For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിയാരയുടെ അരങ്ങേറ്റത്തിന് പിന്നില്‍ ആന്റിയുമായി സല്‍മാനുണ്ടായിരുന്ന പ്രണയം; പേര് മാറ്റിയതും താരം!

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കിയാര അദ്വാനി. ഇന്ന് കിയാരയുടെ ജന്മദിനമാണ്. തന്റെ പുതിയ സിനിമയായ ഷേര്‍ഷായുടെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ കിയാര. ചിത്രത്തിലെ വേഷം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നാണ് കിയാര പറയുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്‍. നേരത്തെ പുറത്തിറങ്ങിയ ഗില്‍റ്റി, കബീര്‍ സിംഗ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കൈയ്യടി നേടിയ താരമാണ് കിയാര.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  കബീര്‍ സിംഗിലൂടെയാണ് കിയാര താരമായി മാറുന്നത്. പിന്നാലെ വന്ന ഗുഡ് ന്യൂസ്, ഗില്‍റ്റി, ഇന്ദു കി ജവാനി തുടങ്ങിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. വളരെ കുറച്ച സിനിമകള്‍ കൊണ്ട് തന്നെ സ്ഥാനം ഉറപ്പിക്കാന്‍ കിയാരയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലും സജീവമാണ് കിയാര. താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലായി മാറിയിട്ടുണ്ട്. ഈയ്യടുത്തായിരുന്നു കിയാരുടെ ബിക്കിനി ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് കിയാര ജന്മദിനം ആഘോഷിക്കുമ്പോള്‍ താരം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

  കിയാരയുടെ കടുത്ത ആരാധകര്‍ക്കു പോലും കൂടുതലായി അറിയാത്ത ഒന്നാണ് കിയാരയും ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനുമായുള്ള ബന്ധം. ബോളിവുഡിലെ കരിയറിന്റെ തുടക്കത്തില്‍ കിയാരയ്ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. കിയാരയുടെ മാതാപിതാക്കള്‍ സിനിമയില്‍ നിന്നുമുള്ളവരല്ലെങ്കിലും കിയാരയുടെ ആന്റി ഷഹീന്‍ ജാഫ്രി സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയാണ്. ഈ വസ്തുത പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. വിശദമായി വായിക്കാം.

  മുമ്പൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് കിയാര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അമ്മയും സല്‍മാന്‍ ഖാനും ഒരുമിച്ച് വളര്‍ന്നവരാണ്. ഷഹീനെ സല്‍മാന്‍ ഖാന് പരിചയപ്പെടുത്തിയതും തന്റെ അമ്മയായിരുന്നുവെന്ന് കിയാര വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെയും കിയാരുടെ കുടുംബത്തിന് ബോളിവുഡ് ബന്ധമുണ്ട്. കിയാരയുടെ സ്‌റ്റെപ് മദര്‍ ഭാരതി ഗാംഗുലിയാണ്. അശോക് കുമാറിന്റെ മകള്‍. ഇതിനാല്‍ അശോക് കുമാറിന്റെ കൊച്ചുമകളാണ് കിയാര. സയ്യിദ് ജാഫ്രിയുടെ ഗ്രാന്റ് നീസുമാണ് കിയാര.

  ''ഞാന്‍ അഭിനേത്രിയാകണമെന്ന് തീരുമാനിച്ചപ്പോള്‍ അച്ഛന്‍ സല്‍മാന്‍ സറിനോട് പറഞ്ഞു. നിങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ മകള്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമാകുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. അവള്‍ ശ്രമിച്ച് നോക്കട്ടെ എവിടെ എത്തുമെന്ന് നോക്കാം'' എന്നാണ് കിയാര സല്‍മാനെക്കുറിച്ച് പറഞ്ഞത്. സല്‍മാന്‍ ഖാന്‍ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും നീ തയ്യാറായാല്‍ മതി അരങ്ങേറ്റമൊക്കെ നടക്കുമെന്നും അദ്ദേഹം പറഞ്ഞതായി കിയാര പറയുന്നു.

  കിയാരയുടെ യഥാര്‍ത്ഥ പേരിന് പിന്നിലുമൊരു കഥയുണ്ട്. ആലിയ അദ്വാനിയെന്നായിരുന്നു കിയാരയുടെ പേര്. എന്നാല്‍ സല്‍മാന്‍ ഖാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ പേര് മാറ്റിയത്. ആലിയ ഭട്ട് എന്ന് പേര് എല്ലാവര്‍ക്കും സുപരിചിതമായി മാറിയതിനാല്‍ മറ്റൊരു പേര് സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ വര്‍ക്ക് ലഭിക്കുന്നത് കുറയുമെന്നുമായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞതെന്നാണ് കിയാര പറഞ്ഞത്. ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുമായും അടുത്ത ബന്ധമാണ് കിയാരയ്ക്കുള്ളത്.

  '' അദ്ദേഹത്തെ ദൈവമാണ് എനിക്ക് അരികിലേക്ക് അയച്ച്. എന്റെ കരിയറിലെ നിര്‍ണായകമായ കഥാപാത്രം നല്‍കിയത് അദ്ദേഹമാണ്. എന്നില്‍ അദ്ദേഹം വിശ്വസിച്ചു. മറ്റാരും കാണാത്തത് അദ്ദേഹം കണ്ടു. ലസ്റ്റ് സ്റ്റോറീസിന് ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിലെ കഥാപാത്രം എനിക്ക് പറക്കാനുള്ള ചിറകുകള്‍ നല്‍കുകയായിരുന്നു. ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം'' കിയാര പറയുന്നു.

  Also Read: അമൃത ടാറ്റുവിന് പിന്നില്‍ ഒളിപ്പിച്ച പേര്; ഒത്തു പോകില്ലെന്ന് മനസിലായത് ഒരു കൊല്ലം കൊണ്ട്‌!

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  2014 ല്‍ പുറത്തിറങ്ങിയ ഫുഗ്ലിയായിരുന്നു കിയാരയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷെ സിനിമ പരാജയപ്പെട്ടു. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ അഭിനയിച്ചു. ചിത്രം വന്‍ വിജയമായി മാറിയെങ്കിലും കിയാരയുടെ കരിയര്‍ മാറ്റിമറിച്ച് നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ ലസ്റ്റ് സ്‌റ്റോറീസ് ആയിരുന്നു. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുതിയ സിനിമയായ ഷേര്‍ഷ പറയുന്നത് കാര്‍ഗില്‍ വാര്‍ ഹീറോ വിക്രം ബത്രയുടെ കഥയാണ്. ചിത്രം ഓഗസ്റ്റ് 12 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

  Read more about: kiara advani salman khan
  English summary
  Happy Birthday Kiara Advani Her Aunt Is Ex Girlfriend Of Salman Khan Did You Know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X