും പലപ്പോഴും വാചാലരായിട്ടുണ്ട്. ഐപിഎൽ സമയത്ത് ഇവർ പലപ്പോഴും ഒരുമിച്ചായിരുന്നു.

നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹിമുമായും ദീപിക പ്രണയത്തിൽ ആയിരുന്നു. ഇത് അവർ തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ വേർപിരിഞ്ഞ ശേഷം, യേ ജവാനി ഹേ ദീവാനിയിൽ മുസ്സമ്മിലിന് ഒരു വേഷം വാഗ്ദാനം ചെയ്തപ്പോൾ, ദീപികയോടൊപ്പം പ്രവർത്തിക്കാൻ താത്പര്യം ഇല്ലാത്തതിനാൽ നടൻ അത് ഉപേക്ഷിച്ചിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X